ബിഗ് ബോസ് അനുഭവങ്ങളില്‍ വേദനിപ്പിച്ച കാര്യം അതാണ്! തുറന്നുപറച്ചിലുമായി ആര്യയും ഫുക്രുവും എലീനയും!
ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യയും സംഘവും. സുരേഷ് കൃഷ്ണന്‍, ഫുക്രു, ആര്യ, എലീന ഇവരും ആര്യയ്ക്കൊപ്പമുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ താരങ്ങളെല്ലാം ഈ വീഡിയോ പങ്കുവെച്ചിരുന്നു. താന്‍ രമേഷ് പിഷാരടിയുടെ ഭാര്യയാണെന്ന് ഇപ്പോഴും കരുതുന്നവരുണ്ടെന്ന് പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്.
റീല്‍ ലൈഫിലെ ഭാര്യയാണെന്നും റിയല്‍ ലൈഫിലെ അല്ലെന്നുമൊക്കെ പറഞ്ഞെങ്കിലും ചിലര്‍ക്ക് അത് മനസ്സിലായിട്ടില്ല. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് ഭീകരമായി സൈബര്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. വീട്ടിലിരിക്കുന്നവരെ പറഞ്ഞത് വല്ലാതെ വേദനിപ്പിച്ചു, അതിന് ശേഷമായാണ് പരാതി കൊടുത്തതെന്ന് ആര്യ പറയുന്നു.
ആര്‍മി ഗ്രൂപ്പുകളെക്കുറിച്ചോ പുറമെ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചോയൊന്നും ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്നായിരുന്നു എലീന പറഞ്ഞത്. ഫുക്രു തന്റെ ഭക്ഷണം ഞങ്ങള്‍ക്ക് തന്ന് വിശന്ന് നടക്കുന്നത് വരെ കണ്ടിട്ടുണ്ട്. ബിഗ് ബോസിലെത്തിയതിന് ശേഷമായാണ് തന്നെ പലരും അറിഞ്ഞതെന്ന് സുരേഷ് കൃഷ്ണന്‍ പറയുന്നു. സോഷ്യല്‍ മീഡിയ അങ്ങനെയധികം നോക്കാറില്ല. ഇവര്‍ക്കായി താനൊരുപാട് വാദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Recommended Video
ഇതൊരു മത്സരമാണ്. അതിന് വേണ്ടിയാണ് പോയത്. അവിടെ മത്സരം നടക്കുമെങ്കിലും പുറത്തെത്തിയാല്‍ എല്ലാവരും സുഹൃത്തുക്കളാണ്. മുന്‍പ് പിടിച്ച് തള്ളിയതും വഴക്കിട്ടതുമൊന്നും വിഷയമാക്കാറില്ല. വിജയമെന്ന ലക്ഷ്യമായിട്ടാണ് പോയത്. ജയിക്കാനായി സ്ട്രാറ്റജികളൊക്കെ നോക്കേണ്ടി വന്നിട്ടുണ്ട്. അത് പോലെ തന്നെ അവിടെ ഫിസിക്കല്‍ ടാസ്‌ക്കുകളുമുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് ഒന്നും പറ്റാത്ത രീതിയില്‍ എങ്ങനെ ചെയ്യുമെന്ന് അറിയില്ലെന്നും ആര്യ പറഞ്ഞിരുന്നു.
പ്രേക്ഷകര്‍ കാണാത്ത സൈഡ് കൂടിയുണ്ട് അവിടെ. ഞങ്ങള്‍ അവിടെ കബഡി കളിക്കാറുണ്ട്. ഫുക്രുവിന്‍രെ മാല പൊട്ടിയിട്ടുണ്ട്. എലീനയുടെ കാലിനും പരിക്ക് പറ്റിയിട്ടുണ്ട്. ബിഗ് ബോസ് തന്നെ അത് നിര്‍ത്തിക്കുകയായിരുന്നു. നിങ്ങള്‍ക്ക് പരിക്ക് പറ്റുമെന്നായിരുന്നു പറഞ്ഞത്. പല കാര്യങ്ങളും പുറത്തുവന്നിട്ടില്ല. ഫുക്രുവും ഷാജുച്ചേട്ടനും ഓപ്പോസിറ്റ് ടീമായി വന്നിരുന്നു. ഷോയില്‍ പങ്കെടുത്തവരെ വിമര്‍ശിക്കുന്നത് ശരിയാണ്, എന്നാല്‍ അത് വ്യക്തിപരമായി വന്നതാണ് പ്രശ്‌നം. ആരോഗ്യപരമായ വിമര്‍ശനങ്ങളാവാമെന്നും ഇവരെല്ലാം പറയുന്നു.


Click it and Unblock the Notifications