For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ച്ചന സുശീലന്‍ വില്ലത്തി വേഷങ്ങള്‍ ചെയ്യാനുള്ള കാരണം ഇതാണ്, ഗ്ലിസറിനിട്ട് കരയേണ്ടല്ലോയെന്ന് താരം

  |

  വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രികളിലൊരാളാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസ് ആദ്യ സീസണിലും താരം മത്സരിച്ചിരുന്നു. മോഡലിംഗില്‍ നിന്നും അഭിനയരംഗത്തേക്കെത്തിയ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. എന്റെ മാനസപുത്രിയെന്ന സീരിയലില്‍ ഗ്ലോറിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരികയാണ് താരം ഇപ്പോള്‍. പ്രീത പ്രദീപിന്റെ പകരക്കാരിയായാണ് താരം ഈ സീരിയലിലേക്ക് എത്തിയത്.

  സ്വപ്‌നയെന്ന വില്ലത്തിയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. പൊതുവെ നെഗറ്റീവ് വേഷങ്ങളോടാണ് തനിക്ക് താല്‍പര്യമെന്ന് താരം പറയുന്നു. പാടാത്ത പൈങ്കിളി പരമ്പരയിലെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അര്‍ച്ചന തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞത്. വില്ലത്തിയായി അഭിനയിക്കാനാണ് ഏറെയിഷ്ടമെന്ന് താരം പറയുന്നു. ഗ്ലിസറിനിട്ട് കരയേണ്ടല്ലോ, കരയിപ്പിച്ചാല്‍ മതിയല്ലോയെന്നായിരുന്നു താരം പറഞ്ഞത്. സ്വഭാവിക വേഷങ്ങള്‍ ചെയ്തപ്പോഴൊന്നും അത്ര ശ്രദ്ധ നേടാനായിരുന്നില്ല. കോമഡി വേഷം ചെയ്യാനിഷ്ടമാണെന്നും അര്‍ച്ചന പറയുന്നു.

  കാവ്യ മാധവന്‍റെയും ദിലീപിന്‍റെയും കുഞ്ഞുമകള്‍ മഹാലക്ഷ്മിക്ക് പിറന്നാള്‍, ആശംസയുമായി ആരാധകര്‍

  മുന്‍പ് താന്‍ മാത്രമാണ് നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രാക്ക് നേടുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കൂട്ടിന് ആള്‍ക്കാരുണ്ട്. അനന്യയും സ്വപ്‌നയ്‌ക്കൊപ്പമുണ്ട്. കണ്‍മണിയെന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. ശബരീനാഥിന് പകരമായി പ്രദീപ് ചന്ദ്രനാണ് സീരിയലിലേക്ക് എത്തിയത്. പാടുന്ന പൈങ്കിളികള്‍ എന്ന് പറഞ്ഞായിരുന്നു പ്രദീപ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

  Archana Susheelan

  അര്‍ച്ചന എങ്ങനെയാണ് മെലിഞ്ഞതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഭക്ഷണം കഴിക്കുന്നത് കുറച്ചു. രാത്രിയില്‍ ഭക്ഷണം കഴിക്കാറില്ല. കഴിക്കുകയാണെങ്കില്‍ വളരെ കുറച്ചേ കഴിക്കാറുള്ളൂവെന്നുമായിരുന്നു താരം പറഞ്ഞത്. താരത്തിന്റെ കുടുംബത്തെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു. എല്ലാവരും സുഖമായിരിക്കുന്നു. കേരളത്തില്‍ വന്നതിന് ശേഷം കഷ്ടപ്പെട്ടാണ് മലയാളം പഠിച്ചത്. എന്റെ മലയാളത്തെ തുടക്കത്തില്‍ എല്ലാവരും കളിയാക്കുമായിരുന്നു. എന്നിട്ടും അത് തന്നെ പറഞ്ഞ് പഠിക്കുകയായിരുന്നു.

  ഇന്ദ്രജിത്തിനോട് പൃഥ്വിരാജിന് അസൂയ തോന്നിയിട്ടുണ്ട്, അതിനുള്ള കാരണം പാത്തു, അന്ന് പറഞ്ഞത് ഇങ്ങനെ

  Recommended Video

  പാമ്പുകളുടെ നടുവില്‍ അർച്ചന ഏഷ്യാനെറ്റ് കൊടുത്ത പണി

  മാനസപുത്രിയിലെ മനോജേട്ടനൊക്കെയാണ് എന്നെ മലയാളം പഠിപ്പിച്ചത്. അവരെയൊക്കെ ശരിക്കും സമ്മതിക്കണം. മാസ്‌ക് ഒക്കെ ധരിച്ചാണ് ലൊക്കേഷനില്‍ നടക്കുന്നത്. നിരവധി തവണ കൈ കഴുകാറുണ്ട്. ജോലിയായതിനാല്‍ ഷൂട്ടിന് വരില്ലെന്ന് പറയാനാവില്ലല്ലോ, സുരക്ഷ നിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് ചിത്രീകരണത്തിന് എത്തുന്നതെന്നും അര്‍ച്ചന സുശീല പറഞ്ഞിരുന്നു.

  English summary
  Bigg Boss fame Archana Suseelan about Padatha Painkili serial experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X