'ജാങ്കോ നീ അറിഞ്ഞാ, ലാലേട്ടന്‍ എന്നെ പൊക്കി' ബിഗ് ബോസിലെ രസകരമായ സംഭവം പറഞ്ഞ് ആര്യയും എലീനയും

ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ മത്സരിച്ച എല്ലാ താരങ്ങളും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. പുറത്ത് വന്നതോടെയാണ് താരങ്ങളെല്ലാവരും ചേര്‍ന്ന് പരസ്പരം സ്‌നേഹബന്ധങ്ങള്‍ പുതുക്കുന്നത്. ലോക്ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം വന്നെങ്കിലും പിന്നീട് എല്ലാവരും ഒത്തുകൂടിയിരുന്നു. മാത്രമല്ല ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ വലിയ തരംഗമാവാറുണ്ട്.

ബിഗ് ബോസില്‍ തുടക്കം മുതലുണ്ടായിരുന്നവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരും ചേര്‍ന്ന് രണ്ട് ഗ്രൂപ്പുകളായിരുന്നു. ഇപ്പോഴും അതുപോലൊരു ഗ്രൂപ്പീസം ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ആര്യയും എലീനയും ഫുക്രുവുമടക്കമുള്ള ടീമാണ് ഇടയ്ക്കിടെ പരസ്പരം കാണുന്നവര്‍. മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും അതിന് താഴെ വരുന്ന കമന്റുകളുമൊക്കെ വൈറലാണ്.

arya-elina-fukru

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് എത്തിയിരിക്കുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആയിരുന്നു രസകരമായ കാര്യങ്ങള്‍ ആര്യ പങ്കുവെച്ചത്. ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ എന്നതിലുപരി എലീനയുടെ മൂത്തസഹോദരിയെ പോലെയാണ് താനെന്ന് ആര്യ സൂചിപ്പിക്കുന്നു. ഫുക്രുവിനെയും എലീനയെയും ആര്യയെയും ഇപ്പോള്‍ കാണാന്‍ ഇല്ലല്ലോ എന്നൊരാളുടെ ചോദ്യത്തിന് അതിന് കാരണം ആ മഞ്ഞ ടീഷര്‍ട്ടിട്ട ചെക്കാന്‍ അവന്റെ ഷൂട്ടിങ് തിരക്കിലായത് കൊണ്ടാണെന്നായിരുന്നു ആര്യ പറയുന്നത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

ബിഗ് ബോസ് ആയി സൗണ്ടില്‍ സംസാരിക്കുന്നത് ആരാണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അറിയാം. പക്ഷേ പറഞ്ഞ് തരില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. ബഡായ് ബംഗ്ലാവില്‍ കണ്ട ആര്യ അല്ല ബിഗ് ബോസില്‍ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ പുലിമുരുകനില്‍ കണ്ട ലാലേട്ടന്‍ അല്ലോല്ലോ ലൂസിഫറില്‍ ഉള്ളത്. അതുപോലെ കംപാരിസന്‍ പറയാന്‍ പറ്റില്ലെന്ന് ആര്യ സൂചിപ്പിച്ചു.

arya-elina-fukru

അതുപോലെ എലീനയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ആര്യ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി കൊടുത്തിരുന്നു. ബിഗ്‌ബോസ് ഷോയിലെ ഒരു വീക്കെന്‍ഡ് എപ്പിസോഡിലെ രംഗം ആയിരുന്നു ആര്യ പോസ്റ്റ് ചെയ്തത്. അലസാന്‍ഡ്രയ്ക്കും ആര്യയ്ക്കും നടുവിലിരിക്കുന്ന, എന്തോ അമളി പിണഞ്ഞ മുഖഭാവത്തിലിരിക്കുന്ന എലീനയെ ഇരുവരും ചെറുപുഞ്ചിരിയോടെ നോക്കുന്നതാണ് ചിത്രം.

എലീന ഈ ഭാവത്തിന് കാരണം എന്താണെന്ന് വിശദീകരിക്കാമോ എന്നായിരുന്നു ചിത്രത്തിന് ആര്യ കൊടുത്ത ക്യാപ്ഷന്‍. പിന്നാലെ ആര്യയ്ക്ക് മറുപടിയുമായി എലീന എത്തി. 'ജാങ്കോ നീ അറിഞ്ഞാ, ലാലേട്ടന്‍ എന്നെ പൊക്കി, ഞാനിനി എന്ത് പറയും' എന്നായിരുന്നു മനസില്‍ കരുതിയതെന്ന് എലീന റിപ്ലേ ആയി കൊടുത്തിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X