ആ രഹസ്യം പരസ്യമാക്കി ആര്യ! ഫാം ഹൗസിന്‍റെ ഉടമ അദ്ദേഹമാണ്! ബിഗ് ബോസ് താരങ്ങള്‍ ഒത്തുചേര്‍ന്ന സ്ഥലം!
ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. നൂറ് ദിവസമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു ബിഗ് ബോസ് നിര്‍ത്തിയത്. ഷോ അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടിയിരുന്നുവെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഷോയില്‍ നിന്നും പുറത്തേക്ക് പോവാനായി ആഗ്രഹിച്ചിരുന്ന സമയമായിരുന്നുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്. കൊറോണ വൈറസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ സുരക്ഷിതരാണോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.
Recommended Video
മോഹന്‍ലാല്‍ നേരിട്ടെത്തിയായിരുന്നു ബിഗ് ബോസ് നിര്‍ത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്തിയിരുന്നു. ലോക് ഡൗണായതിനാല്‍ വീടുകളില്‍ത്തന്നെ കഴിയുകയായിരുന്നു മിക്കവരും. ലോക് ഡൗണില്‍ ഇളവുകള്‍ ലഭിച്ച് തുടങ്ങിയതിന് പിന്നാലെയായാണ് ഇവരില്‍ പലരും ഒത്തുചേര്‍ന്നത്. തലസ്ഥനാനഗരിയിലുള്ളവരെല്ലാമായിരുന്നു ആദ്യം കണ്ടുമുട്ടിയത്. ആര്യയുടെ വീട്ടിലേക്ക് എലീനയും പ്രദീപും സുരേഷ് കൃഷ്ണനും എത്തിയിരുന്നു.
കോഴിക്കോട് നിന്നായിരുന്നു രഘുവും സാന്‍ഡ്രയും കണ്ടത്. അടുത്തിടെ ഇരുവരും കൊച്ചിയിലെത്തി അമൃത, അഭിരാമി, ആര്യ, സുരേഷ് കൃഷ്ണന്‍, ഫുക്രു, പ്രദീപ് ചന്ദ്രന്‍, എലീന ഇവരെയെല്ലാം കണ്ടിരുന്നു. ഇവരുടെയെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എലീനയും ഫുക്രുവും ആര്യയും ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടാറുണ്ട്. അടുത്തിടെയും ഇവരെല്ലാം ഒരുമിച്ച് ചേര്‍ന്നിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു.

ഫുക്രു, ആര്യ, എലീന, സാജു നവോദയ ഇവരുടെ കൂടിച്ചേരലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ആര്യയെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കാരെക്കുറിച്ചും ആ ലൊക്കേഷനെക്കുറിച്ചുമൊക്കെയായിരുന്നു ചിലരുടെ ചോദ്യം. ആ ഫാം ഫുക്രുവിന്റെ അങ്കിളിന്റേതാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഫാമിലെ മനോഹര നിമിഷങ്ങളെക്കുറിച്ചും അന്ന് ഷാജിച്ചേട്ടനും ഭാര്യയും ഭക്ഷണം ഉണ്ടാക്കിത്തന്നിരുന്നുവെന്നും താരം പറയുന്നു.
അച്ഛായി എന്നാണ് ആര്യ ഷാജിയെ വിളിക്കാറുള്ളത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ പരിചയക്കാരായിരുന്നുവെന്നും ഇപ്പോള്‍ ബന്ധം കൂടുതല്‍ ശക്തമായെന്നും താരം പറഞ്ഞിരുന്നു. തങ്ങള്‍ക്ക് മക്കളില്ലെങ്കിലും ആ വിഷമം അധികം അലട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു മകളുള്ള മകളെ ലഭിച്ചതില്‍ തനിക്കേറെ സന്തോഷമുണ്ടായിരുന്നുവെന്നും ഷാജി പറഞ്ഞിരുന്നു.


Click it and Unblock the Notifications