പുതിയ ലുക്കില്‍ ഗായിക അമൃത സുരേഷ്! ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് അമൃതാ സുരേഷ്. അനിയത്തി അഭിരാമിക്കൊപ്പമാണ് ഗായിക ബിഗ് ബോസില്‍ മല്‍സരിച്ചിരുന്നത്. ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡില്‍ എത്തിയ താരങ്ങള്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു തിരിച്ചെത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെല്ലാം വീണ്ടും ആക്ടീവായിരുന്നു താരങ്ങള്‍. സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ഇരുവരും എത്താറുണ്ട്.

അതേസമയം അമൃത സുരേഷിന്റെ വന്ന പുതിയ ചിത്രങ്ങള്‍ വൈറലായിരുന്നു. മുടി വെട്ടിയതിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. പുതിയ ലുക്കിലുളള ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് അമൃതയുടെ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് വ്‌ളോഗ് വീഡിയോകളുമായി എത്താറുണ്ട് അമൃത സുരേഷ്.
അഭിരാമിക്കൊപ്പമുളള വീഡിയോകളാണ് അമൃതയുടെതായി വരാറുളളത്. ഇവരുടെ യൂടൂബ് ചാനലിലാണ് വീഡിയോകള്‍ റിലീസ് ചെയ്യാറുളളത്. പിന്നണി ഗായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അമൃത എല്ലാവര്‍ക്കും സുപരിചിതയായത്. അടുത്തിടെ പുറത്തിറങ്ങിയ സുഫിയും സുജാതയും എന്ന ചിത്രത്തിലെ അമൃതയുടെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിഗ് ബോസിന് മുന്‍പ് അമൃതംഗമയ ബാന്‍ഡുമായും അമൃത-അഭിരാമി സഹോദരിമാര്‍ സജീവമായിരുന്നു. അമൃത പാട്ടിലാണ് തിളങ്ങിയതെങ്കില്‍ അഭിരാമി നടിയായും അവതാരകയായും ഗായികയായുമൊക്കെ തിളങ്ങിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികളായിരുന്നു അമൃതയും അഭിരാമിയും. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്.
Recommended Video
ഷോയില്‍ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്ചവെച്ചിരുന്നത്. ഷോയിലെത്തിയ തുടക്കം മുതല്‍ രജിത്ത് കുമാറിനൊപ്പം നിന്നാണ് ഇവര്‍ കളിച്ചത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ ബാലയില്‍ നിന്നും അമൃത വിവാഹ മോചനം നേടിയത്. അമൃതയ്ക്കൊപ്പം മകള്‍ പാപ്പു എന്ന അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്. വിവാഹ മോചനത്തിന് പിന്നാലെ അമ്മയ്ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. പാപ്പുവിനൊപ്പമുളള ചിത്രങ്ങളും ഇടയ്ക്കിടെ അമൃത സുരേഷ് പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications