ഇന്ന് മനോഹരമായ മറ്റൊരു ദിവസത്തില്‍ എത്തി നില്‍ക്കുന്നു! ബിഗ് ബോസ് താരം അമൃത സുരേഷിന്റെ പോസ്റ്റ്‌

By Prashant V R

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അമൃത സുരേഷ്. തുടര്‍ന്ന് പിന്നണി ഗായികയായും മലയാളത്തില്‍ തിളങ്ങിയിരുന്നു അമൃത. അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണില്‍ മല്‍സരാര്‍ത്ഥിയായി എത്തിയ ശേഷമാണ് അമൃത സുരേഷ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അനിയത്തി അഭിരാമി സുരേഷിനൊപ്പമാണ് ബിഗ് ബോസില്‍ അമൃത പങ്കെടുത്തിരുന്നത്.

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായി തുടങ്ങിയിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് അമൃത സുരേഷ് എത്താറുണ്ട്. മുന്‍പ് അഭിരാമിക്കൊപ്പം ചേര്‍ന്ന് ആരംഭിച്ച അമൃതംഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് അമൃതയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അമൃത പാട്ടിലാണെങ്കില്‍

അമൃത പാട്ടിലാണെങ്കില്‍ അഭിരാമി അഭിനയത്തിലും പാട്ടിലും തിളങ്ങിയിരുന്നു. അമൃത സുരേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. "എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍.

എനിക്ക് കടന്നുപോകേണ്ടി വന്ന

എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്.

ഐലവ് യൂ ഓള്‍ സൊ മച്ച്

ഐലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അമൃതയ്‌ക്കൊപ്പം മകള്‍ പാപ്പു എന്ന അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്. പാപ്പുവിനൊപ്പമുളള ചിത്രങ്ങളും ഇടയ്ക്കിടെ അമൃത സുരേഷ് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ ബാലയില്‍ നിന്നും അമൃത വിവാഹ മോചനം നേടിയത്.

വിവാഹ മോചനത്തിന് പിന്നാലെ

വിവാഹ മോചനത്തിന് പിന്നാലെ അമ്മയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്. ഷോയില്‍ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു ഇരുവരും തിരിച്ചെത്തിയത്.

ബിഗ് ബോസില്‍ ഇത്തവണത്തെ

ബിഗ് ബോസില്‍ ഇത്തവണത്തെ ഫൈനലിസ്റ്റുകളായി അമൃതയെയും അഭിരാമിയെയും പലരും പ്രവചിച്ചിരുന്നു. ഷോയിലെത്തിയ തുടക്കം മുതല്‍ രജിത്ത് കുമാറിനൊപ്പം നിന്നാണ് ഇവര്‍ കളിച്ചത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസിന് മുന്‍പായി ജൂണ്‍ എന്ന സിനിമയിലെ പാട്ടും അമൃത സുരേഷിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X