Just In
- 11 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 11 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
- 12 hrs ago
നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്റിന്
- 12 hrs ago
ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ സങ്കടം വരുമായിരുന്നു, ഇപ്പോഴെല്ലാം കോമഡിയാണെന്ന് ബാല
Don't Miss!
- Automobiles
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- News
എല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണി
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹത്തെക്കുറിച്ച് അവര്‍ക്കാണ് ആശങ്കയെന്ന് എലീന, രോഹിത്തിനും എനിക്കും പക്വത ആയില്ലെന്നാണ് പറയുന്നത്
അവതാരകയും അഭിനേത്രിയുമായ എലീന പടിക്കല്‍ വിവാഹിതയാവുകയാണ്. 6 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് രോഹിത്തും എലീനയും ഒരുമിക്കുന്നത്. വിവാഹനിശ്ചയ ചടങ്ങ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് എലീനയും കുടുംബവും. രോഹിത്തിന്റേയും എന്റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് എലീന പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
പ്രിയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലായതിനെക്കുറിച്ച് എലീന നേരത്തെ തുറന്നുപറഞ്ഞിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായതിനാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ബിഗ് ബോസിലെത്തിയപ്പോഴും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് ഇത്രയും ദൃഢമാണ് ഈ ബന്ധമെന്ന് അവര്‍ മനസ്സിലാക്കിയത്. ഇതോടെയായിരുന്നു വിവാഹത്തിന് സമ്മതിച്ചതെന്നും എലീന പറയുന്നു. എലീന പടിക്കലിന്‍റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പരിചയപ്പെടുന്നത്
2013 ന്റെ അവസാനത്തിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ശരിക്കും അപരിചിതരായ രണ്ടു പേർ. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് രോഹിത്. തികച്ചും യാദൃച്ഛികമായ കണ്ടുമുട്ടൽ. ഒരു ഹായ് പറയുന്നു. പരിചയപ്പെടുന്നു. അവിടെ നിന്നിപ്പോൾ കാര്യങ്ങൾ വിവാഹത്തിൽ എത്തിനിൽക്കുന്നു. രോഹിത് പ്രൊപ്പോസ് ചെയ്തപ്പോൾ ആദ്യമൊക്കെ ‘നോ' ആയിരുന്നു എന്റെ മറുപടി. സമ്മതമല്ലെന്ന് കുറേ തവണ പറഞ്ഞിട്ടുണ്ട്. പിന്നെ നമുക്ക് ശ്രമിച്ചു നോക്കാം എന്ന രീതിയിൽ ‘യെസ്' പറഞ്ഞു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ സമ്മതിച്ചിരുന്നില്ല.

തീരുമാനം
പഠനത്തിലും കരിയറിലും ശ്രദ്ധിക്കുകയായിരുന്നു പിന്നീട്. അവർ സമ്മതിക്കുന്നതുവരെ കാത്തിരിക്കാം. ഒളിച്ചോടില്ല, വേറെ വിവാഹം കഴിക്കില്ല, ഏതു സാഹചര്യത്തിലായാലും ഒന്നിച്ചു നിൽക്കും. ഇതായിരുന്നു ഞങ്ങളുടെ തീരുമാനം. ബിഗ് ബോസിൽ ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഞങ്ങളുടെ ബന്ധവും തീരുമാനവും വളരെ ശക്തമാണെന്ന് വീട്ടുകാർ മനസ്സിലാക്കിയത്. അങ്ങനെ അവർ വിവാഹത്തിന് സമ്മതിച്ചു.

കോമഡിയാണ്
ശരിക്കും മുട്ടൻ കോമഡിയാണ് കാര്യങ്ങൾ. ഞങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. ഞങ്ങൾ രണ്ടാളും ഒറ്റ മക്കളാണ്. അധികം പ്രായവും ആയിട്ടില്ല. കളിച്ചും ചിരിച്ചും നടക്കുന്ന ആൾക്കാരും. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആവശ്യത്തിന് പക്വതയുണ്ടോ എന്നതാണ് വീട്ടുകാരുടെ സംശയം. ഇതാണ് ആശങ്കയ്ക്ക് കാരണവും. ഞങ്ങളുടെ വീട്ടുകാർ കണ്ടുമുട്ടുമ്പോഴുള്ള ചർച്ചയും ഇതു തന്നെ.

യാത്രകള്‍
കല്യാണം കഴിഞ്ഞാൽ വേഗം വീട് മാറണം, ഒറ്റയ്ക്ക് താമസിക്കണം എന്നൊന്നും ഞങ്ങൾ തീരുമാനിച്ചിട്ടില്ല. രണ്ടു മൂന്നു വർഷം നന്നായി എൻജോയ് ചെയ്തു നടക്കാനാണ് ആഗ്രഹം. ഞങ്ങൾ യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ കുറച്ച് സ്ഥലങ്ങളിൽ പോകണം എന്നുണ്ട്. എന്തായാലും ഇപ്പൊ എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കും. അല്ലാതെ കല്യാണം കഴിഞ്ഞു എന്നാൽപ്പിന്നെ ഇങ്ങനെയാകാം, അങ്ങനെയാകാം എന്നൊന്നും തീരുമാനിച്ചിട്ടില്ല.

തുടരും
കല്യാണം കഴിഞ്ഞെന്നു കരുതി മീഡിയ വിടുന്ന സംഭവമേ ഇല്ല. താൽപര്യമുണ്ടെങ്കിൽ ബിസിനസ്സിന്റെ ഭാഗമായിക്കോളാൻ രോഹിത് പറഞ്ഞിട്ടുണ്ട്. ഇനി അതല്ല പഠിക്കാനാണ് പോകുന്നതെങ്കിലും മീഡിയയിൽ നിന്നു മാറിനിൽക്കില്ല. അവതാരകയായാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. സിനിമയും സീരിയലും ചെയ്യുന്ന കാര്യത്തിൽ മാത്രമേ എനിക്ക് സംശയം തോന്നിയിട്ടുള്ളൂ. അനുയോജ്യമായവ വന്നാൽ അതും ചെയ്യും. എന്നാൽ മീഡിയയും ആങ്കറിങ്ങും വിട്ട് ഒരിടത്തും പോകില്ലെന്നും എലീന പടിക്കല്‍ പറയുന്നു.