അമൃത സുരേഷിന്‌റെ മകള്‍ പാപ്പുവിന്റെ അവതരണത്തിന് കൈയ്യടി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് അമൃതാ സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത എല്ലാവര്‍ക്കും സുപരിചിതയായത്. അമൃതയ്‌ക്കൊപ്പം അനിയത്തി അഭിരാമിയും ഇത്തവണ ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുത്തിരുന്നു. ബിഗ് ബോസിന്‌റെ അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു ഇരുവരും തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരങ്ങള്‍. അമൃതയ്‌ക്കൊപ്പം മകള്‍ പാപ്പുവും എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്.

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുളള അവന്തിക. പാപ്പുവിന്റെ പിറന്നാള്‍ അടുത്തിടെ അമൃതയും കുടുംബവും ആഘോഷിച്ചിരുന്നു. അന്ന് അതിന്റെ ചിത്രങ്ങളെല്ലാം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം പാപ്പുവിന്റെതായി പുറത്തിറങ്ങിയ പുതിയ യൂടൂബ് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഏട്ട് വയസുകാരിയായ പാപ്പു ഇപ്പോള്‍ യൂടൂബ് വ്‌ളോഗര്‍ കൂടിയാണ്.
ഇത്തവണ അമ്മമ്മയ്‌ക്കൊപ്പമുളള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പാപ്പു യൂടൂബില്‍ എത്തിയത്. രണ്ട് പേരും ചേര്‍ന്ന് ഒരു സാന്‍ഡ്വിച്ച് ഉണ്ടാക്കുന്നതിന്റെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. വീഡിയോ കണ്ട് അമൃതയെയും അഭിരാമിയെയും കടത്തിവെട്ടുന്ന അവതരണമാണ് പാപ്പുവിന്റെത് എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് അവന്തികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.
അതേസമയം ബിഗ് ബോസിന് മുന്‍പ് അമൃതംഗമയ ബാന്‍ഡുമായും സജീവമായിരുന്ന താരങ്ങളാണ് അമൃതയും അഭിരാമിയും. അമൃത പാട്ടിലാണ് തിളങ്ങിയതെങ്കില്‍ അഭിരാമി നടിയായും അവതാരകയായും ഗായികയായുമൊക്കെ തിളങ്ങിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികളായിരുന്നു അമൃതയും അഭിരാമിയും. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ സുഫിയും സുജാതയും എന്ന ചിത്രത്തിലെ അമൃതയുടെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍പ് രജിഷാ വിജയന്‍ പ്രധാന വേഷത്തില്‍ എത്തിയ ജൂണ്‍ എന്ന ചിത്രത്തിലെ അമൃതയുടെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അഭിരാമി സുരേഷ്. ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയിലൂടെയാണ് അഭിരാമി എത്തിയിരുന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്റെ 100ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലും ചെറിയ റോളില്‍ അഭിരാമി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും നടി തിളങ്ങിയിരുന്നു.


Click it and Unblock the Notifications