എലീനയുടെ വിവാഹനിശ്ചയം കഴിഞ്ഞു; രോഹിത്തിനൊപ്പം സുന്ദരിയായി നടി, വസ്ത്രമൊരുക്കിയതിന് പിന്നിലും ഒരു കഥയുണ്ട്
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബിഗ് ബോസ് ഷോ യില്‍ നിന്നുമാണ് തനിക്കൊരു പ്രണയമുണ്ടെന്ന് എലീന പുറംലോകത്തോട് പറയുന്നത്. അന്ന് മുതല്‍ എലീനയുടെ കാമുകന്‍ രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ഇരുവരുടെയും വിവാഹനിശ്ചയം ജനുവരി 20 ന് നടന്നു.
Recommended Video
തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നിശ്ചയത്തോട് അനുബന്ധിച്ച് എലീന നല്‍കിയച അഭിമുഖങ്ങളില്‍ ഇതേ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എലീനയുടെ വസ്ത്രത്തിനും ചില പ്രത്യേകതകളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ഗോള്‍ഡന്‍ നിറമുള്ള ലെഹങ്ക ആയിരുന്നു ചടങ്ങില്‍ എലീന ധരിച്ചത്. കറുപ്പും ഗ്രേ നിറങ്ങളിലുള്ള വേഷത്തിലാണ് രോഹിത്ത് എത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാവുകയാണ്. ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചടങ്ങിനെത്തുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ തന്നെയായിരിക്കും വിവാഹമെന്നും അറിയുന്നു. നിശ്ചയത്തിന് ധരിച്ച എലീനയുടെ വസ്ത്രത്തിന്റെ പ്രത്യേകത കൂടി ശ്രദ്ധേയമാവുകയാണ്.

സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ സ്‌പെഷ്യല്‍ ഡേയെ കളര്ഫുള്ളാക്കി മാറ്റിയത്. എലീനയുടെ സ്‌റ്റൈലിഷ് നിധിന്‍ സുരേഷും ചേര്‍ന്നാണ് നിശ്ചയത്തിന് വേണ്ടിയുള്ള വസ്ത്രവും മേക്കപ്പും തയ്യാറാക്കിയത്. വസ്ത്രം കൈയിലെത്തുന്നത് വരെ അതിന്റെ ഡിസൈന്‍ ഏതാണെന്ന് പോലും കണ്ടിട്ടില്ലെന്ന് എലീന പറഞ്ഞിരുന്നു. തനിക്ക് ചേരും എന്ന് ഉറപ്പ് പറഞ്ഞ് അവര്‍ ഉണ്ടാക്കിയതാണെന്നും വസ്ത്രം കൈയില്‍ കിട്ടിയപ്പോള്‍ താരം പറഞ്ഞു. അതിന് പിന്നിലുള്ള അധ്വാനം കുറച്ചൊന്നുമല്ലെന്നാണ് സമയം മലയാളത്തിന് നല്‍കിയ പ്രതികരണത്തില്‍ എലീന സൂചിപ്പിച്ചിരിക്കുന്നത്.

ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ് എലീന വിവാഹനിശ്ചയത്തിന് ധരിച്ചത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂര്‍ സമയം കൊണ്ട് തുന്നി എടുത്തതാണിത്. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്‌ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്സുമാണ് ഈ ഡ്രസ്സിന്റെ പ്രധാന ആകര്‍ഷണം. ആ ദിവസം ഏറ്റവും സിംപിള്‍ ആയൊരു ഡിസൈന്‍ വേണം എന്ന് മാത്രമേ അവരോട് ഞാന്‍ പറഞ്ഞിരുന്നുള്ളു എന്ന് എലീന പറയുന്നു.

ഡാര്‍ക്ക് കളേഴ്‌സ് ഒന്നും വേണ്ട. കാരണം അങ്ങനെയുള്ള ഡിസൈനുകള്‍ ഞാന്‍ കുറേ പരിപാടികളില്‍ ഉപയോഗിച്ചിട്ടുള്ളുതാണ്. എങ്കിലും സ്ഥിരം കാണുന്ന ഡിസൈനുകളില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തത ഉണ്ടാകണം എന്നു മാത്രമേ അവരോട് പറഞ്ഞിരുന്നുള്ളു. എന്നിട്ടും വളരെ മനോഹരമായി തന്നെ അവര്‍ എന്റെ വസ്ത്രം നെയ്തു തന്നു. അതിന്റെ ഫുള്‍ ക്രെഡിറ്റും അവര്‍ക്കുള്ളതാണെന്നും എലീന പറയുന്നു.


Click it and Unblock the Notifications