ബിഗ് ബോസിന്റെ ആദ്യ സീസണില്‍ സംഭവിച്ച രസകരമായ കാര്യങ്ങള്‍! വീഡിയോ പുറത്ത് വിട്ട് അര്‍ച്ചന സുശീലന്‍

ലോക്ഡൗണ്‍ കാലത്ത് നടി അര്‍ച്ചന സുശീലന്റെ ഇന്‍സ്റ്റാഗ്രാമിലെ പല പോസ്റ്റുകളും വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. കുടുംബത്തിലെ ഓരോ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസിനെ അനുഭവങ്ങളെ കുറിച്ച് നടി പറയുന്ന പോസ്റ്റുകളാണ് വ്യാപകമായി വൈറലാവാറുള്ളത്. ഇപ്പോഴിതാ സമാനമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് അര്‍ച്ചന സുശീലന്‍.

ബിഗ് ബോസിന്റെ ആദ്യ സീസണിലായിരുന്നു അര്‍ച്ചന പങ്കെടുത്തത്. തുടക്കം മുതല്‍ മുന്നിട്ട് നിന്നിരുന്ന ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അര്‍ച്ചന. എല്ലാവരും ഗ്രൂപ്പായി ഗെയിം കളിക്കുമ്പോള്‍ അര്‍ച്ചനയുടെ സംസാരവും നിലപാടുകളും പുറത്ത് വലിയ ആരാധക പിന്‍ബലം നല്‍കിയിരുന്നു. അതിനാല്‍ നടി മത്സരത്തില്‍ നിന്നും പുറത്ത് പോയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

archana-susheelan

മലയാളത്തില്‍ ഹിറ്റായ ഒരുപാട് സീരിയലുകളിലും വില്ലത്തി വേഷത്തിലായിരുന്നു അര്‍ച്ചന അഭിനയിച്ചത്. ആ നെഗറ്റീവ് ഇമേജ് മാറി കിട്ടാനും ബിഗ് ബോസ് അവസരം നല്‍കിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ ചില നിമിഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി. ആദ്യ സീസണില്‍ നടന്ന ചില പ്രധാന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കി കൊണ്ടായിരുന്നു വീഡിയോ ഒരുക്കിയിരുന്നത്.

അര്‍ച്ചന പങ്കെടുത്ത പല ഗെയിമുകളും ബിഗ് ബോസില്‍ ഹിമ ശങ്കറുമായി തര്‍ക്കിക്കുന്നത്. സാബുമോനെ പേടിപ്പിക്കാന്‍ വേണ്ടി എടുത്ത് ചാടിയത്. പാചകം, ഡാന്‍സ്, തുടങ്ങി രസകരമായ നിമിഷങ്ങളാണ് അര്‍ച്ചന പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു കാര്യം അര്‍ച്ചന ആര്‍മിക്കാര് ഒരുക്കിയ വീഡിയോ നടി സ്വന്തം പേജിലൂടെ ഷെയര്‍ ചെയ്തു എന്നതാണ്.

ബിഗ് ബോസിന്റെ രണ്ടാം സീസണെക്കാളും ആരാധകരെ ഏറെ സ്വാധീനിച്ചത് ആദ്യ പതിപ്പിലെ താരങ്ങളായിരുന്നു. പല താരങ്ങളെ കുറിച്ചും മുന്‍വിധിയോടെ കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് അതെല്ലാം മാറുന്നതിന് ഷോ സഹായിച്ചിരുന്നു. അര്‍ച്ചന അടക്കമുള്ളവര്‍ക്ക് ബിഗ് ബോസ് വലിയ പ്രചോദനമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X