ആ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ബിഗ് ബോസ് തന്നെയാണ്! വീടിനുള്ളിലെ വലിയ ബഹളത്തെ കുറിച്ച് പറഞ്ഞ് ആര്യ

ബിഗ് ബോസ് മത്സരത്തിന് ശേഷം പുറത്ത് വന്ന മത്സരാര്‍തഥികള്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയാണ്. കൊറോണയുടെ പ്രശ്‌നം കഴിയുമ്പോള്‍ എല്ലാവരും ഒന്നിച്ച് കാണാനിരിക്കുകയാണ്. എങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍.

ബിഗ് ബോസിലെ തമാശ നിറഞ്ഞ കാര്യങ്ങൾ മുതൽ സഹമത്സരാർഥികളായിരുന്ന ഫുക്രുവിനെ കുറിച്ചും എലീന, സാൻഡ്ര, രഘു എന്നിവരെ കുറിച്ചുമൊക്കെ നടി പറഞ്ഞിരിക്കുകയാണ്. ഒപ്പം തൻ്റെ കരിയറിൽ വലിയൊരു വഴിത്തിരിവായ പരിപാടി ഏതാണന്ന കാര്യം കൂടി ആര്യ വെളിപ്പെടുത്തിയിരിക്കുകയാണ്.

 ആര്യ പറയുന്നതിങ്ങനെ

ബിഗ് ബോസിന്റെ മീറ്റ് അപ് ഇനി എപ്പോഴാണെന്ന ചോദ്യത്തിന് വൈകാതെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് ആര്യ പറഞ്ഞത്. ഫുക്രുവിനെ കുറിച്ചാണ് ഏറ്റവുമധികം പേരും ഇത്തവണ ആര്യയോട് ചോദിച്ചത്. ഫുക്രുവിനെ എല്ലാ ദിവസവും എന്ന പോലെ വിളിക്കാറുണ്ട്. ലോക്ഡൗണില്‍ എല്ലാ ദിവസവും ഭക്ഷണം കഴിക്കലും ഉറക്കവും തന്നെയാണ്. ഫുക്രുവിന്റെ ജെനുവിനിറ്റിയാണ് തനിക്ക് ഏറ്റവും ഇഷ്ടം.

Recommended Video

രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm
ആര്യ പറയുന്നതിങ്ങനെ

ഇതിനിടെ ആര്യയുടെ സ്വപ്ന ജോലിയെ കുറിച്ച് ഒരാള്‍ ചോദിച്ചു. എന്റെ സ്വപ്‌നത്തില്‍ തന്നെയാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എല്ലായിപ്പോഴും ഒരു നടി ആയിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുപാട് ആഗ്രഹങ്ങള്‍ സഫലമായ നല്ല നിമിഷങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പൂരിയുടെ പേരിലും മഫിന്റെ പേരിലും വഴക്കുണ്ടാക്കിയതിനെ കുറിച്ച് ചോദ്യം വന്നിരുന്നു.

ആര്യ പറയുന്നതിങ്ങനെ

ശരിക്കും പ്രശ്‌നം ഉണ്ടാക്കിയത് ബിഗ് ബോസ് ആണ്. പുള്ളിയ്ക്ക് ഇതിന്റെ വല്ലോ കാര്യവും ഉണ്ടായിരുന്നോ. വല്ല കഞ്ഞിയും കുടിച്ച് കിടക്കാന്‍ പറയാനുള്ളതിന് പകരം പൂരിയും മഫിനും കൊണ്ട് തന്ന പുള്ളിയെ വേണം പറയാനെന്നും ആര്യ സൂചിപ്പിച്ചു. ബിഗ് ബോസില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച കാര്യം വലിയൊരു കുടുംബത്തെയും അവരുടെ സ്‌നേഹവും ലഭിച്ചു എന്നതാണ്.

 ആര്യ പറയുന്നതിങ്ങനെ

എലീന പടിക്കലിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ ഒരാള്‍ ആവശ്യപ്പെട്ടിരുന്നു. 'അവള്‍ക്ക് വട്ടാണെന്നായിരുന്നു' ആര്യ ആദ്യം പറഞ്ഞത്. പിന്നെ തമാശയാണേ... വളരെ സ്വതന്ത്രയായ മനസിന് ഉടമയാണ് അവള്‍. എല്ലാവരെയും സ്‌നേഹം കൊണ്ട് എല്ലാവരെയും സന്തോഷപ്പിക്കും. എന്റെ സഹോദരി കൂടിയാണ്. എലീനയ്ക്ക് ശേഷം സാന്‍ഡ്രയെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. സാന്‍ഡ്ര വളരെ സ്‌ട്രോങ് ആയ പെണ്‍കുട്ടിയാണ്. അവളുടെ സ്വഭാവത്തിലൂടെ എല്ലാവരുടെയും മനസ് കവരും. രഘു ഞങ്ങളുടെ പാപ്പനാണ്. വളരെ സ്വീറ്റ് ഹാര്‍ട്ടാണ്. ആകാശത്തിന് കീഴില്‍ എന്തിനെ കുറിച്ച് വേണമെങ്കിലും മണിക്കൂറുകളോളം സംസാരിക്കുന്ന ആദ്ദേഹത്തെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

ആര്യ പറയുന്നതിങ്ങനെ

ആര്യയുടെ ജീവിതത്തില്‍ വഴിത്തിരിവായ സംഭവത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. അത് ബഡായ് ബംഗ്ലാവ് ആണെന്നാണ് നടി പറയുന്നത്. പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളവെങ്കിലും നന്ദി ഇംഗ്ലീഷ് പറയുന്നതിന് പിന്നില്‍ തനിക്ക് ഭാഷകളോടുള്ള ഇഷ്ടമാണെന്നാണ് ആര്യ പറയുന്നത്. താന്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകള്‍ നല്ലത് പോലെ പഠിച്ചിട്ടുണ്ട്. സിനിമകള്‍ കണ്ടിട്ടാണ് കൂടുതലും ഭാഷ പഠിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X