ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് അമൃതാ സുരേഷ്, സന്തോഷം പങ്കുവെച്ച് താരം
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു അമൃതാ സുരേഷ്, അനിയത്തി അഭിരാമി സുരേഷിനൊപ്പമായിരുന്നു അമൃത ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത്. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ ബിഗ് ബോസിന്‌റെ അവസാനം വരെ പിടിച്ചുനിന്നിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ താരങ്ങള്‍ അമ്പതാം ദിവസമാണ് ഹൗസില്‍ പ്രവേശിച്ചത്. ബിഗ് ബോസിന് മുന്‍പ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത എല്ലാവര്‍ക്കും സുപരിചിതയായത്.

പിന്നാലെ പിന്നണി ഗായികയായും മലയാളത്തില്‍ എത്തിയിരുന്നു താരം. അനിയത്തി അഭിരാമിക്കൊപ്പമുളള അമൃതംഗമയ മ്യൂസിക്ക് ബാന്‍ഡും ഗായികയുടെതായി ശ്രദ്ധിക്കപ്പെട്ടു. അതേസമയം തിരക്കുകള്‍ക്കിടെയിലും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് അമൃതാ സുരേഷ്. ഗായികയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ അമൃത സുരേഷിന്‌റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്.
അമൃതംഗമയ പ്രൊഡക്ഷന്‍സ് എന്ന പുതിയ ബാനര്‍ ആരംഭിച്ചിരിക്കുകയാണ് നടി. ഇതിന്‌റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അമൃത എത്തിയത്. ഒപ്പം ഇതുവരെ പിന്തുണച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നുമുണ്ട് താരം. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി. amrutamgamayofficial അതിന്റെ പുതിയ ചുവടുവെപ്പ് നടത്തുന്നു. അതോടൊപ്പം, എന്റെ പ്രൊഫഷണല്‍ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി.. എന്നാണ് അമൃതാ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications