മകനെ അത്രമേൽ സപ്പോർട്ട് ചെയ്ത അപ്പച്ചൻ! എങ്ങനെ എഴുതുമെന്നറിയില്ല! വികാരഭരിതനായി അനീഷ്

ബി​ഗ് ബോസിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയതാണ് അനീഷ്. കോമണറായാണ് അദ്ദേഹമെത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷോയ്ക്ക് ശേഷം പുറത്തുവന്നപ്പോഴും അനീഷിനോടുള്ള സ്നേഹം ആരാധകർ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സോഷ്യൽമീഡിയയിലൂടെയായി അനീഷും വിശേഷങ്ങൾ പങ്കിടാറുണ്ട്. അപ്പച്ചന്റെ വിയോ​ഗത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.

രേണു ആശുപത്രിയില്‍! കൂട്ടായി ചേച്ചിയും! എന്റെ മോനെ ഓര്‍ത്ത് ദൈവം സുഖപ്പെടുത്തട്ടെ എന്ന് മറുപടി
രേണു ആശുപത്രിയില്‍! കൂട്ടായി ചേച്ചിയും! എന്റെ മോനെ ഓര്‍ത്ത് ദൈവം സുഖപ്പെടുത്തട്ടെ എന്ന് മറുപടി

കഴിഞ്ഞുപോയ ദിനങ്ങൾ അതികഠിനമായിരുന്നു. അപ്പച്ചനെ കുറിച്ച് എങ്ങനെയാണ് പറഞ്ഞു പൂർത്തിയാക്കുക എന്നുപോലും എനിക്കറിയില്ല. അത്രമാത്രം എല്ലാകാലത്തും എന്നെ പിന്തുണച്ചിട്ടുണ്ട്. ജീവിതത്തിലെ ഉയർച്ചയിലും, താഴ്ചയിലും, സന്തോഷത്തിലും, ദുഃഖത്തിലും ഒരുപോലെ സപ്പോർട്ട് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. ഉറച്ച നിലപാടുകളും, കാര്യഗൗരവ ശേഷിയും അപ്പച്ചന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിന്റെ ഏത് അവസ്ഥയിലും അമിതമായി ആഹ്ലാദിക്കാത്ത, ലാളിത്യം മുഖമുദ്രയാക്കിയ തനി നാട്ടിൻ പുറത്തുകാരൻ. കൃഷിയെ ജീവിതചര്യയാക്കിയ പ്രകൃതി സ്നേഹി.

Bigg Boss fame Aneesh  new post
Photo Credit: Aneesh / Facebook

ഒരു അച്ഛനും മകനെ ഇത്രമാത്രം സപ്പോർട്ട് ചെയ്യുമോ എന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നാറുണ്ട്. ബിഗ്ഗ്‌ബോസ്സിൽ ഞാൻ എത്തിപ്പെടാൻ എന്നോളം തന്നെ അപ്പച്ചനും ആഗ്രഹിച്ചു. ഓരോ ദിവസവും എന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്നു. തളരാൻ അനുവദിച്ചില്ല. കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ സംസാരിച്ചു. ശരിയുടെ ഭാഗത്ത് ഉറച്ചുനിന്നു. എന്നിട്ടും ആരെയും വേദനിപ്പിച്ചില്ല. പകരം എല്ലാരേയും സ്നേഹിച്ചു.

രഹസ്യങ്ങൾ മറ്റൊരാളോട് ഷെയർ ചെയ്യുന്നത് മണ്ടത്തരം, വിശ്വസ്തരെന്ന ഒരു വിഭാഗം ഈ ലോകത്തുണ്ടോ?; ജയ​​ദേവ്!
രഹസ്യങ്ങൾ മറ്റൊരാളോട് ഷെയർ ചെയ്യുന്നത് മണ്ടത്തരം, വിശ്വസ്തരെന്ന ഒരു വിഭാഗം ഈ ലോകത്തുണ്ടോ?; ജയ​​ദേവ്!

അനീഷ് തറയിൽ എന്ന ഈ ഞാൻ ബിഗ് ബോസിൽ കയറിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആന്റണി തറയിൽ എന്ന എന്റെ അപ്പച്ചൻ ആയിരുന്നു. ബിഗ് ബോസിന് ശേഷം എയർപോർട്ടിലെത്തിയപ്പോൾ ജനസാഗരങ്ങളെ കണ്ട് അപ്പച്ചന്റെ കണ്ണുനിറഞ്ഞതും, കോടന്നൂരിൽ കിട്ടിയ സ്വീകരണ ചടങ്ങിൽ അഭിമാനത്തോടെ നിന്നതും എനിക്ക് മറക്കാൻ ആകുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അപ്പച്ചന്റെ കണ്ണുകളിൽ തിളക്കവും, ആത്മനിർവൃതിയും ഞാൻ കണ്ടിരുന്നു. അപ്പച്ചന്റെ മരണം എന്റെ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്. പകരം വെയ്ക്കാനാവാത്ത വിടവാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും തന്നുകൊണ്ടിരിക്കുന്ന സപ്പോർട്ട് എനിക്കും, കുടുംബത്തിനും മറക്കാൻ കഴിയില്ല. സംസ്കാരചടങ്ങിൽ പങ്കെടുത്തവരോടും, പ്രാർത്ഥിച്ചവരോടും പ്രത്യേകം നന്ദി പറയുന്നു. ഒരിക്കലും ക്യാമറകളുടെ മുമ്പിലെത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ജീവിതത്തിൽ പ്രൈവസി അദ്ദേഹം കൂടുതൽ ഇഷ്ടപ്പെട്ടു. ഒരുകാര്യം കൂടി പറഞ്ഞു വയ്ക്കട്ടെ. മരണ വിവരം ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാതിരുന്നത്.

അപ്പച്ചന്റെ വേർപാടിൽ എനിക്കും കുടുംബത്തിനും പ്രൈവസി കിട്ടണം എന്നതിനാലാണ്. നിങ്ങൾ തന്ന പ്രാർത്ഥനകൾക്ക് ഹൃദയം തൊട്ട നന്ദി അറിയിക്കുന്നു. തുടർന്നും അപ്പച്ചനെ പ്രാർത്ഥനകളിൽ ഓർക്കണമെന്നും അപേക്ഷിക്കുന്നു എന്നുമായിരുന്നു കുറിപ്പ്. നിങ്ങളുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുന്നു. എല്ലാവിധ പ്രാര്‍ത്ഥനകളും, നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ആദരാഞ്ജലികള്‍ നേര്‍ന്നത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X