ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതല്ലോ! വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അനീഷ് പറഞ്ഞ മറുപടി?

ബിഗ് ബോസ് സീസണ്‍ 7 കഴിഞ്ഞെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളെല്ലാം ഇപ്പോഴും ചര്‍ച്ചയാണ്. ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ഉദ്ഘാടനങ്ങളും, പൊതുപരിപാടികളുമായി സജീവമാണ് മിക്കവരും. ഫസ്റ്റ് റണ്ണര്‍ അപ്പായ അനീഷും തിരക്കിലാണ്. അടുത്തിടെയൊരു ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു അദ്ദേഹം. സഹോദരനെക്കുറിച്ചും, തന്റെ വിവാഹത്തെക്കുറിച്ചും, വീട്ടുകാരെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചിരുന്നു. കാണുമ്പോഴെല്ലാം ബിഗ് ബോസിനെക്കുറിച്ചും, കല്യാണത്തെക്കുറിച്ചും ചോദിക്കുന്നത് തുടരുകയാണ്. പുതിയ വീഡിയോയിലും ചര്‍ച്ച ഇതായിരുന്നു.

ആരാധകര്‍ ഏറ്റെടുത്ത ബിഗ് ബോസിലെ ഡയലോഗ് പറയാമോയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ അത് നിരസിക്കുകയായിരുന്നു അനീഷ്. എന്താണ് കാര്യമെന്ന് വെച്ചാല്‍ ഒരുപാട് ഡയലോഗുകള്‍ ഈ പറയുന്ന പോലെ വൈറലായിട്ടുണ്ട്. ഈ ഡയലോഗ് ഭയങ്കരമായിട്ട് റീച്ചാവും, കത്തിക്കയറും, എന്നൊന്നും ബിഗ് ബോസിലായിരുന്ന സമയത്ത് എനിക്കറിയില്ലായിരുന്നു. പുറത്തിറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ പറഞ്ഞ ഡയലോഗുകളൊക്കെ ഇത്രയധികം ജനങ്ങള്‍ ഏറ്റെടുത്തു എന്ന് മനസിലാക്കുന്നത്. വീണ്ടും അത് പറയുമ്പോള്‍ അത് വീണ്ടും ട്രോളായി വരും. അതുകൊണ്ട് നിങ്ങള്‍ ചോദിച്ച ചോദ്യം സ്‌നേഹപൂര്‍വ്വം നിരസിക്കുന്നു എന്നായിരുന്നു അനീഷിന്റെ മറുപടി.

Aneeshabout his wedding
Photo Credit: Aneesh/facebook

കറക്റ്റ്, ബ്രില്യന്റ് റെസ്‌പോണ്‍സ്, അനീഷ് ഇനി റീപീറ്റ് വേണ്ട, ബിഗ് ബോസിന് ശേഷമുള്ള സ്വീകരണത്തില്‍ അതൊക്കെ പറഞ്ഞതാണ്. ഇനിയും അത് പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു കമന്റുകള്‍. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അതേ സമയം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ പ്രൊപ്പോസല്‍സ് വരുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അത് രഹസ്യമായിരിക്കട്ടെ എന്നായിരുന്നു അനീഷിന്റെ മറുപടി.

അതല്ലേ നല്ലത്, എല്ലാ കാര്യങ്ങളും അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ലല്ലോ. പ്രൊപ്പോസല്‍ വരുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്. അത് അങ്ങനെ സീരിയസാവുക, അങ്ങനത്തെ കാര്യങ്ങളൊന്നുമില്ല. മനസിലായോ, ഇനി ഒരു ജീവിതത്തിലേക്ക് നമ്മള്‍ കാലെടുത്ത് കുത്തുമ്പോള്‍ അത് പ്രോപ്പറായിരിക്കണം, കറക്റ്റായിരിക്കണം എന്നുള്ളൊരു ആഗ്രഹമുണ്ട്. അത് തീര്‍ച്ചയായും എന്റെ വീട്ടുകാരോട് പറഞ്ഞ് അവരുടെ സപ്പോര്‍ട്ട് കൂടിയുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും നിങ്ങളെയൊക്കെ ക്ഷണിക്കുന്നതായിരിക്കും. നിങ്ങളുമായി എന്തായാലും ഷെയര്‍ ചെയ്യും.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X