ബിഗ് ബോസ് എല്ലാവരേയും പറ്റിച്ചു! ആ സസ്പെന്‍സ് പുറത്തുവിട്ടില്ല! പ്ലാനിംഗെല്ലാം ചീറ്റിപ്പോയി!

പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ പാട്ടുകാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. അമൃതം ഗമയ എന്ന ബാന്‍ഡുമായി സജീവമാണ് ഈ സഹോദരികള്‍. ബിഗ് ബോസ് സീസണ്‍ 2ല്‍ ഇരുവരും മത്സരിച്ചിരുന്നു. അമ്പതാമത്തെ എപ്പിസോഡില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഇരുവരും എത്തിയത്. ഈ ഷോയില്‍ പങ്കെടുത്തതോടെയാണ് ഇവരെക്കുറിച്ച് ആരാധകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. രണ്ട് വ്യക്തികളാണെങ്കിലും ഒറ്റ മത്സരാര്‍ത്ഥിയായാണ് ഇവരെ പരിഗണിക്കുന്നതെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.

ഷോയിലെത്തി ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്. ബിഗ് ബോസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിരാമിയും അമൃതയും. ഇരുവരും ഇതേക്കുറിച്ച് തുറന്നുപറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണോ, മറക്കാനാവാത്ത സംഭവങ്ങള്‍, മറ്റ് മത്സരാര്‍ത്ഥികളുമായുള്ള സൗഹൃദം, ബിഗ് ബോസിന് ശേഷമുള്ള ജീവിതം ഇതേക്കുറിച്ചൊക്കെയായിരുന്നു അഭിരാമിയും അമൃതയും പറഞ്ഞത്.

 മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച്

മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച്

നേരത്തെ തന്നെ ചോദ്യം ചോദിക്കാനുള്ള അവസരം ഇരുവരും നല്‍കിയിരുന്നു. മെയില്‍ ഐഡി നല്‍കിയായിരുന്നു ചോദ്യങ്ങള്‍ തിരഞ്ഞെടുത്തത്. ആരാണ് ചോദിച്ചതെന്ന് പറഞ്ഞായിരുന്നു താരങ്ങള്‍ മറുപടി നല്‍കിയത്. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുത്താണ് മറുപടിയെന്നും അമൃത വ്യക്തമാക്കിയിരുന്നു. മറക്കാനാവാത്ത അനുഭവത്തെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. ബിഗ് ബോസിലെ ആദ്യദിനം മുതല്‍ ഇറങ്ങുന്ന ദിവസം വരെയുള്ള ഓരോ കാര്യവും മറക്കാന്‍ കഴിയാത്തതാണ്. പ്രതീക്ഷിച്ചിരുന്നില്ല ഇത് പോലൊരു അനുഭവം. കാണുമ്പോഴുള്ള ചിരി തമാശയും വഴക്കും മാത്രമല്ല പ്രത്യേകമായൊരു അനുഭവമാണ്. ഇത്തരമൊരു ഷോയുടെ ഭാഗമാവാന്‍ കഴിഞ്ഞതും ഭാഗ്യമാണ്.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
അതായിരുന്നു അവസ്ഥ

അതായിരുന്നു അവസ്ഥ

ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇമോഷണലാവുന്നവരാണ് ബിഗ് ബോസിലുണ്ടായിരുന്നത്. ക്യാമറ സ്‌പേസ് കിട്ടാന്‍ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്. ബിഗ് ബോസ് വീട്ടില്‍ ഫോണോ ടിവിയോ പത്രമോ ഒന്നും ഇല്ല. ടാസ്‌ക്കിന്റെ സമയത്ത് കിട്ടുന്ന ഓപ്പോ ഫോണാണ് ആകെ കാണുന്നത്. അതിനകത്ത് സിമ്മോ നെറ്റോ ഒന്നുമില്ല. അത് നമ്മള്‍ എടുത്ത് നോക്കി തിരിച്ച് കൊടുക്കും. അതായിരുന്നു അവസ്ഥ.

പാപ്പുവിന്‍റെ ഫോട്ടോയും ഡ്രസും

പാപ്പുവിന്‍റെ ഫോട്ടോയും ഡ്രസും

പാപ്പുവിന്റെ കുഞ്ഞുഫോട്ടോ ഒക്കെ എടുത്ത് വെച്ചിരുന്നു. അവളുടെ ഡ്രസും കൊണ്ടുപോയിരുന്നു. കെട്ടിപ്പിടിച്ച് കിടക്കാമെന്ന് കരുതി. അതൊക്കെ അവര്‍ വാങ്ങി സുരക്ഷിതരമായി വാങ്ങി വെക്കുകയായിരുന്നുവെന്ന് അമൃത പറഞ്ഞിരുന്നു. ഇപ്പോ പൊട്ടുമെന്ന അവസ്ഥയിലാണ് എല്ലാവരും അതിനകത്ത് ഇരിക്കുന്നത്. ഒരു രീതിയിലും ഇമോഷന്‍ കാണിക്കാന്‍ പറ്റാതെ ഇരിക്കുകയാണ്. അവിടെ ഇമോഷന്‍ കാണിക്കാന്‍ പറ്റില്ല. കുറച്ച് ഇമോഷണലായവരാണെങ്കില്‍ പറയുകയും വേണ്ട. അതോണ്ടാണ് ചെറിയ കാര്യങ്ങള്‍ക്ക് സങ്കടം വരുന്നത്.

അതൊന്നും മനസ്സിലില്ല

അതൊന്നും മനസ്സിലില്ല

വീട്ടില്‍ വന്ന ശേഷം ബിഗ് ബോസ് എപ്പിസോഡ് കണ്ടിട്ടില്ല. ട്രോള്‍ വീഡിയോ ഒക്കെ കണ്ട് തീര്‍ന്നിട്ടില്ല. കണ്‍ഫെഷന്‍ റൂമിലെ കാര്യങ്ങളൊഴികെ മറ്റുള്ള കാര്യങ്ങളും സംസാരവുമൊക്കെ നേരത്തെ കേട്ടതാണ്. അതിനെ ഗെയിം സ്പിരിറ്റായാണ് കണ്ടത്. നമ്മളെ വല്ലാതെ കുത്തിനോവിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രതികരിക്കാറുള്ളൂ. കുറച്ച് നല്ല സൗഹൃദമാണ് അവിടെ നിന്ന് കിട്ടിയത്. ഇത്രയും വലിയ പ്രശ്‌നം നടക്കുമ്പോള്‍ അതിലെ കാര്യങ്ങള്‍ മനസ്സില്‍ വെക്കുന്നത് ശരിയാണോയെന്നായിരുന്നു അമൃതയുടെ ചോദ്യം.

അവസാനത്തെ രംഗം

അവസാനത്തെ രംഗം

ഫാമിലിയുമായി ബന്ധമില്ലെന്ന് പറയുന്നത് വളരെ ശരിയാണ്. കണ്ണുകെട്ടിയാണ് സ്റ്റേജില്‍ നിന്നും ബിഗ് ബോസ് വരെ കൊണ്ടുപോവുന്നത്. നമ്മുടെ കൈയ്യിലുള്ള കാര്യങ്ങളെല്ലാം അവര്‍ സേഫായി മാറ്റിവെക്കും. ആ സ്റ്റേജ് എത്തുന്നത് വരെയെ ആള്‍ക്കാരെ കാണുന്നുള്ളൂ. അച്ഛനും അമ്മയും പാപ്പുവും യാത്ര പറയുന്ന രംഗമാണ് അവസാനം കണ്ടത്. നമുക്ക് വീട്ടുകാരുമായി ബന്ധപ്പെടാനുള്ള അവസരമൊന്നുമില്ല. പുറംലോകവുമായുള്ള ബന്ധം കട്ട് ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്.

പ്ലാന്‍ ചെയ്ത യാത്രകള്‍

പ്ലാന്‍ ചെയ്ത യാത്രകള്‍

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ ചെയ്യേണ്ട പല കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നു. പുറത്തെ കൊറോണയെക്കുറിച്ചൊന്നും അറിയില്ല. ട്രിപ്പുകളും വ്‌ളോഗിങ്ങുമൊക്കെയായിരുന്നു പ്ലാന്‍. ഗോവ, തായ്‌ലാന്‍ഡില്‍ പോവാനൊക്കെ പ്ലാനിട്ടിരുന്നു. രഘു, സുജോ, സാന്‍ഡ്ര, രഘു, രജിത്തേട്ടന്‍ നമ്മളെല്ലാം വലിയ പ്ലാനിലായിരുന്നു. രജിത്തേട്ടന്‍ ഇപ്പോള്‍ തിരുവന്തപുരത്താണ്. തിരിച്ച് കൊച്ചിയില്‍ എത്തിയാല്‍ ആ സമയത്ത് കാണും. അതൊരു വ്‌ളോഗായി ഷൂട്ട് ചെയ്യാം.

ആ ശബ്ദത്തെക്കുറിച്ച്

ആ ശബ്ദത്തെക്കുറിച്ച്

ബിഗ് ബോസിന്റെ ശബ്ദം കേട്ട് അതാരുടെയാണ് എന്നറിയാനായുള്ള ആകാംക്ഷയുണ്ടായിരുന്നു എല്ലാവര്‍ക്കും. പുറത്തെത്തിയപ്പോഴുള്ള വലിയ മിസ്സിംഗും അതായിരുന്നു. അവസാനം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പറ്റിക്കുകയായിരുന്നു. കൊറോണ കാരണം ഷോ നിര്‍ത്തുന്നുവെന്ന് പറഞ്ഞപ്പോല്‍ എല്ലാവരും ഷോക്കിലായിരുന്നു. ആരും നിരാശരായിരുന്നില്ല. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം സേഫാണോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X