ഹിന്ദു, ക്രിസ്ത്യന്‍ ചടങ്ങുകളിലാണ് വിവാഹം; അടുത്ത മാസം തന്റെ കല്യാണമാണെന്ന് പറഞ്ഞ് എലീന പടിക്കല്‍
ടെലിവിഷന്‍ താരങ്ങളായ മൃദുലയു യുവകൃഷ്ണയും ഒന്നായിരിക്കുകയാണ്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന വിവാഹമാണ് ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്നത്. കൊവിഡ് പ്രതിസന്ധികള്‍ കാരണം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. സീരിയല്‍, സിനിമ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തിന് നേരിട്ടെത്തി താരദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
സ്റ്റൈലിഷ് ലുക്കിൽ നിക്കി താംബോലി, മനോഹരമായ ഫോട്ടോസ് കാണാം
നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കലും മൃദ്വാ വിവാഹത്തിനെത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടെത്തിയ എലീന സ്വന്തം വിവാഹം അടുത്ത മാസം നടക്കാന്‍ പോവുകയാണെന്ന സന്തോഷവും ആരാധകരോടായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

ഇന്ന് നടന്ന മൃദുലയുടെയും യുവച്ചേട്ടന്റെയും കല്യാണത്തിന് ഒരുപാട് കാത്തിരുന്നതാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. മറ്റൊരു കാര്യം എന്റെ എന്‍ഗേജ്‌മെന്റ് നടന്ന അതേ സ്ഥലത്ത് വെച്ചാണ് ഇവരുടെ വിവാഹം നടത്തി എന്നതാണ്. അതിലൊരു പ്രത്യേക അനുഭൂതിയാണ് എനിക്കുള്ളത്. മൃദുലയ്ക്കും യുവച്ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം തന്നെ ഒരു കാര്യം കൂടി പറയുകയാണ്. നിങ്ങളെല്ലാവരെയും ഒരുതവണ ഇവിടെ വെച്ച് ഞാന്‍ കണ്ടതാണ്. ഇനിയും നിങ്ങളെ പ്രതീക്ഷിക്കുകയാണ്.

തന്റെ ഓഗസ്റ്റിലാണ് വിവാഹം. കോഴിക്കോട് വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. വിവാഹ തീയ്യതിയും മറ്റു വിവരങ്ങളുമൊക്കെ വൈകാതെ തന്നെ കൃത്യമായി എല്ലാവരെയും അറിയിക്കുന്നതാണ്. ഒരുപാട് നന്ദിയുണ്ട്. നിങ്ങള്‍ തന്ന ഹെല്‍പ്പിനും നിങ്ങളെല്ലാവരും മൃദുലയെയും യുവയെയും സ്‌നേഹിക്കുന്നത് പോലെ തന്നെ ഞങ്ങളെയും സ്‌നഹിക്കുക. എല്ലാവര്‍ക്കും ആശംസകള്‍ എന്നുമാണ് എലീന പറയുന്നത്.
Recommended Video

ജനുവരിയിലായിരുന്നു എലീനയും കോഴിക്കോട് സ്വദേശിയായ രോഹിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ആഗസ്റ്റില്‍ വിവാഹിതരാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇന്റര്‍കാസ്റ്റ് വിവാഹമായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം ഇത്രയും നീണ്ട് പോയതെന്ന് മുന്‍പ് എലീന പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തപ്പോഴാണ് പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

ഒളിച്ചോടി വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍പ് എലീന വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളു എന്ന് എലീന ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവില്‍ ഇരു വീട്ടുകാരും സമ്മതം മൂളിയതോടെയാണ് ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയത്. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു ആചാരപ്രകാരവും വൈകിട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരവുമായിരിക്കും ചടങ്ങുകള്‍.


Click it and Unblock the Notifications