നിശ്ചയത്തിന് പിന്നാലെ വിവാഹ തിയ്യതിയെ കുറിച്ച് എലീന പടിക്കല്‍, ആദ്യ പ്രതികരണം ഇങ്ങനെ

By Midhun Raj

നടിയായും അവതാരകയായുമെല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് രണ്ടാം സീസണില്‍ എത്തിയതിന് പിന്നാലെയാണ് എലീനയെ എല്ലാവരും കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസില്‍ വെച്ച് തന്‌റെ പ്രണയത്തെ കുറിച്ചെല്ലാം എലീന പടിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എലീനയുടെ കാമുകന്‍ രോഹിത്ത് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതനാണ്. രോഹിത്തുമായുളള വിവാഹം ഉടനുണ്ടാകുമെന്ന് മുന്‍പ് എലീന അറിയിച്ചിരുന്നു.

Recommended Video

Alina Padikkal Engagement Exclusive Visuals | Rohit | Alasandra | Diya Sana | Oneindia Malayalam

എഷ്യാനെറ്റ് കോമഡി സ്റ്റാര്‍സില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് ആദ്യമായി എലീന പടിക്കല്‍ മനസുതുറന്നത്‌. ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്താണ് എലീന രോഹിത്തുമായി പ്രണയത്തിലായത്. അതേസമയം ഇവരുടെ വിവാഹനിശ്ചയം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് നടന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ ബിഗ് ബോസ് താരങ്ങളും പങ്കെടുത്തിരുന്നു.

അടുത്ത ബന്ധുക്കളുടെയും

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു എലീനയുടെയും രോഹിത്തിന്‌റെയും വിവാഹ നിശ്ചയം നടന്നത്. ചടങ്ങില്‍ ബിഗ് ബോസ് താരങ്ങളായ മഞ്ജു പത്രോസ്, അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, രേഷ്മ രാജന്‍, പരീക്കുട്ടി പെരുമ്പാവൂര്‍, സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍, ദിയ സന തുടങ്ങിയവരും പങ്കെടുത്തു.

പിന്നാലെ നിരവധി പേരാണ്

പിന്നാലെ നിരവധി പേരാണ് എലീന പടിക്കലിനും ഭാവി വരനും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വിവാഹ നിശ്ചയത്തിന് ശേഷം മാധ്യമങ്ങളോട് തങ്ങളുടെ സന്തോഷം എലീനയും രോഹിത്തും പങ്കുവെച്ചു. പ്രതിശ്രുത വരനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തികൊണ്ടാണ് എലീന പടിക്കല്‍ തുടങ്ങിയത്.

ഹായ് ഇതാണ് രോഹിത്

ഹായ്, ഇതാണ് രോഹിത്, ഞങ്ങള്‍ എന്‍ഗേജ്ഡായി. നിങ്ങള്‍ തന്നെ എല്ലാ പിന്തുണയ്ക്കും എല്ലാത്തിനും ഒരുപാട് നന്ദി. ഞാന്‍ വളരെ സന്തോഷവതിയാണ്. എല്ലാവരെയും കാണാന്‍ പറ്റിയതിലും നിങ്ങള്‍ തന്ന സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. കല്യാണത്തിന്റെ ഡേറ്റ് ഞങ്ങളെ അറിയിക്കും അത് എന്നാണെന്നുളളത് ആയിട്ടില്ല.

ബാംഗ്ലൂര്‍ പഠിക്കുന്ന സമയത്താണ്

ബാംഗ്ലൂര്‍ പഠിക്കുന്ന സമയത്താണ് രോഹിതിനെ പരിചയപ്പെട്ടതെന്ന് എലീന പറയുന്നു. രോഹിത് ചെന്നെെയിലാണ് പഠിച്ചത്. പിന്നീട് എല്ലാവരെയും ഞങ്ങള് വിശദമായിട്ട് കാണുന്നതായിരിക്കും. കല്യാണം എന്നാണെന്നുളളത് തീരുമാനമായിട്ടില്ല. ചിലപ്പോ ആഗസ്റ്റിലായിരിക്കും. അത് എല്ലാവരെയും അറിയിക്കും. ഈ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം നോക്കിയിട്ടായിരിക്കും അത് തീരുമാനിക്കുക. എലീന മാധ്യമങ്ങളോട് പറഞ്ഞു.

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് എലീനയുടെയും രോഹിത്തിന്‌റെയും വിവാഹം. കോഴിക്കോട് സ്വദേശിയായ രോഹിത്ത് എഞ്ചിനിയറാണ്. ഇന്റര്‍കാസ്റ്റ് മാര്യേജാണെന്ന് എലീന മുന്‍പ് തുറന്നുപറഞ്ഞിരുന്നു. സമപ്രായക്കാരാണ് എലീനയും രോഹിത്തും. എഞ്ചിനീയര്‍ ആണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ രോഹിത്ത് സജീവമാണെന്നും മുന്‍പ് എലീന പറഞ്ഞു. ഡിഫോര്‍ ഡാന്‍സ്, കോമഡി സര്‍ക്കസ് പോലുളള പരിപാടികളില്‍ മുന്‍പ് അവതാരകയായി എലീന പടക്കല്‍ എത്തിയിരുന്നു. അവതരണത്തിന് പുറമെ സീരിയല്‍ നടിയായും എലീന തിളങ്ങി.

വീഡിയോ കാണാം

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X