ആര്യയും വീണയും വീണ്ടും ഒരുമിച്ചു! ബിഗ് ബോസിന് ശേഷമുള്ള കൂടിക്കാഴ്ചയാണ്! ചിത്രം വൈറലാവുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളാണ് വീണയും ആര്യയും. വര്‍ഷങ്ങളായുള്ള പരിചയമാണ് തങ്ങളുടേതെന്നും ബിഗ് ബോസിന് മുന്‍പേ സുഹൃത്തുക്കളാണെന്നും ഇരുവരും പറഞ്ഞിരുന്നു. കോമഡിയും സ്വഭാവിക വേഷങ്ങളുമൊക്കെയായി സിനിമയിലും സജീവമാണ് ഇരുവരും. ബഡായി ബംഗ്ലാവെന്ന പരിപാടിയിലൂടെയായിരുന്നു ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. ആര്യയെന്ന പേരില്‍ത്തന്നെയായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. യഥാര്‍ത്ഥത്തിലുള്ള ആര്യ എങ്ങനെയാണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയത് ബിഗ് ബോസിലൂടെയായിരുന്നു.

തുടക്കത്തില്‍ മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചതെങ്കിലും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഒരുവിഭാഗം എത്തിയിരുന്നു. ആര്യവെമ്പാലയെന്നായിരുന്നു വിമര്‍ശകര്‍ താരത്തെ വിളിച്ചത്. ആര്യയ്ക്ക് ഫ്‌ളാറ്റ് നല്‍കുന്നതിന് വേണ്ടിയാണ് ബിഗ് ബോസ് ഷോ എന്ന തരത്തില്‍ വരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തന്‍രെ പ്രണയത്തെക്കുറിച്ചുമെല്ലാം താരം ഈ പരിപാടിയിലൂടെ തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ആരാണ് ജാന്‍ എന്ന് താന്‍ വെളിപ്പെടുത്തുമെന്നും താരം പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് ഷോയും പാതിവഴിയില്‍ നിര്‍ത്തിവെച്ചത്. മത്സരാര്‍ത്ഥികളുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ബിഗ് ബോസിന് ശേഷം എലീനയും ഫുക്രുവും പ്രദീപ് ചന്ദ്രനും സുരേഷ് കൃഷ്ണനുമെല്ലാം ആര്യയുടെ വീട്ടിലേക്ക് എത്തിയിരുന്നു. ആര്‍ജെ രഘു, അഭിരാമി, അമൃത ഇവരും ആര്യയ്ക്കും സംഘത്തിനുമൊപ്പമുണ്ടായിരുന്നു.

Arya

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

ഇത്തവണത്തെ ഓണത്തിന് വീണയുടെ കുടുംബത്തിലെത്തിയ മാവേലി ആരാണെന്നറിയാമോയെന്ന് ചോദിച്ചായിരുന്നു ആര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്. അമ്പൂച്ചനും വീണയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് ആര്യ പ്രിയകൂട്ടുകാരിയെ കണ്ട സന്തോഷം പങ്കുവെച്ചത്. പൂക്കളത്തിന് മുന്നില്‍ സന്തോഷത്തോടെയിരിക്കുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വീണയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും ആര്യ പറയുന്നു.

ബിഗ് ബോസില്‍ നിന്നും വീണ പുറത്തേക്ക് പോയപ്പോള്‍ ഏറെ സങ്കടം ആര്യയ്ക്കായിരുന്നു. വീണ അവിടെ നിന്നോട്ടെയെന്നും പുറത്തേക്ക് പോവേണ്ടയാള്‍ താനാണെന്നുമായിരുന്നു ആര്യ പറഞ്ഞത്. വീണയോടും ഇതേക്കുറിച്ച് ആര്യ പറഞ്ഞിരുന്നു. മത്സരത്തിലെ കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നത് പതിവായിരുന്നു. മക്കളെക്കുറിച്ച് ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. നീണ്ടനാളുകള്‍ക്ക് ശേഷമായാണ് വീണയ്ക്കരികിലേക്ക് ആര്യ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X