ആര്യയോട് അമ്മച്ചിയ്ക്കുള്ള സ്‌നേഹം ഇങ്ങനെ! പുത്തന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി

കൊറോണ കാരണം പാതി വഴിയില്‍ ബിഗ് ബോസ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത് പ്രേക്ഷകരെ നിരാശയിലാക്കിയിരുന്നു. നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ എഴുപത്തിയഞ്ച് ദിവസത്തോളം എത്തിയപ്പോഴായിരുന്നു നിര്‍ത്തിയത്. ഷോ നിരന്തരം കാണുന്നതിനാല്‍ മത്സരാര്‍ഥികളെ കുറിച്ചുള്ള ഓരോ കാര്യങ്ങളും പുറത്ത് അറിയാമായിരുന്നു.

മത്സരത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം താരങ്ങളെല്ലാവരും ഷോ യിലെ പോലെ തന്നെ വീടിനുള്ളില്‍ ഇരിക്കേണ്ട സാഹചര്യമായിരുന്നു. ലോക്ഡൗണില്‍ ചെറി ഇളവുകള്‍ വന്നതോടെ ബിഗ് ബോസ് താരങ്ങള്‍ ഒത്ത് കൂടുകയാണ്. കൊച്ചിയില്‍ നിന്നും രഘു, അലക്‌സാന്‍ഡ്ര, അമൃത, അഭിരാമിയും കാണുമ്പോള്‍ തിരുവനന്തപുരത്ത് നിന്നും ആര്യ, ഫുക്രു, എലീന, സുരേഷ്, പ്രദീപ് ചന്ദ്രന്‍ എന്നിവരും ഒന്നിച്ചു.

arya-rajini

കഴിഞ്ഞ ആഴ്ചകളില്‍ സമൂഹ മാധ്യമങ്ങള്‍ നിറയെ ഇവരുടെ ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇവരെ കൂടാതെ ബാക്കി നില്‍ക്കുന്ന ബിഗ് ബോസ് താരങ്ങളുമുണ്ട്. കേരളത്തിലേക്ക് വരാന്‍ കഴിയാതെ നില്‍ക്കുന്ന വീണ നായര്‍ അടക്കമുള്ളവര്‍ ഈ ഒത്തുചേരലില്‍ നിരാശ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ആര്യ തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു ബിഗ് ബോസ് മത്സരാര്‍ഥിയെ കാണാന്‍ എത്തിയിരിക്കുകയാണ്.

ബിഗ് ബോസിലേക്ക് ആദ്യമെത്തിയതും ആദ്യം തന്നെ വീട്ടില്‍ നിന്നും പുറത്ത് പോയ മത്സരാര്‍ഥിയും രാജിനി ചാണ്ടിയായിരുന്നു. തുടക്കത്തില്‍ വീട്ടിലെ ഏറ്റവും തലമുതിര്‍ന്ന ആളാണെന്നുള്ള പരിഗണന രാജിനിയ്ക്ക് ലഭിച്ചിരുന്നു. ക്യാപ്റ്റന്‍സി അടക്കം അവര്‍ക്കായിരുന്നു. എന്നാല്‍ രണ്ടാഴ്ച കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ബിഗ് ബോസിന്റെ ഗെയിം മനസിലാക്കാന്‍ കഴിയാതെ രാജിനി പുറത്തേക്ക് പോവുകയായിരുന്നു.

arya-rajini

ആദ്യം തന്നെ ആര്യ അടക്കമുള്ളവരോട് വലിയ സൗഹൃദം സ്ഥാപിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. ആര്യ സ്‌നേഹത്തോടെ തന്നെ സാരി ഉടുത്ത് രാജിനി ചാണ്ടി അഭിമുഖത്തില്‍ എത്തിയതും ശ്രദ്ധേയമായിരുന്നു. അമ്മച്ചി എന്നാണ് ആര്യ അടക്കമുള്ളവര്‍ രാജിനിയെ വിളിച്ചിരുന്നത്. ഇപ്പോഴിതാ എല്ലാവരെയും കാണാന്‍ പോകുന്ന കൂട്ടത്തില്‍ അമ്മച്ചിയെ കൂടി കാണാന്‍ ആര്യ എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിലാണ് ആര്യ രാജിനി ചാണ്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതാരാണെന്ന് പറയാമോ എന്ന് ചോദിച്ച് രാജിനിയുടെ പഴയൊരു ചിത്രം ആര്യ പോസ്റ്റ് ചെയ്തിരുന്നു. പിന്നെ ഇരുവരും ഒന്നിച്ച് കെട്ടിപിടിച്ച് നില്‍ക്കുന്ന പുതിയ ചിത്രവും. ഒപ്പം അമ്മച്ചി തനിക്ക് വേണ്ടി ഉണ്ടാക്കി വെച്ചിരുന്ന വിഭവ സമൃദമായ ഭക്ഷണത്തിന്റെ ചിത്രവും നടി പുറത്ത് വിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X