ബിഗ് ബോസ് ആദ്യ സീസണില്‍ പ്രണയമെങ്കില്‍ ഇത്തവണ സുഹൃദ് ബന്ധങ്ങളെന്ന് നീരവ്! ശരിവെച്ച് ആര്യയും എലീനയും
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് അവസാനിച്ചത്. ഇത്തവണയും മലയാളികള്‍ക്കിടയില്‍ ബിഗ് ബോസ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കൊറോണ വൈറസ് വ്യാപനം കൂടിയ സമയത്താണ് ഷോ അവസാനിപ്പിച്ചിരുന്നത്. ബിഗ് ബോസ് അവസാനിച്ചെങ്കിലും അതില്‍ പങ്കെടുത്ത മല്‍സരാര്‍ത്ഥികളെല്ലാം ഇപ്പോഴും തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. അടുത്തിടെയാണ് ബിഗ് ബോസിലുണ്ടായിരുന്ന താരങ്ങളെല്ലാം ഒത്തുകൂടിയിരുന്നത്.

ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു. കുറച്ച് ദിവസം മുന്‍പാണ് ഫുക്രുവും, ആര്യയും, പ്രദീപും സുരേഷ് കൃഷ്ണയുമെല്ലാം എലീന പടിക്കലിന്റെ വീട്ടില്‍ ഒത്തുകൂടിയത്. തുടര്‍ന്ന് ഇവരൊന്നിച്ചുളള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. കൂട്ടത്തില്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇതിന് താഴെ ഡിഫോര്‍ ഡാന്‍സിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നീരവ് ബവ്‌ലേച കമന്റുമായി എത്തിയിരുന്നു. കഴിഞ്ഞ കൊല്ലം പ്രണയമായിരുന്നു ബിബി വീട്ടില്‍ നടന്നതെന്നും എന്നാല്‍ ഇക്കൊല്ലം അവിടെയുണ്ടായത് അത്രമേല്‍ ദൃഢമായ സുഹൃത് ബന്ധങ്ങളാണെന്നും നീരജ് കുറിച്ചിരിക്കുന്നു.
നീരവിന്റെ ഈ കമന്റിന് മറുപടിയുമായി ആര്യയും എലീന പടിക്കലുമൊക്കെ എത്തിയിരുന്നു. രണ്ട് പേരും നീരവിന്റെ കമന്റിനെ ശരിവെച്ചുകൊണ്ടാണ് എത്തിയത്. എലീനയ്ക്കും ഫുക്രുവിനുമൊപ്പം നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ആര്യ പോസ്റ്റ് ചെയ്തിരുന്നത്. മുന്‍പെങ്ങും കേട്ടറിയാത്ത വിധത്തിലുളള ത്രികോണ പ്രണയകഥയാണ് എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രം പങ്കുവെച്ചിരുന്നത്.
ആര്യയുടെ ചിത്രത്തിന് താഴെ കമന്റുമായി ബിഗ് ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായിരുന്ന വീണാ നായരും എത്തിയിരുന്നു. കൊളളത്തില്ല എന്നും അയ്യേ എന്നും വീണ കുറിച്ചിരിക്കുന്നു. ഞാനില്ലാത്ത പിക്കൊന്നും കൊള്ളില്ലെന്നും എല്ലാവരും അടുത്തുണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നുവെന്നുമാണ് വീണ കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം അജ്മാനിലാണ് വീണയുളളത്. സുഹൃത്തുക്കളെ കാണാന്‍ കഴിയാത്തതിലുളള വിഷമം മുന്‍പും വീണാ നായര്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications