For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുവരെ എന്നെ പറ്റി മുകേഷേട്ടന്‍ കഥകളൊന്നും ഉണ്ടാക്കിയിട്ടില്ല! വിശേഷങ്ങള്‍ തുറന്ന് പറഞ്ഞ് നടി ആര്യ

  |

  ബഡായ് ബംഗ്ലാവിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ആര്യ ഇപ്പോള്‍ ബിഗ് ബോസ് താരമായിട്ടാണ് അറിയപ്പെടുന്നത്. രണ്ടാം സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ആര്യ തന്റെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് വെളിപ്പെടുത്തുന്നത്. അതെല്ലാം വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

  ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരിക്കാറുള്ള ആര്യ തന്റെ വിശേഷങ്ങള്‍ പലതും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമകളിലെ അഭിനയത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളുമൊക്കെ പങ്കുവെച്ചിരിക്കുകയാണ്.

  ഒരല്പം പഴക്കമുള്ള കഥയാണ്. ആര്യയ്ക്കും ആര്യയുടെ ഒരു സുഹൃത്തിനും ഒരിക്കല്‍ ഒരു അവാര്‍ഡ് കിട്ടി. ജീവിതത്തിലാദ്യമാി കിട്ടുന്ന അവാര്‍ഡ്. ആള്‍ക്കാരുടെ സമയവും സൗകര്യവുമൊക്കെ നോക്കി സമ്മാനിക്കന്ന ന്യൂജെന്‍ അവാര്‍ഡുകളിലൊന്ന്്. കൊല്ലത്ത് വച്ചാണ് അവാര്‍ഡ് നൈറ്റ്. ആര്യയ്ക്ക് മിനിസ്‌ക്രീനിലെ മികച്ച ഫീമെയില്‍ ആങ്കറിനും നടന് യൂത്ത് ഐക്കണ്‍ അവാര്‍ഡും. അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ യാത്രക്കൂലിയും താമസ സൗകര്യവുമൊക്കെ തര്വോ? നടന്റെ ചോദ്യം കേട്ടപ്പോള്‍ ആര്യ അന്തം വിട്ട് പോയി.

  രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm

  എടാ ഞങ്ങളുടെ കെയര്‍ ഓഫില്‍ വന്ന അവാര്‍ഡാ. കൊല്ലം വരെ പോകാന്‍ നിനക്ക് ടിഎയും അക്കോമഡേഷനും! നിനക്ക് വേണമെങ്കില്‍ വാങ്ങിച്ചാ മതി. ഇല്ലെങ്കില്‍ അവാര്‍ഡ് ആര്‍ക്കെങ്കിലും കൊടുക്കും. ആര്യ പറഞ്ഞു. അപ്പോ ടിഎയും അക്കമോഡേഷനും ഒന്നും കിട്ടില്ല അല്ലേ? വീണ്ടും അവന്റെ ചോദ്യം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ വരുന്നതിന് എന്തിനാടാ അക്കോമഡേഷന്‍? അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്ന ദിവസം ആര്യ നേരത്തെ ഓഡിറ്റോറിയത്തിലെത്തി. അപ്പോ ദേ നടന്റെ ഫോണ്‍. ഓഡിറ്റോറിയം എ സിയാണോ? അറിഞ്ഞിട്ടെന്തിനാ? എ സി യില്ലെങ്കില്‍ നീ അവാര്‍ഡ് വാങ്ങാന്‍ വരില്ലേ, ആര്യയ്ക്ക് ദേഷ്യം വന്നു. അല്ല എ സി ഹാള്‍ ആണെങ്കില്‍ എനിക്ക് ജാക്കറ്റ് ഇട്ട് വരാമായിരുന്നു. എ സി ഇല്ലെങ്കില്‍ ഞാന്‍ വെറുതേ ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് വരാം. ആ സംഭവം ഓര്‍ക്കുമ്പോള്‍ ആര്യയ്ക്ക് ഇപ്പോഴും ചിരിയാണ്.

  സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ പലരും മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് വരുന്നവരായിരിക്കു. അവര്‍ക്കാണ് ബഡായി പറച്ചിലും പൊങ്ങച്ചവും കൂടുതല്‍. നേരത്തെ പറഞ്ഞ യൂത്ത് ഐക്കണിന്റെ കാര്യം തന്നെ ഉദ്ദാഹരണം. വീട്ടില്‍ പുള്ളിക്കാരന്റെ റൂമില്‍ മാത്രമേ എ സി യുള്ളു. മുറിയില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. ഉപയോഗിക്കുന്നത് ഹൈ സെല്‍ഫോണ്‍. വീടിന്റെ കാര്യങ്ങള്‍ ഞാനാ മുഴുവന്‍ നോക്കുന്നേ. വാഷിംഗ് മെഷീനുണ്ട്.

  ഞാന്‍ വാങ്ങിച്ച വാഷിങ് മെഷീന്‍. വീട്ടില്‍ മറ്റാരുടെയും തുണികള്‍ അതില്‍ അലക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എന്റെ തുണി മാത്രം. ഇലക്ട്രിസിറ്റി ബില്ലടക്കുന്നത് ഞാനല്ലേ. വീട്ടില്‍ പാലും ബൂസ്റ്റുമൊക്കെ വാങ്ങും. അത് പക്ഷേ എനിക്ക് മാത്രം. കാശ് മുടക്കുന്നത് ഞാനല്ലേ. ഈ ലെവലിലാണ് പുള്ളിയുടെ തള്ള്. ആ തള്ള് കേള്‍ക്കാന്‍ ഞങ്ങള്‍ കൂട്ടുകാരൊത്ത് കൂടുമ്പോള്‍ പുള്ളിക്കാരനോട് വെറുതെ വീട്ടുകാര്യങ്ങള്‍ ചോദിക്കും. തള്ളാണെങ്കിലും കേള്‍ക്കാന്‍ രസമല്ലേ.

  മുകേഷേട്ടന്റെ കൂടെ ഒരു ചാനല്‍ പരിപാടിയില്‍ ഞാന്‍ അവതാരകയായി പ്രവര്‍ത്തിച്ചിരുന്നു. കഥകളുടെ ആശാനാണെങ്കിലും ഭാഗ്യത്തിന് മുകേഷേട്ടന്‍ ഇതുവരെ എന്നെ പറ്റി കഥകളൊന്നുമുണ്ടാക്കിയിട്ടില്ല. ആങ്കറിങ്, സീരിയല്‍, സിനിമ ഇതില്‍ ഏതാണ് എന്റെ ഫോക്കസെന്ന് പലരും ചോദിക്കാറുണ്ട്. എന്നെ കൊണ്ട് പറ്റുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. പാട്ട് പാടനറിയില്ല. അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതും പരീക്ഷിച്ചേനെ.

  കുഞ്ഞിരാമായണമാണ് ഞാനഭിനയിച്ച സിനിമകളില്‍ ഏറ്റവും ക്ലിക്കായത്. അതില്‍ ഹ്യൂമര്‍ ടച്ചുള്ള വേഷമായിരുന്നു. ബഡായ് ബംഗ്ലാവില്‍ ഒരു പൊട്ടിപെണ്ണായി രജിസ്റ്റര്‍ ചെയ്യപ്പെട്ട് പോയത് കൊണ്ട് അത്തരം വേഷങ്ങളാണ് എന്നെ തേടി വരുന്നതിലേറെയും. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുതെന്ന ഒരാഗ്രഹമുണ്ട്. പാ വ (പാപ്പനെ കുറിച്ചും വര്‍ക്കിയെ കുറിച്ചും) യില്‍ വ്യത്യസ്തമായ ക്യാരക്ടറായിരുന്നു. ഒരു കന്യാസ്ത്രീയുടെ വേഷം. മമ്മൂക്കയോടൊപ്പം തോപ്പില്‍ ജോപ്പനിലും ഗാനഗന്ധര്‍വ്വനിലും അഭിനയിച്ചു.

  English summary
  Bigg Boss Fame Arya About Experiences With Actor Mukesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X