ആര്യയുടെയും ഫുക്രുവിന്റെയും ടീം മാത്രമല്ല! സാബുമോന്റെ ടീമും ഒന്നിച്ചു, ബിഗ് ബോസ് താരങ്ങളുടെ ചിത്രം

ബിഗ് ബോസ് കേരളത്തിന് അത്ര സുപരിചിമതല്ലാത്തതിനാല്‍ ആദ്യ സീസണ്‍ തുടങ്ങിയപ്പോള്‍ കൂടുതലും എതിര്‍പ്പുകളായിരുന്നു വന്നത്. വലിയ പ്രതീക്ഷകളുണ്ടെങ്കിലും പരിപാടി അവസാനിക്കാറായപ്പോഴാണ് പ്രേക്ഷക പ്രശംസ ലഭിച്ച് തുടങ്ങിയത്. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു വിന്നര്‍. ആദ്യ പതിപ്പില്‍ വന്ന് പോയ മത്സരാര്‍ഥികളില്‍ ആരെയും തന്നെ പ്രേക്ഷകര്‍ മറക്കില്ല.

പുറത്ത് വലിയ വിമര്‍ശനം നേരിട്ട് കൊണ്ടിരുന്ന സമയത്താണ് സാബുമോന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. എന്നാല്‍ പുറത്ത് ഏറ്റവും ആരാധകരെ കിട്ടിയതും അദ്ദേഹത്തിനായിരുന്നു. പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയം തുടങ്ങി ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് രസകരമായ നിമിഷങ്ങളുണ്ട്.

 sabu-mon-team

അതിനാല്‍ തന്നെ രണ്ടാം സീസണ്‍ വന്നപ്പോള്‍ അതിനും വലിയ സ്വീകാര്യത കിട്ടി. പക്ഷേ പാതിവഴിയില്‍ വെച്ച് അവസാനിപ്പിക്കേണ്ടി വന്നതോടെ എല്ലാവരും നിരാശയിലായി. മത്സരത്തില്‍ നിന്നും പുറത്ത് വന്നവരെല്ലാം കൊവിഡ് കാരണം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും പരസ്പരം പോയി കാണാന്‍ തുടങ്ങി.

ഫുക്രു, എലീന, ആര്യ, സുരേഷ്, അമൃത, അഭിരാമി, രഘു, സാന്ദ്ര, തുടങ്ങിയവരെല്ലാം കണ്ടുമുട്ടിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ നിറയെ രണ്ടാം സീസണിലെ മത്സരാര്‍ഥികളുടെ ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ ആദ്യ പതിപ്പിലെ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ഇടയ്ക്കിടെ എല്ലാവരും ഒത്ത് കൂടാറുണ്ടായിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം അടുത്തൊന്നും കണ്ടിരുന്നില്ല.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

bigg-boss-malayalam-2

ഇപ്പോള്‍ സാബുമോന്‍, ദീപന്‍ മുരളി, അര്‍ച്ചന സുശീലന്‍, ദിയ സന എന്നിവരെല്ലാമാണ് ഒന്നിച്ച് കൂടിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ അര്‍ച്ചന പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ നടിയുടെ സഹോദരിയും ഉണ്ട്. ചങ്ക്‌സ് എന്ന ക്യാപ്ഷനിലായിരുന്നു അര്‍ച്ചന ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഏറെ കാലത്തിന് ശേഷം പ്രിയ താരങ്ങളെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

രഞ്ജിനി ഹരിദാസ് അടക്കമുള്ളവര്‍ ചേര്‍ന്നാണ് ബിഗ് ബോസില്‍ ഒരു ഗ്യാങ് തന്നെ സൃഷ്ടിച്ചിരുന്നു. രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു പിന്നീട് മത്സരത്തില്‍ കാണാന്‍ സാധിച്ചിരുന്നത്. ഷോ യില്‍ നിന്നും പരിചയപ്പെട്ട ശ്രീനിഷും പേളിയും യഥാര്‍ഥ ജീവിതത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി എന്നതാണ് മറ്റൊരു രസകരമായ കാര്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X