രഘുവിനും സാന്‍ഡ്രയ്ക്കുമൊപ്പം ആര്യയും ഫുക്രുവും എലീനയും സുരേഷും! വീണ്ടുമൊരു ഒത്തുചേരല്‍!
ബിഗ് ബോസിലൂടെയായിരുന്നു ആര്‍ജെ രഘുവും അലക്‌സാന്‍ഡ്രയും സുരേഷ് കൃഷ്ണനുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയത്. ടിക് ടോക്കിലൂടെ ശ്രദ്ധേയനായി മാരിയ ഫുക്രുവും ഇത്തവണ മത്സരിക്കാനെത്തിയിരുന്നു. ആര്യ, വീണ നായര്‍, പ്രദീപ് ചന്ദ്രന്‍, സാജു നവോദയ തുടങ്ങിയ താരങ്ങളും മത്സരിച്ചിരുന്നു. ഇടയ്ക്ക് സര്‍പ്രൈസ് എന്‍ട്രിയിലൂടെ നിരവധി പേരാണ് ഷോയിലേക്ക് എത്തിയത്. നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്. മോഹന്‍ലാല്‍ നേരിട്ടെത്തിയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ പരിഗണിച്ച് ബിഗ് ബോസ് 2 അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളും എത്തിയിരുന്നു. ഷോ അവസാനിച്ചതോടെയായിരുന്നു താരങ്ങളെല്ലാം വീടുകളിലേക്ക് തിരിച്ചെത്തിയത്. ലോക് ഡൗണായതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇടയ്ക്ക് വീഡിയോ കോളിലൂടെയും മറ്റുമായി താരങ്ങള്‍ സൗഹൃദം നിലനിര്‍ത്തിയിരുന്നു.
ലോക് ഡൗണിന് ഇളവുകള്‍ ലഭിച്ചതിന് പിന്നാലെയായാണ് താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. എലീനയുടെയും ആര്യയുടേയും വീട്ടിലേക്ക് സുരേഷ് കൃഷ്ണനും പ്രദീപും ഫുക്രുവും എത്തിയിരുന്നു. ഫുക്രു സാജുവിനേയും ഭാര്യയേയും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രഘു ഇടയ്ക്ക് സാന്‍ഡ്രയെ കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു രഘുവും സാന്‍ഡ്രയും കൊച്ചിയിലേക്ക് തിരിച്ചത്. അഭിരാമി, അമൃത ഇവരേയും ഇരുവരും കണ്ടിരുന്നു. സുജോയും രജിത്തേട്ടനും മിസ്സിംഗാണെന്നായിരുന്നുഇവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ആര്യയും സംഘവും രഘുവിന് അരികിലേക്ക് എത്തിയത്. എലീന, ആര്യ, സുരേഷ് കൃഷ്ണന്‍, ഫുക്രു ഇവരായിരുന്നു രഘുവിനേയും സാന്‍ഡ്രയേയും കാണാനെത്തിയത്. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരങ്ങളെല്ലാം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
വാദപ്രതിവാദങ്ങളും വിയോജിപ്പുകളുമെല്ലാമുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഞങ്ങളെല്ലാം സുഹൃത്തുക്കളാണെന്ന് പറഞ്ഞായിരുന്നു ആര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഞാനെവിടെ എന്ന് ചോദിച്ചായിരുന്നു അഭിരാമി എത്തിയത്. ഞങ്ങള്‍ ഇവിടെ തന്നെയുണ്ടെന്നായിരുന്നു ആര്യ മറുപടി നല്‍കിയത്. ചെറിയൊരു ഗെറ്റ് റ്റുഗദറാണെന്ന് തോന്നുന്നുവല്ലോയെന്നായിരുന്നു നീരവ് കമന്റ് ചെയ്തത്. മനസ്സിലാക്കി കളഞ്ഞുവല്ലോയെന്നായിരുന്നു ആര്യ പറഞ്ഞത്. . നൻമ ചെയ്യണം നൻമ ചെയ്യണം എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിലും നല്ലത് അങ്ങ് ക്ഷമിച്ചു കാണിക്കുന്നതല്ലേ , മിസ്റ്റർ എന്നായിരുന്നു ചിലരുടെ ചോദ്യം. എല്ലാവരും എന്നാണ് ഒരുമിക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ട്.


Click it and Unblock the Notifications