India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കണ്ടുമുട്ടിയത് ആശുപത്രിയിൽവെച്ച്, എങ്ങനെ വിശ്വസിക്കുമെന്ന് ചിന്തിച്ചിരുന്നു'; അനൂപിന്റെ പ്രണയം ഇങ്ങനെ!

  |

  ബിഗ് ബോസ് സീസണ്‍ മൂന്നിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അനൂപ് കൃഷ്ണന്‍. ഫിനാലെ വേദിയില്‍ മോഹന്‍ലാലിന് അരികെ നില്‍ക്കുന്നയാളായിരിക്കും താനായിരുന്നുവെന്നായിരുന്നു അനൂപ് പറഞ്ഞത്. ഉറച്ച ലക്ഷ്യവുമായാണ് താരം ഷോയിലേക്ക് എത്തിയത്. ഫിനാലെ ലക്ഷ്യമാക്കി മുന്നേറുന്നതിനിടയിലായിരുന്നു തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷോയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ലോക്ക് ഡൗൺ അവസാനിച്ച ശേഷമാണ് ഷോയുടെ ഫിനാലെ നടത്തിയത്.

  Also Read: 'പരാതി നൽകുന്നതിന് മുമ്പും ശേഷവും അതിജീവിത നേരിടുന്നത് വലിയ ട്രോമയാണ്'; അഞ്ജലി മേനോൻ

  നല്ലാെരു മത്സരാർഥിയായി അവസാന ഘട്ടം വരെ അനൂപ് ബി​ഗ് ബോസ് ഹൗസിൽ പിടിച്ച് നിന്നു. വിജയി ആകാൻ കഴിഞ്ഞില്ലെങ്കിലും അന്ന് വരെ ബി​ഗ് ബോസിൽ മത്സരാർഥികളായി എത്തിയവരിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ വ്യക്തികളിൽ ഒരാളായി മാറാൻ അനൂപ് കൃഷ്ണന് കഴിഞ്ഞു. 2013 മുതൽ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നുണ്ട് അനൂപ്. ഇപ്പോൾ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് താരം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനൂപും ഭാവി വധു ഐശ്വര്യയും വിവാഹിതരാകാൻ പോകുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  Also Read: 'എല്ലാ സന്തോഷങ്ങളിലും ഒപ്പമുണ്ട്'; രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് ഉറപ്പിച്ച് ആരാധകർ!

  ഈ വരുന്ന ജനുവരി 23ന് ആണ് ഇരുവരുടേയും വിവാഹം. ഇപ്പോൾ‌ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യയെ കണ്ടുമുട്ടിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ആശുപത്രിയിൽ‌ വെച്ചാണ് അനൂപിനെ ആദ്യമായി കണ്ടത് എന്നാണ് ഐശ്വര്യ പറയുന്നത്. ബി​ഗ് ബോസിലായിരുന്നപ്പോൾ പിറന്നാള്‍ ദിനത്തില്‍ അനൂപിന് സര്‍പ്രൈസുമായെത്തിയാണ് ഐശ്വര്യ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. ഓഡിയോയിലൂടെയായാണ് ഇഷ അനൂപിന് പിറന്നാളാശംസ അറിയിച്ചത്. ഇതിന് ശേഷമായാണ് തന്റെ ഐശ്വര്യയെന്ന ഇഷയെക്കുറിച്ച് അനൂപും തുറന്നുപറഞ്ഞത്. ഡോക്ടറാണ്, ഐശ്വര്യയെന്നാണ് പേര്. താന്‍ ഇഷയെന്നാണ് വിളിക്കുന്നതെന്നായിരുന്നു അനൂപ് പറഞ്ഞത്.

  'യാദൃശ്ചികമായി ഒരു ആശുപത്രിയിൽ വെച്ചാണ് ഇഷയെ ഞാൻ കണ്ടത്. സുഹൃത്തിനൊപ്പം പോയതായിരുന്നു. അന്ന് ചെറുതായി പരിചയപ്പെട്ടിരുന്നു. പക്ഷെ അന്ന് ‍ഞാൻ കൊടുത്ത ആപ്പിൾ ഇഷ കഴിച്ചില്ല. അന്നേ ഞാൻ നോക്കി വെച്ചിരുന്നു. പിന്നെ ഒരു ദിവസം ഇഷയാണ് മെസേജ് അയച്ചത്. പിന്നീട് പലതവണ കണ്ടു. ഇഷയും ഞാനും തമ്മിൽ പല വ്യത്യാസങ്ങളുണ്ട്. പരിചയമില്ലത്തതിനാൽ എങ്ങനെ വിശ്വസിക്കുമെന്ന് രണ്ടുപേരും ചിന്തിച്ചിരുന്നു. ഇഷ വെജിറ്റേറിയനാണ്. ഞാൻ എന്ത് വെച്ചാലും അവൾ കഴിക്കില്ല. ഇഷയ്ക്ക് അടുക്കും ചിട്ടയും ഒക്കെ ഉണ്ട്. എനിക്ക് പക്ഷെ മുറി നീറ്റ് ആയി വെച്ചില്ലെങ്കിൽ പ്രശ്നമുള്ളയാളൊന്നുമല്ല. ഞങ്ങൾ വഴക്കുണ്ടാക്കിയാൽ ആദ്യം സോറി പറയുന്നത് ഇഷ തന്നെയാണ്. ഞാൻ പക്ഷെ കുറച്ചുനേരം അതുപിടിച്ച് ഇരിക്കും' അനൂപ് പറയുന്നു.

  'വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്ത് വന്നപ്പോൾ ബോഡി ഷെയ്മിങ് കമന്റുകളൊക്കെ നേരിട്ടിരുന്നു. നേരത്തെ തന്നെ പലപ്പോഴായി കേട്ടതായിരുന്നതിനാൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല' ഐശ്വര്യ പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ 'ഇതാണോ ഇഷ, ആ ശബ്ദത്തിന്റെ ഉടമ ഇതായിരുന്നോ, അനൂപിന് ആള് മാറിയോ' എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഐശ്വര്യയുടെ തടിയെക്കുറിച്ചായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. വിമര്‍ശകര്‍ക്ക് രൂക്ഷമായ ഭാഷയിലായിരുന്നു അന്ന് അനൂപ് മറുപടി നല്‍കിയത്. തനിക്ക് പറയാനുള്ളത് പറഞ്ഞ് ഇഷയും മുമ്പ് എത്തിയിരുന്നു. അന്ന് ഇരുവർക്കും എതിരെ ബോഡി ഷെയ്മിങ് കമന്റുകൾ വന്നപ്പോൾ ആരാധകർ ഇഷയ്ക്കൊപ്പവും അനൂപിനൊപ്പവുമായിരുന്നു. നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കേണ്ടെന്നാണ് അന്ന് ആരാധകർ ഇരുവർക്കും പിന്തുണ നൽകി കുറിച്ചത്.

  Read more about: bigg boss
  English summary
  Bigg Boss fame Anoop Krishnan and his fiance Aishwarya reveal their love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X