കാമുകന്റെ വീട്ടിലെത്തി പ്രശ്നം, അവന്റെ അമ്മ മരിച്ചതിന് ഞാനാണ് കാരണമെന്ന് പറഞ്ഞു: ഏയ്ഞ്ചലിൻ മരിയ
തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ആളാണ് ഏയ്ഞ്ചലിൻ മരിയ. ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്നപ്പോഴാണ് ഏയ്ഞ്ചലിൻ കൂടുതൽ ജനശ്രദ്ധ നേടിയത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലാണ് ഏയ്ഞ്ചലിൻ മത്സരാർത്ഥിയായെത്തിയത്. അന്ന് തനിക്കൊരു കാമുകനുണ്ടെന്ന് ഏയ്ഞ്ചലിൻ പറഞ്ഞിരുന്നു. ആ ബന്ധം തകർന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ഏയ്ഞ്ചലിൻ മരിയ. നെക്സ്റ്റ്ഫ്ലിക് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
2021 ലാണ് ഞാനും അവനും പരിചയപ്പടുന്നത്. അവൻ ആ സമയത്ത് വിവാഹിതനാണ്. പക്ഷെ സെപ്പറേറ്റഡാണ്. ഡിവോഴ്സ് കേസിന്റെ കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പുള്ളിയുമായി പേഴ്സണലി കണക്ഷനായി. 2022 ലൊക്കെ എനിക്ക് പുള്ളിയോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഡിവോഴ്സ് സമയത്ത് അവന് ഡിപ്രഷൻ പോലെയായിരുന്നു. 2023 ലാണ് ഞാൻ ഇഷ്ടം പറയുന്നത്. ആളുടെയും എന്റെയും വീട്ടിൽ അങ്ങനെ പരസ്പരം അറിയില്ലായിരുന്നു. ഞങ്ങൾ ലിവ് ഇൻ റിലേഷനിലായിരുന്നു. ബിഗ് ബോസിൽ ഞാൻ ശുപ്പൂട്ടൻ എന്ന് പറഞ്ഞിരുന്നത് അവനെയാണ്. അവനെ പോലെ ഞാൻ എന്നെ സ്നേഹിച്ചിരുന്നില്ല.

അവൻ ആത്മാർത്ഥമായാണ് എന്നെ സ്നേഹിച്ചതെന്ന് കരുതുന്നു. അവന്റെ ഇളയ സഹോദരിയുടെ വിവാഹമായിരുന്നു. അവന്റെ സിസ്റ്ററും ഞാനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായതാണ്. കല്യാണത്തിന് അവൻ എന്നെ വിളിച്ചതാണ്. പക്ഷെ സഹോദരിയുടെ കല്യാണമല്ലേ അവളല്ലേ വിളിക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അവൾക്ക് ഞാൻ കല്യാണത്തിന് വരുന്നതിൽ സമ്മതമാണോ എന്ന് ചോദിക്കാനും പറഞ്ഞു. വരേണ്ടെന്നാണ് പുള്ളിക്കാരി പറഞ്ഞത്.
അവൾ വന്നിട്ടുണ്ടെങ്കിൽ നാണക്കേടാണ് തൊലിയുരിഞ്ഞ് പോകും എന്നൊക്കെ പറഞ്ഞു. പക്ഷെ കല്യാണത്തിന് അവർ പോകുന്ന വണ്ടി എന്റെ കാറാണ്. അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കല്യാണത്തിന് എന്റെ വണ്ടി കൊണ്ട് പോകാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷെ അവസാനം ഞാൻ വണ്ടി കൊടുത്തു. പിന്നെ ഇത് പറഞ്ഞ് അവന്റെ മമ്മിയുമായി സംസാരമുണ്ടായെന്നും ഏയ്ഞ്ചലിൻ മരിയ പറയുന്നു.

ഒരിക്കൽ ഈ കാമുകന്റെ വീട്ടിൽ പോയി താൻ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും ഏയ്ഞ്ചലിൻ മരിയ പറയുന്നു. പ്രശ്നമുണ്ടാക്കാൻ പോയതല്ല. പക്ഷെ പ്രശ്നമായപ്പോൾ അവിടെയുണ്ടായിരുന്ന പൂച്ചട്ടി ഞാൻ എറിഞ്ഞ് പൊട്ടിച്ചു. അങ്ങനെ ഞങ്ങൾ ബ്രേക്കപ്പായി. രണ്ട് മാസം കഴിഞ്ഞ് അവന്റെ മമ്മി ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല.
ഞാൻ രണ്ട് മാസം മുമ്പ് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയതാണ് ഇതിന് കാരണമെന്ന് ചിലർ കണക്ട് ചെയ്തു. പക്ഷെ ഒരിക്കലും അല്ല. അമ്മയോട് ഞാൻ അന്നുണ്ടായ പ്രശ്നത്തെക്കുറിച്ച് പറഞ്ഞ് തീർത്തതാണ്. വേറെ എന്ത് കുറ്റം എന്നെക്കുറിച്ച് പറഞ്ഞാലും കുഴപ്പമില്ല. ഒരാൾ ഞാൻ കാരണം ആത്മഹത്യ ചെയ്യേണ്ട സ്റ്റേജിലേക്ക് എത്തി എന്ന് പറയുന്നത് എനിക്ക് ഉൾക്കൊള്ളാനാകില്ല.
അവൻ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. നീ കാരണമല്ല, അമ്മയ്ക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നെന്ന് തന്നോട് കാമുകൻ പറഞ്ഞെന്നും ഏയ്ഞ്ചലിൻ മരിയ ഓർത്തു. എന്നാൽ പിന്നീട് തങ്ങളുടേതായ പ്രശ്നങ്ങളിൽ ആ ബന്ധം പിരിഞ്ഞെന്നും ഏയ്ഞ്ചലിൻ മരിയ ഓർത്തു. സോഷ്യൽ മീഡിയയിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിൽ നേരത്തെ ഏയ്ഞ്ചലിന് വിമർശനങ്ങൾ വന്നിരുന്നു. ബിഗ് ബോസിൽ തുടക്കത്തിൽ ഹേറ്റേഴ്സ് ഉണ്ടായെങ്കിലും പിന്നീട് ഏയ്ഞ്ചലിൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ബിഗ് ബോസിൽ പക്ഷെ അധിക നാൾ ഏയ്ഞ്ചലിൻ തുടർന്നില്ല.


Click it and Unblock the Notifications