ഇത്രയും മോഡേണായ അമ്മയോ? അമ്മയുടെ ഫോട്ടോസ് പുറത്ത് വിട്ട് എലീന പടിക്കലിന്റെ മാതൃദിന ആശംസ

ഒരുപാട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി എത്തിയതോടെയാണ് എലീന പടിക്കല്‍ ശ്രദ്ധിക്കപ്പെടുന്നത്. എല്ലായിപ്പോഴും തമാശകള്‍ പറഞ്ഞ് ഉച്ചത്തില്‍ ചിരിക്കുന്ന എലീനയ്ക്ക് ഒരുപാട് ഫാന്‍സും ഉണ്ട്. എന്നാല്‍ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറംലോകം അറിയുന്നത്.

ബിഗ് ബോസിനുള്ളില്‍ ഫേക്ക് ഗെയിം കളിക്കുന്നു എന്ന് പറഞ്ഞ് തുടക്കത്തില്‍ എല്ലാവരും കൂടി എലീനയെ കുറ്റം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടാണ് എലീനയെ എല്ലാവരും മനസിലാക്കുന്നത്. ഇടയ്ക്ക് കണ്ണിന് അസുഖം വന്ന് പുറത്ത് പോകേണ്ടി വന്നെങ്കിലും ബിഗ് ബോസ് മത്സരം നിര്‍ത്തുന്നത് വരെ എലീനയും ഉണ്ടായിരുന്നു.

alina-padikkal

പുറത്ത് വന്നതിന് ശേഷം നല്‍കിയ അഭിമുഖങ്ങളും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളുമെല്ലാം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുയാണ് എലീന. തന്റെ അമ്മയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. അക്കാലത്തും ഫാഷന്‍ ലുക്കിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന അമ്മയെ ആണ് എലീന പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്.

'എന്റെ അമ്മ' മാത്രമല്ല 'എല്ലാ അമ്മമാരും' ഒരു തിരിഞ്ഞു നോട്ടം. ചെറുപ്പത്തില്‍ എന്റെ അമ്മയും എന്നേക്കാള്‍ എത്രയോ വലിയ കലാകാരി, ഡാന്‍സര്‍, മോഡല്‍, ടെലിവിഷന്‍ പ്രോഗ്രാമര്‍ ഒക്കെ ആയിരുന്നു. അമ്മയാണ് എന്റെ റോള്‍ മോഡല്‍ എന്നു ഞാന്‍ എപ്പോഴും പറയാറുണ്ട്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് എന്റെ അമ്മയുടെ ഉപരിപഠനം പോലും കംപ്ലീറ്റ് ചെയ്തത്.

alina-padikkal

ഇതിനിടയില്‍ എനിക്കോ എന്റെ അച്ഛനോ ഒരു കാര്യങ്ങളിലും ഒരു കുറവും വരുത്തിയിട്ടില്ല. ലോകത്തിലെ എല്ലാ അമ്മമാരും ഇതുപോലെ തങ്ങളുടെ കഴിവുകളെയും ഇഷ്ടങ്ങളെയും മാറ്റി വച്ചു സ്വന്തം കുടുംബത്തിനായി സന്തോഷത്തോടെ കത്തുന്ന തിരിനാളമായി ജീവിക്കുന്നു. ഇന്നത്തെ ഈ മദേഴ്‌സ് ഡേ യില്‍ നമുക്ക് അവരെ ആശംസിക്കാം.

ഞാന്‍ എന്റെ അമ്മയില്‍ ഇത്രയും പ്രചോദനമാവാന്‍ കാരണം ഇവിടെ പോസ്റ്റ് ചെയ്യുന്ന അമ്മയുടെ പല ഘട്ടങ്ങളിലെ ഏതാനും ചില ഫോട്ടോസില്‍ നിന്നും നിങ്ങള്‍ക്കു മനസ്സിലാവും. (Sharing few of her modeling and casual pics) എന്നെ വളര്‍ത്താന്‍ ഇത്രയും കഷ്ടപ്പെട്ട എന്റെ അമ്മക്ക് മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X