അമൃതയുടെയും അഭിരാമിയുടെയും ജീവിതത്തിലെ പുതിയ സന്തോഷം! പങ്കുവെച്ച് ഗായിക

By Midhun Raj

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് അമൃതാ സുരേഷ്. പിന്നണി ഗായികയായി മലയാളത്തില്‍ തിളങ്ങിയ താരം പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് അമൃത ശ്രദ്ധേയയായത്. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു അമൃത തിരിച്ചെത്തിയിരുന്നത്. അമൃതാ സുരേഷിനൊപ്പം സഹോദരി അഭിരാമിയും അറിയപ്പെടുന്ന താരമാണ്.

Amritha Suresh-Abhirami Suresh

ഇരുവരും ഒരുമിച്ചാണ് ബിഗ് ബോസ് 2വില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു ഇരുവരും. തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം രണ്ട് പേരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അതേസമയം അമൃതാ സുരേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എഷ്യയിലെ എറ്റവും സ്വാധീനമുളള 300 ആളുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അമൃതയ്‌ക്കൊപ്പം അഭിരാമിയും ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ സന്തോഷ വാര്‍ത്ത അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിന് മുന്‍പ് അമൃതംഗമയ ബാന്‍ഡുമായും അമൃത-അഭിരാമി സഹോദരിമാര്‍ സജീവമായിരുന്നു.

അമൃത പാട്ടിലാണ് തിളങ്ങിയതെങ്കില്‍ അഭിരാമി നടിയായും അവതാരകയായും ഗായികയായുമൊക്കെ തിളങ്ങിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികളായിരുന്നു അമൃതയും അഭിരാമിയും. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുഫിയും സുജാതയും എന്ന ചിത്രത്തിലെ അമൃതയുടെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അമൃത എല്ലാവര്‍ക്കും സുപരിചിതയായത്. മുന്‍പ് രജിഷാ വിജയന്‍ പ്രധാന വേഷത്തില്‍ എത്തിയ ജൂണ്‍ എന്ന ചിത്രത്തിലെ അമൃതയുടെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അഭിരാമി സുരേഷ്. ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയിലൂടെയാണ് അഭിരാമി എത്തിയിരുന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്റെ 100ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലും ചെറിയ റോളില്‍ അഭിരാമി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും നടി തിളങ്ങിയിരുന്നു.

പോസ്റ്റ് കാണാം

Read more about: bigg boss 2 amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X