രോഹിത്തുമായുള്ള പ്രണയം ബിഗ് ബോസില്‍ പരസ്യമാക്കി, അന്ന് വീട്ടുകാര്‍ വഴക്ക് പറഞ്ഞെന്ന് എലീന പടിക്കല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയുമാണ് എലീന പടിക്കല്‍. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ പങ്കെടുത്തതോടെയാണ് എലീനയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. പ്രണയത്തെക്കുറിച്ചും താരം പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. ആദ്യകാഴ്ചയില്‍ ജാഡയും അമിത അഭിനയവുമൊക്കെയായി തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലാവുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് എലീന അങ്ങനെ ചെയ്യുന്നതെന്നായിരുന്നു തുടക്കത്തിലെ വിമര്‍ശനം. അത് ശരിയല്ലെന്ന് താരം തന്നെ തെളിയിക്കുകയായിരുന്നു. ബിഗ് ബോസ് തുടങ്ങിയ ദിവസം മുതല്‍ തിരിച്ചുവരുന്നത് വരെ ഒരേ പോലെയായിരുന്നു എലീന പെരുമാറിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. എന്‍ഗേജ്‌മെന്റിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു എലീന വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബിഗ് ബോസില്‍

ബിഗ് ബോസില്‍

നേരത്തെ ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും 2020 ലായിരുന്നു എലീന പങ്കെടുത്തത്. നേരത്തെ കണ്ട് പരിചയമുള്ളവരായിരുന്നു കൂടെയുണ്ടായിരുന്നതെന്ന് താരം പറഞ്ഞിരുന്നു. 2020 ലെ ഏറ്റവും മികച്ച കാര്യമായിരുന്നു ബിഗ് ബോസിലേക്കുള്ള വരവ്. 21 പേരെയേ പ്രേക്ഷകര്‍ കാണുന്നുള്ളൂവെങ്കിലും പിന്നണിയില്‍ മുന്നൂറിലധികം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ പറഞ്ഞപ്പോഴാണ് ഷോ നിര്‍ത്തിവെച്ചതെന്ന് താരം പറയുന്നു.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

എലീനയുടേയും രോഹിത്തിന്റേയും വിവാഹമാണ് ജനുവരി 20 എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. അത് ശരിയല്ലെന്ന് താരം പറയുന്നു. എല്ലാവരും കൂടി തന്നെ പെട്ടെന്ന് കെട്ടിച്ചയക്കരുത്. കുറച്ച് കാലം കൂടി അടിച്ചുപൊളിക്കണമെന്നുണ്ട്. ജനുവരി 20ന് നടക്കുന്നത് മോതിരം മാറ്റമാണ്. കസിന്‍സൊക്കെ വിദേശത്താണ്. അവരുടെ വരവിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവും. സിംപിളായിരിക്കണം വിവാഹ വസ്ത്രമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും എലീന പറയുന്നു.

പ്രണയം

പ്രണയം

6 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് രോഹിത്തും എലീനയും വിവാഹിതരാവാന്‍ തീരുമാനിച്ചത്. സംഭവബഹുലമായിരുന്നു പ്രണയദിനങ്ങള്‍. പഠിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നായിരുന്നു പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പ്രതികരിച്ചത്. കോളേജ് പഠനം അവസാന വര്‍ഷത്തിലെത്തിയപ്പോഴും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. നിങ്ങള്‍ക്കൊരു സര്‍പ്രൈസുണ്ടെന്ന് പറഞ്ഞായിരുന്നു ഞാന്‍ ബിഗ് ബോസിലേക്ക് പോയത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം

അങ്ങനെയാണ് അവിടെ വെച്ച് എല്ലാം പരസ്യമാക്കിയത്. കോഴിക്കോട്ടുകാരനുമായി പ്രണയത്തിലാണെന്നും പുള്ളി എഞ്ചിനീയറിംഗ് കഴിഞ്ഞ്, ബിസിസ് ചെയ്യുകയാണെന്നും എലീന പറഞ്ഞിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരയതും, ബിസിനസിലേക്ക് ഇറങ്ങിയതുമൊക്കെയാണ് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമെന്നും താരം അന്ന് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ വഴക്കായിരുന്നുവെന്നും പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നും എലീന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X