പാടാത്ത പൈങ്കിളിയിലെ സ്വപ്നയും കനകയും ക്ലാസ്മേറ്റ്സ്, അപൂര്‍വ്വ സംഗമത്തെക്കുറിച്ച് അര്‍‍ച്ചന സുശീലന്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് അര്‍ച്ചന സുശീലന്‍. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുകയാണ് താരം. അധികമാരും സ്വീകരിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അര്‍ച്ചന ഏറ്റെടുക്കാറുള്ളത്. മാനസപുത്രിയിലെ ഗ്ലോറിയായെത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

വില്ലത്തിയായി അഭിനയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ഗ്ലിസറിനിട്ട് കണ്ണീരൊഴുക്കാന്‍ തനിക്ക് പറ്റില്ലെന്നും വില്ലത്തിയായി പേടിപ്പിക്കാന്‍ എളുപ്പമാണെന്നുമായിരുന്നു താരം പറഞ്ഞത്. പാടാത്ത പൈങ്കിളിയുടെ ലൊക്കേഷനിലെ അപൂര്‍വ്വ സമാഗമത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അര്‍ച്ചനയുടെ പോസ്റ്റും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പാടാത്ത പൈങ്കിളി

പാടാത്ത പൈങ്കിളി

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. പതിവ് തെറ്റിക്കാതെ ഇത്തവണയും വില്ലത്തി വേഷത്തിലാണ് താരം എത്തിയിട്ടുള്ളത്. ദേവയുടെ ജ്യേഷ്ഠന്റെ ഭാര്യയായ സ്വപ്‌നയായാണ് താരമെത്തിക്കൊണ്ടിരിക്കുന്നത്. ദേവയുടേയും കണ്‍മണിയുടേയും അപ്രതീക്ഷിത വിവാഹവും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമൊക്കെയായി മുന്നേറുകയാണ് പരമ്പര.

വില്ലത്തിയായ സ്വപ്ന

വില്ലത്തിയായ സ്വപ്ന

പാടാത്ത പൈങ്കിളിയില്‍ വില്ലത്തിയായി മികച്ച പ്രകടനമാണ് അര്‍ച്ചന പുറത്തെടുക്കുന്നത്. ദേവയേയും കണ്‍മണിയേയും തെറ്റിക്കാനായി സ്വപ്‌നയും സംഘവും ചില്ലറ കാര്യങ്ങളല്ല ചെയ്യുന്നത്. പ്ലാനിങ്ങെല്ലാം നടപ്പിലാക്കുന്നത് സ്വപ്നയാണ്. വക്രബുദ്ധിയുള്ള വില്ലത്തിയായി തകര്‍ക്ക് അഭിനയിക്കുകയാണ് അര്‍ച്ചന. സ്വപ്നയുടെ വില്ലത്തരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താനല്ല കഥാപാത്രമാണ് അതെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്.

പുതിയ പോസ്റ്റ്

പുതിയ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്‍ച്ചന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പാടാത്ത പൈങ്കിളി ലൊക്കേഷനിലെ അപൂര്‍വ്വ സംഗമത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വർഷങ്ങൾക്കു മുൻപ് ഒന്നിച്ച് പഠിച്ച് കളിച്ച സുഹൃത്തുക്കൾ, അർച്ചനയും ചിത്രയും
വ്യത്യസ്ത വേഷങ്ങളിൽ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ കണ്ടുമുട്ടി. സ്വപ്നയും കനക യുമായി പഴയ ഓർമ്മകൾ പങ്കു വെച്ചുവെന്നുമായിരുന്നു അര്‍ച്ചന കുറിച്ചത്.

കനകയും സ്വപ്നയും

കനകയും സ്വപ്നയും

ദേവയുടെ വീട്ടിലെ ജോലിക്കാരിയായാണ് കനക. കണ്‍മണിക്ക് ശക്തമായ പിന്തുണയാണ് കനക നല്‍കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കണ്‍മണിയെ രക്ഷിക്കുന്നതും കനകയാണ്. കനകയും സ്വപ്നയും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടോയെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. ഒരാള്‍ വില്ലത്തിയായും മറ്റൊരാള്‍ പോസിറ്റീവ് കഥാപാത്രത്തെയുമാണല്ലോ അവതരിപ്പിക്കുന്നതെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
ബിഗ് ബോസിലും

ബിഗ് ബോസിലും

ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മത്സരിച്ചിരുന്നു അര്‍ച്ചന സുശീലന്‍. ഈ പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു അര്‍ച്ചനയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. തുടക്കത്തില്‍ മലയാളം അറിയില്ലായിരുന്നുവെന്നും കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. അര്‍ച്ചനയെ മലയാളക്കര തന്നെ ഏറ്റെടുക്കുകയായിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X