അരിസ്റ്റോ സുരേഷിന്റെ വിവാഹ വാര്‍ത്ത, വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ബിഗ് ബോസ് താരം
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അരിസ്റ്റോ സുരേഷ്. നിവിന്‍ പോളി നായകനായ ചിത്രത്തിലെ മുത്തേ പൊന്നെ എന്ന ഗാനത്തിലൂടെയാണ് നടന്‍ ശ്രദ്ധേയനായത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അരിസ്‌റ്റോ സുരേഷിന്റെ ഗാനം തരംഗമായി മാറിയിരുന്നു. സിനിമയുടെ വിജയത്തിലും ഈ പാട്ട് നിര്‍ണായക പങ്കുവെച്ചിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ കുറച്ചുസിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അരിസ്‌റ്റോ സുരേഷ് അഭിനയിച്ചിരുന്നു.
സിനിമകള്‍ക്ക് പിന്നാലെയാണ് ബിഗ് ബോസ് മലയാളം ആദ്യ സീസണിലും നടന്‍ പങ്കെടുത്തത്. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അരിസ്‌റ്റോ സുരേഷ് തിരിച്ചെത്തിയത്. സാബുമോന്‍, പേളി മാണി, ഷിയാസ് കരീം, ശ്രീനിഷ് അരവിന്ദ് തുടങ്ങിയവര്‍ക്കൊപ്പം അവസാന ഘട്ടത്തില്‍ അരിസ്‌റ്റോ സുരേഷും എത്തിയിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത ശേഷമാണ് അരിസ്‌റ്റോ സുരേഷ് മലയാളി പ്രേക്ഷകര്‍ക്ക് കൂടൂതല്‍ പ്രിയങ്കരനായത്.

കഴിഞ്ഞ ദിവസമാണ് അരിസ്‌റ്റോ സുരേഷിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. മുന്‍പ് എങ്ങോ നല്‍കിയ ഒരു അഭിമുഖവും ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനൊപ്പവുമുളള ചിത്രവും ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു വാര്‍ത്തകള്‍ വന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇവരുടെ വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ് തന്നെ രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്ത തന്നെ വേദനിപ്പിച്ചുവെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. തന്റെ അമ്മയെ കാണാന്‍ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലര്‍ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല.

പക്ഷേ അതിന് ആദ്യം ഒരു സിനിമ സംവിധാനം ചെയ്യണം. അതിന് ആദ്യം സംവിധാനം പഠിക്കണം. അതിന് ശേഷമേ വിവാഹം ഉണ്ടാകൂ എന്ന് അരിസ്‌റ്റോ സുരേഷ് പറഞ്ഞു. ബിഗ് ബോസില്‍ അരിസ്‌റ്റോ സുരേഷിനൊപ്പം മല്‍സരിച്ച അതിഥിയെവെച്ചുകൊണ്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. അതിഥി തന്റെ സുഹൃത്താണെന്നും സംഭവം വല്ലാതെ വേദനിപ്പിച്ചുവെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.

ഇതേപോലെയുളള സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്ന് അരിസ്‌റ്റോ സുരേഷ് പറഞ്ഞു. അമ്പതാം വയസില്‍ ഒടുവില്‍ പ്രണയ സാക്ഷാത്കാരം എന്ന തലകെട്ടിട്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. അതേസമയം തന്റെ വിവാഹം ഇപ്പോഴില്ലെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ സഖാവ്, ഉദാഹരണം സുജാത, പൂമരം, കുട്ടനാടന്‍ മാര്‍പാപ്പ, പരോള്‍, ക്യൂബന്‍ കോളനി, ഇട്ടിമാണി മേഡ് ഇന്‍ ചൈന, കോളാമ്പി, മൂന്നാം പ്രളയം, പ്രതി പൂവന്‍ കോഴി തുടങ്ങിയ സിനിമകളിലും അരിസ്‌റ്റോ സുരേഷ് അഭിനയിച്ചിരുന്നു. സിനിമകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ നാടന്‍ പാട്ടുകള്‍ പാടിയും അരിസ്‌റ്റോ സുരേഷ് ശ്രദ്ധേയനായിരുന്നു. കൂട്ടത്തില്‍ മുത്തേ പൊന്ന എന്ന പാട്ടാണ് നടന്റെതായി കൂടുതല്‍ തരംഗമായി മാറിയത്.


Click it and Unblock the Notifications