അവള്‍ എനിക്ക് മകളെ പോലെയാണ്; അതിഥിയുമായിട്ടുള്ള വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അരിസ്‌റ്റോ സുരേഷ്

മുത്തേ പൊന്നേ പിണങ്ങല്ലേ... എന്ന് തുടങ്ങുന്ന പാട്ട് പാടി കേരളക്കരയുടെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് തുടക്കമെങ്കിലും മലയാളികള്‍ അരിസ്‌റ്റോ സുരേഷിന്റെ ആരാധകരായി മാറി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സുരേഷ് ബിഗ് ബോസിലേക്ക് എത്തുന്നത്.

ബിഗ് ബോസ് ഷോ യിലൂടെയാണ് അരിസ്‌റ്റോ സുരേഷിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. താരം ഇനിയും വിവാഹം കഴിച്ചിട്ടില്ലെന്നുള്ളത് ഹൗസിലും വലിയ ചര്‍ച്ചയായിരുന്നു. അമ്മയുടെ താല്‍പര്യം അനുസരിച്ച് ബിഗ് ബോസിന് ശേഷം വിവാഹിതനാകുമെന്നാണ് സുരേഷ് പറഞ്ഞിരുന്നത്. ഈ ദിവസങ്ങളില്‍ വീണ്ടും അരിസ്റ്റോ സുരേഷ് വിവാഹിതാനാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു.

 aristo-suresh-aditi

സുരേഷിനൊപ്പം വധു എന്ന് സൂചിപ്പിച്ചുള്ള ചിത്രവും വൈറലായിരുന്നു. എന്നാല്‍ ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്ന അതിഥി റായിയ്‌ക്കൊപ്പം നില്‍ക്കുന്ന സുരേഷിന്റെ ചിത്രങ്ങളായിരുന്നിത്. ഷോ യില്‍ നിന്നുള്ള സൗഹൃദം കണക്കിലെടുത്ത് സുരേഷിന്റെ അമ്മയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു അതിഥി. ഇത് വളച്ചൊടിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

ആളുകളെല്ലാം എന്റെ വിവാഹത്തിന് പിന്നാലെ നടക്കുന്നത് എന്തിനാണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. നേരത്തെയും സമാനമായ രീതിയില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇത്തവണ അത് വളരെ മോശമായി പോയി. അതിഥി എനിക്കെന്റെ മകളെ പോലെയാണ്. എന്തിനാണ് അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഒരിക്കല്‍ എന്റെ അമ്മയെ കാണാന്‍ അതിഥി വന്നപ്പോള്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്നത്.

 aristo-suresh-aditi

ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്തരം ഗോസിപ്പുകള്‍ എനിക്കും അതിഥിയ്ക്കും ഒരുപോലെ അസ്വസ്ഥതയാണ് നല്‍കുന്നതെന്നും ഈ ടൈംസിിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് പറയുന്നു. അടുത്ത കാലത്തെങ്ങാനും വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിനും ഉടനെ ഉണ്ടാവില്ലെന്നായിരുന്നു മറുപടി.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

ഒരു സിനിമ സംവിധാനം ചെയ്യണമെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് തന്നെ വളരെ പ്രഗത്ഭനായ സംവിധായകനെ അസിസ്റ്റ് ചെയ്യാനാണ് തീരുമാനം. അങ്ങനെ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാനും ഒടുവില്‍ ചെയ്യാനും സാധിക്കും. അതിനൊക്കെ ശേഷമായിരിക്കും വിവാഹിതനാവുകയുള്ളു എന്നും താരം വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസങ്ങില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X