വാക്ക് പാലിച്ച് അമൃത സുരേഷ്! രജിത് കുമാറിനൊപ്പം അഭിയും സുജോയും, ഓര്‍മ്മ പുതുക്കി താരങ്ങള്‍
ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനെത്തിയതോടെയാണ് അമൃതയും അഭിരാമിയും കൂടുതല്‍ ശ്രദ്ധ നേടിയത്. ഗായികമാരായ സഹോദരിമാരെ ഒരു മത്സരാര്‍ത്ഥിയായാണ് ബിഗ് ബോസ് പരിഗണിച്ചത്. 50ാം എപ്പിസോഡില്‍ സര്‍പ്രൈസായാണ് ഇരുവരും ഷോയിലേക്ക് എത്തിയത്. പാട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് മാത്രമേ തുടക്കത്തില്‍ പറഞ്ഞിരുന്നുള്ളൂവെന്നും അവസാനനിമിഷമാണ് മത്സരിക്കുന്നതിനെക്കുറിച്ച് പറഞ്ഞതെന്നും ഇരുവരും പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്.
എജി വ്‌ളോഗ്‌സ് യൂട്യൂബ് ചാനലിലൂടെയാണ് അമൃതയും അഭിരാമിയും വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുള്ളത്. രഘുവും സുജോയും രജിത് കുമാറിനുമൊപ്പമുള്ള എപ്പിസോഡുമായാണ് ഇവരെത്തിയിട്ടുള്ളത്. ഇവരെയൊക്കെ എപ്പിസോഡില്‍ കൊണ്ടുവരുമെന്ന് നേരത്തെ അമൃതയും അഭിരാമിയും പറഞ്ഞിരുന്നു. എജി വ്‌ളോഗ്‌സിന്റെ പുതിയ എപ്പിസോഡ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രഘുവിനും സുജോയ്ക്കും അരികിലേക്കായിരുന്നു ആദ്യം രഘുവും അമൃതയും എത്തിയത്. ബിഗ് ബോസിലുള്ളപ്പോള്‍ ഞങ്ങളെ്ല്ലാം ഇടയ്ക്ക് ഒത്തുകൂടി സംസാരിക്കാറുണ്ടായിരുന്നു. രഘുവിനെ ദിവസവും കാണുന്നത് പോലെയാണ്. സുജോയെ കാണുന്നത് ഇന്നാണ്, സാന്‍ഡ്രയെ മിസ്സ് ചെയ്യുന്നുണ്ട്. ചിത്രീകരണവും മറ്റുമൊക്കെയായി സാന്‍ഡ്രയും തിരക്കിലാണ്.

ഇവര്‍ക്കിടയിലേക്കായിരുന്നു രജിത് കുമാര്‍ എത്തിയത്. അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം ബിഗ് ബോസിനെ മിസ്സ് ചെയ്തുവെന്നും എല്ലാവരും പറഞ്ഞിരുന്നു. താനിപ്പോള്‍ മസില്‍ പെരുപ്പിച്ചുവെന്നും പുതിയ വര്‍ക്കിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
Recommended Video
കൃഷ്ണപ്രഭയ്ക്കൊപ്പം വിവാഹ വേഷത്തില്‍ നില്‍ക്കുന്ന രജിത് കുമാറിന്‍റെ ഫോട്ടോ അടുത്തിടെ പുറത്തുവന്നിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന കോമഡി സീരിയലിന്‍റെ ചിത്രീകരണത്തിനിടയിലെ രംഗമായിരുന്നു അതെന്ന് താരം പിന്നീട് പറഞ്ഞിരുന്നു. ഇതാദ്യമായി ഒരു നടനാവുകയാണ്. എല്ലാവരും പിന്തുണയ്ക്കണമെന്നും, നിരവധി താരങ്ങള്‍ കോമഡി പരിപാടിക്കായി അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications