സീരിയല്‍ നായിക അടക്കം 22 പേര്‍ക്ക് കൊറോണ പോസിറ്റീവ്, പേടിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് നടി അര്‍ച്ചന

ലോക്ഡൗണില്‍ ചില ഇളവുകള്‍ വന്നതോടെ നിര്‍ത്തിവെച്ചിരുന്ന സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ വീണ്ടും ആരംഭിച്ചിരുന്നു. കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടുവിലായിരുന്നു ഷൂട്ടിങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ ചാക്കോയും മേരിയും എന്ന സീരിയല്‍ ലൊക്കേഷനില്‍ കൊവിഡ് വന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നടി മോനിഷ അടക്കം 22 പേര്‍ക്കായിരുന്നു കൊവിഡ് പോസിറ്റീവായത്. കൊറോണയെ ആരും പേടിക്കേണ്ട കാര്യമില്ലെന്നും തന്റെ ടെസ്റ്റ് നെഗറ്റീവ് ആണെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അര്‍ച്ചന സുശീലന്‍.

'ഞാന്‍ ഇന്ന് വന്നിരിക്കുന്നത് ഒരു വിശേഷം പറയാന്‍ വേണ്ടിയിട്ടാണ്. കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് ഞങ്ങളുടെ ചാക്കോയും സീരിയല്‍ സെറ്റില്‍ കുറച്ച് ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആവുകയുണ്ടായി. അപ്പോള്‍ തന്നെ എല്ലാ അംഗങ്ങളും സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച ശേഷം സെല്‍ഫ് ക്വാറന്റൈനിലേക്ക് പോവുകയുണ്ടായി. അതില്‍ ഓരോരുത്തര്‍ ആയി ഇപ്പോള്‍ ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.

archana-susheelan

എന്റെ ടെസ്റ്റ് ആയിരുന്നു ഇന്ന്. എന്റെ റിസള്‍ട്ട് നെഗറ്റീവ് ആണ്. പോസിറ്റീവ് ആയ ആളുകള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി എന്റെ പ്രാര്‍ത്ഥന കൂടെയുണ്ടാകും. ഇതില്‍ എനിക്ക് നിങ്ങളോട് പറയേണ്ട കാര്യം എന്ന് പറഞ്ഞാല്‍, പാനിക് ആകാതെ ഇരിക്കുക. പക്ഷെ എന്റെ അനുഭവം പറയാം, പാനിക് ആകരുതേ എന്ന് പറഞ്ഞാല്‍ പോലും എവിടെയോ ഒരു പേടി നമുക്ക് ഉണ്ടാകും. അത് ഞാന്‍ തിരിച്ചറിഞ്ഞു'

ഞാന്‍ ആദ്യമേ തന്നെ സെല്‍ഫ് ക്വാറന്റൈനില്‍ ആയിരുന്നു. കുടുംബത്തില്‍ ഉള്ളവരോടും, എന്റെ ചുറ്റും ഉള്ള മറ്റ് ആളുകളെയും ഞാന്‍ അപ്പോള്‍ തന്നെ മാറ്റി നിര്‍ത്തി. സിംപ്റ്റംസ് ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകള്‍ക്കും ഇപ്പോഴും സിംപ്റ്റം ഒന്നും ഇല്ല. നോര്‍മലി ഒരു പനി വന്നു പോകും പോലെയാണ് വന്നു പോയിട്ടുള്ളത്.

archana-susheelan

പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ് ആയിരുന്നു. അവര്‍ക്കൊന്നും ഒരു രോഗലക്ഷണങ്ങളും ഇല്ലായിരുന്നു. എനിക്ക് പറയാന്‍ ഉള്ളത്, പേടിച്ചിരിക്കാതെ നമ്മള്‍ ഇത് ടെസ്റ്റ് ചെയ്യണം. അയ്യോ എന്തായിരിക്കും എന്നോര്‍ത്തു പേടിക്കേണ്ടതില്ല. പോസിറ്റീവ് ആണെങ്കില്‍ കുറച്ചു കൂടി കെയര്‍ ആയിരിക്കണം. നമ്മളുടെ പ്രിയപെട്ടവരെ ഓര്‍ത്തുകൊണ്ട് നമ്മള്‍ നന്നായി കെയര്‍ ചെയ്യേണ്ടതുണ്ട്'

'എനിക്ക് ഇഷ്ടം അല്ലാതിരുന്നിട്ടും, ചൂടുവെള്ളം കുടിക്കുകയും ആവി പിടിക്കുകയും ചെയ്തു. ഐസൊലേഷന്‍ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാന്‍ ഈ റൂമില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലായിരുന്നു. ടെസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രമാണ് പുറത്തിറങ്ങിയത്. ടെസ്റ്റ് ചെയ്ത ശേഷവും ഞാന്‍ ഐസൊലേഷനില്‍ ആണ്. ഇത് അടുത്ത ടെസ്റ്റ് വരെ തുടരും', എന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ അര്‍ച്ചന പറയുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X