'എന്റെ മകളെ എനിക്ക് അറിയാം, ആര് എന്ത് വേണമെങ്കിലും പറഞ്ഞിട്ട് പൊക്കോട്ടെ, കേൾക്കുമ്പോൾ സങ്കടം തോന്നും'

തമിഴ് സീരിയൽ രം​ഗത്തേക്ക് കടന്നശേഷമാണ് അൻഷിത അക്ബർഷയെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉണ്ടായി തുടങ്ങിയത്. അതിൽ ഏറ്റവും കൂടുതൽ വന്നൊരു ചർച്ചയായ വിഷയം വിവാഹിതനായ സീരിയൽ താരം അർണവുമായി അൻഷിതയ്ക്കുണ്ടായിരുന്ന സൗഹൃദമായിരുന്നു. മാത്രമല്ല ചെല്ലമ്മയെന്ന പരമ്പരയിലെ നായകനായ അര്‍ണവും അന്‍ഷിതയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ അന്ന് പ്രചരിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ അന്‍ഷിത ശ്രമിക്കുന്നുവെന്നാരോപിച്ച് അര്‍ണവിന്റെ ഭാര്യ ദിവ്യയും രം​ഗത്ത് എത്തിയിരുന്നു.

അൻഷിതയുടേതായ ചില വോയ്സ് റെക്കോർഡുകളും അന്ന് പുറത്ത് വന്നിരുന്നു. അന്ന് മലയാളി പ്രേക്ഷകർ അടക്കം അൻഷിതയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. എന്നാൽ കുടുംബം തനിക്കൊപ്പം ആയിരുന്നുവെന്നും അത്തരം വിവാദങ്ങളൊന്നും വീട്ടിൽ ചർച്ച വിഷയമാകാറില്ലെന്നും പറയുകയാണിപ്പോൾ അൻഷിതയും അമ്മയും.

Anshitha Akbarsha
Photo Credit: Anshitha Akbarsha / instagram

വിവാദങ്ങൾ ഉണ്ടാകുമ്പോൾ എന്നെ കുറിച്ച് ആളുകൾ പറഞ്ഞ് നടക്കുമ്പോൾ അതൊന്നും ഞാനും അമ്മയും ചർച്ച ചെയ്യാറില്ല. ഒരിക്കലും ആ വിവാദ വിഷയങ്ങളൊന്നും ഞങ്ങൾ ആരും പരസ്പരം സംസാരിച്ചിട്ടില്ല. സംസാരിക്കാൻ ആ​ഗ്രഹിക്കുന്നുമില്ല. അതെല്ലാം ഞങ്ങൾ വിട്ടു. എന്തിനാണ് പഴയ വിഷയങ്ങൾ വീണ്ടും വീണ്ടും സംസാരിക്കുന്നത്.

ആ വിഷയം നടന്ന സമയത്ത് ഞാൻ ഒരുപാട് ഓവർതിങ്ക് ചെയ്യുമായിരുന്നു. ഒരുപാട് പേരെ വിശ്വസിച്ച് ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ട്. എന്റെ അമ്മയും ചേട്ടനും അല്ലാതെ എനിക്കൊപ്പം ഇത്രയും കാലം കൂടെ നിന്ന് വന്നവരുണ്ട് അവർക്ക് മാത്രമാണ് ഇത്തരം വിഷയങ്ങൾ വരുമ്പോൾ ഞാൻ മറുപടി കൊടുക്കേണ്ടത്. അത് മാത്രം ഞാൻ ചെയ്യും.

അല്ലാതെ നാട്ടുകാരുടെ വായടക്കാൻ ശ്രമിക്കാറില്ല. അത് എനിക്ക് സാധിക്കുന്ന കാര്യവുമല്ല. എല്ലാവർക്കും ഒരാൾ നല്ലവളാണെന്ന് പറയുന്നതിനേക്കാൾ താൽപര്യം അവൾ മോശക്കാരിയാണെന്ന് പറയാനാണ്. അവർ ഹാപ്പിയായി അത് പറഞ്ഞ് നടന്നോട്ടെ. ഫ്രണ്ട്ഷിപ്പിൽ അടക്കം ചതികൾ നേരിട്ടിട്ടുണ്ട്. ഏത് റിലേഷൻഷിപ്പായാലും ഞാനായിരിക്കും ഏറ്റവും കൂടുതൽ എഫേർട്ട് ഇടുന്നത്.

അത് എനിക്ക് ഇഷ്ടമാണ്. പക്ഷെ ആളുകളെ മനസിലാക്കാൻ കുറച്ച് സമയം എടുക്കും. എന്ത് കൊടുത്താലും ചെയ്താലും ആത്മാർത്ഥതയോടെയാണ് ചെയ്യാറ്. ഞാൻ കൊടുക്കുന്നത് എനിക്ക് തിരിച്ച് അതുപോലെ കിട്ടണമെന്ന ആ​ഗ്രഹമുണ്ട്. ബി​ഗ് ബോസിൽ പോയത് പോലും ഞാൻ ആരാണെന്ന് ജനങ്ങൾക്ക് കാണിച്ച് കൊടുക്കാൻ വേണ്ടിയാണ്.

Anshitha Akbarsha
Photo Credit: Anshitha Akbarsha / instagram

ബി​ഗ് ബോസ് കഴിഞ്ഞ് വന്നപ്പോൾ‍ ഞാൻ ഹാപ്പിയായിരുന്നു. നെ​ഗറ്റീവ് ഒരുപാട് മാറിയിരുന്നു. ബി​ഗ് ബോസിന് മുമ്പ് ഇഷ്ടമായിരുന്നില്ല. ബി​ഗ് ബോസിൽ കണ്ടശേഷം ഇഷ്ടപ്പെട്ടു എന്നാണ് എന്നെ കണ്ട് സംസാരിക്കാൻ വരുന്നവർ പറയുന്നത്. നെ​ഗറ്റീവ്സ് വരുന്നതൊന്നും ഞാൻ കാണാറേയില്ല. കമന്റ്സ് പോലും വായിക്കാറില്ലെന്നും അൻഷിത പറഞ്ഞു. പിന്നീട് നടിയുടെ അമ്മയാണ് സംസാരിച്ചത്. അത്തരം വിവാദങ്ങളൊന്നും ചർച്ച ചെയ്യാറില്ല. എന്റെ മകളെ എനിക്ക് അറിയാം.

ആ സമയത്ത് അൻഷിയുടെ ചേട്ടനും എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവൻ അന്ന് മധുരയിൽ ആയിരുന്നു. അമ്മ... ആര് എന്ത് വേണമെങ്കിലും പറഞ്ഞിട്ട് പൊക്കോട്ടെ. നമ്മുടെ അൻഷിയെ നമുക്ക് അറിയില്ലേ എന്നാണ് അവൻ ചോദിച്ചത്. ഞങ്ങൾ ഇതൊന്നും ചർച്ച ചെയ്യാറില്ലെങ്കിലും എല്ലാവരും മകളെ കുറിച്ച് ഓരോന്ന് സംസാരിക്കുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.

നമ്മൾ എല്ലാം ക്ഷമയോടെ കാത്തിരിക്കണം. എല്ലാവർക്കും ദൈവം കൊടുത്തോളും. അല്ലാതെ ആ വിഷയം കൂടുതലായി നമ്മൾ സംസാരിക്കാറേയില്ല. ആര് എന്ത് സംസാരിച്ചാലും ഒന്നിനും റിയാക്ട് ചെയ്യേണ്ടെന്ന രീതിയാണ് എനിക്ക് എന്നാണ് അമ്മ പറഞ്ഞത്. താനും അര്‍ണവും നല്ല സുഹൃത്തുക്കളാണെന്ന് നേരത്തെ അന്‍ഷിത വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: Anshitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X