ബിഗ് ബോസിന് പിന്നാലെ ആര്യയും വീണയും കോമഡി സ്റ്റാര്‍സില്‍, സന്തോഷം പങ്കുവെച്ച് താരങ്ങള്‍
ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരങ്ങളാണ് ആര്യയും വീണാ നായരും. അടുത്ത സുഹൃത്തുക്കളായ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഷോയില്‍ മുന്നേറിയത്. വീണ അമ്പതിലധികം എപ്പിസോഡുകള്‍ നിന്ന് പുറത്തായപ്പോള്‍ ആര്യ ഷോയുടെ അവസാനം വരെയുണ്ടായിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരങ്ങള്‍. തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.

അടുത്തിടെ ഗല്‍ഫില്‍ വെച്ചുളള ആര്യയുടെ പിറന്നാളാഘോഷ വീഡിയോയും ചിത്രങ്ങളുമെല്ലാം വീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അന്ന് ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളായ എലീന പടിക്കലും ഫുക്രുവും ആര്യയ്ക്ക് സര്‍പ്രൈസ് നല്‍കി ദുബായില്‍ എത്തിയിരുന്നു. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം അജ്മാനിലാണ് വീണ ചെലവഴിച്ചിരുന്നത്. തുടര്‍ന്ന് അടുത്തിടെയാണ് നടി മകനൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്.
കേരളത്തില്‍ എത്തിയ ശേഷം തന്റെ അടുത്ത സുഹൃത്തുക്കളെ കാണാനെല്ലാം വീണ പോയിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനില്‍ വീണ്ടും തിരിച്ചെത്തുകയാണ് വീണ. ആര്യയ്‌ക്കൊപ്പം കോമഡി സ്റ്റാര്‍സിലെ പുതിയ എപ്പിസോഡില്‍ എത്തുന്നതിന്റെ സന്തോഷം നടി പങ്കുവെച്ചിരുന്നു. ബിഗ് ബോസിന് ശേഷം ആര്യയും വീണയും തിരിച്ചെത്തുന്നു കോമഡി സ്റ്റാര്‍സിലൂടെ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്.
നാളുകള്‍ക്കു ശേഷം, ബിഗ്ബോസിന് ശേഷം ആദ്യമായി വീണ്ടും ക്യാമറക്കു മുന്നില്‍, അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുത്ത നിറം, പ്രിയപ്പെട്ട സില്‍വര്‍ ആഭരണങ്ങള്‍, ഒപ്പം ഏറ്റവും ഇഷ്ട്ടപെട്ട എന്റെ പ്രിയ സുഹൃത്ത് ആര്യയുടെ കാഞ്ചിവരം സാരി കളക്ഷനില്‍ നിന്നുമുള്ള ഈ സാരിയും. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സിന്‌റെ വേദിയില്‍...നന്ദി ആര്യമോ എന്നാണ് വീണ കോമഡി സ്റ്റാര്‍സ് വേദിയില്‍ നിന്നുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
സിനിമാ സീരിയല്‍ താരമായി മലയാളത്തില്‍ തിളങ്ങിയ താരമാണ് വീണാ നായര്‍. വെളളിമൂങ്ങ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ സഹനടിയായി നടി തിളങ്ങിയിരുന്നു. തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയായിരുന്നു വീണാ നായര്‍ മിനിസ്‌ക്രീനില്‍ എത്തിയത്. ഹാസ്യ വേഷങ്ങളിലും നടി മലയാളത്തില്‍ തിളങ്ങിയിരുന്നു.


Click it and Unblock the Notifications