ആര്യയ്ക്കും വീണയ്ക്കുമൊപ്പം രഘുവിന്‍റെ ഭാര്യയും! 5 മാസത്തിന് ശേഷം കണ്ടതാണ്! റോയ അച്ഛനൊപ്പമാണ്

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ പങ്കെടുത്തതോടെയാണ് പല താരങ്ങളേയും പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായി പരിപാടി അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് പടരാന്‍ തുടങ്ങിയതോടെയായിരുന്നു ഷോ നിര്‍ത്തിയത്. അണിയറപ്രവര്‍ത്തകരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ പറഞ്ഞത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ.

ഷോയിലെത്തുന്നതിന് മുന്‍പ് തന്നെ പലരേയും അറിയാമെന്നും അടുത്ത സൗഹൃദമുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. വീണയും ആര്യയും ഷോയിലെത്തിയപ്പോഴും ആ സൗഹൃദം നിലനിര്‍ത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായതോടെ വീണ ഭര്‍ത്താവിന് അരികിലേക്ക് പോവുകയായിരുന്നു. 5 മാസത്തിന് ശേഷം വീണയ്ക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. ആര്യയും വീണയും മാത്രമല്ല ഇവര്‍ക്കൊപ്പം രഘുവിന്റെ ഭാര്യയുമുണ്ടായിരുന്നു.

ആര്യയും വീണയും

ആര്യയും വീണയും

ബിഗ് ബോസിന് ശേഷം താന്‍ ആരേയും കണ്ടിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. 5 മാസത്തിന് ശേഷമായാണ് വീണയും ആര്യയും കണ്ടുമുട്ടിയത്. ആര്യയെ കാണാനായി വീണയായിരുന്നു താമസ സ്ഥലത്തേക്ക് എത്തിയത്. ബിഗ് ബോസിന് മുന്‍പാണെങ്കിലും ശേഷമാണെങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളാണ് ആര്യ. അത് അങ്ങനെയാണ്, നിങ്ങളെന്തൊക്കെ പറഞ്ഞാലും അത് മാറില്ല. ഇത്തവണ വീണയ്‌ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ആര്യ പങ്കുവെച്ചത്. ഇനി കുറച്ച് ദിവസം താന്‍ യുഎഇയില്‍ ഉണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

വീണ ചേച്ചി എവിടെയാണ്

വീണ ചേച്ചി എവിടെയാണ്

സ്ഥിരം വീഡിയോ കോള്‍ ചെയ്യാറുണ്ട്. ഞങ്ങള്‍ക്കൊക്കെ കാണാന്‍ പറ്റിയിട്ടുണ്ട്. മിക്കപ്പോഴും എന്റെ വീട്ടിലായിരുന്നു ഗെറ്റ് റ്റുഗദറെല്ലാം നടന്നത്. പിന്നെ ഞങ്ങളെല്ലാം കൊച്ചിയില്‍ അമ്മച്ചിയുടെ വീട്ടിലേക്ക് പോയിരുന്നു, അതൊക്കെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. ഫോട്ടോസും വീഡിയോയുമൊക്കെ ഇടുമ്പോള്‍ എല്ലാവരും വീണച്ചേച്ചിയെ കാണാത്തതിനെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. ഇപ്പോഴാണ് കാണാന്‍ സാധിച്ചതെന്നായിരുന്നു വീണ പറഞ്ഞത്.

റീയൂണിയന്‍ നടത്തും

റീയൂണിയന്‍ നടത്തും

ബിഗ് ബോസ് റീയൂണിയന്‍ നടത്താന്‍ ആഗ്രഹമുണ്ട്. ഫോര്‍മല്‍ റീയൂണിയന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരുമായും നല്ല കോണ്ടാക്റ്റുണ്ട്. ഇപ്പോഴത്തെ അവസ്ഥയൊന്ന് മാറിയാല്‍ ഞങ്ങളെല്ലാം ഒത്തുചേരും. ബിഗ് ബോസില്‍ നിന്നുള്ള ബാക്കിയുള്ളവരും ഇവിടേക്ക് വരട്ടെയെന്നായിരുന്നു വീണ പറഞ്ഞത്. തങ്ങളോടൊപ്പമുള്ള വിശിഷ്ടാതിഥിയേയും നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞായിരുന്നു സംഗീതയെ കാണിച്ചത്.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
രഘുവിന്‍റെ ഭാര്യ

രഘുവിന്‍റെ ഭാര്യ

ബിഗ് ബോസിന്റെ സ്വന്തം ആര്‍ജെ രഘുവിന്റെ ഭാര്യയാണ് സംഗീത. ഞങ്ങളെയെല്ലാവരേയും ഒരേ പോലെ സപ്പോര്‍ട്ട് ചെയ്ത ഒരാളാണ് സംഗി. സംഗിക്ക് കാര്യങ്ങളെല്ലാം അറിയാം. അല്ലെങ്കില്‍ ഞാനിങ്ങനെ ഇരിക്കില്ലെന്നായിരുന്നു സംഗീത പറഞ്ഞത്. ഞങ്ങള്‍ക്ക് ഇതൊരു ഷോയായിരുന്നു, ഷോ തീര്‍ന്നു, അത് സ്‌ക്രിപ്റ്റഡല്ല, അതിനുള്ള ശമ്പളവും ചാനല്‍ തന്നിട്ടുണ്ട്. എല്ലാവരും ഹാപ്പിയായി ഇരിക്കുക. രഘുവിനോട് സൗഹൃദമുള്ളത് കൊണ്ടാണല്ലോ ഭാര്യയുമായി കൂട്ടായത്.

യാത്ര സേഫാണ്

യാത്ര സേഫാണ്

എല്ലാവരും സന്തോഷത്തിലാണ്, സൗഹൃദത്തിലാണ് എന്ന് നിങ്ങളെ കാണിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങളിപ്പോഴും ബിഗ് ബോസിലെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് കൊണ്ടാണ്. ബിഗ് ബോസ് അടുത്ത സീസണ്‍ വൈകാതെ വരും. അപ്പോള്‍ ഞങ്ങളുടെ കാര്യങ്ങളെല്ലാം നിങ്ങള്‍ മറക്കും. ആര്യയുടെ പിറന്നാളാണ് വരാനിരിക്കുന്നതെന്നും മുന്‍കൂറായി ആശംസ നേരുന്നുവെന്നുമായിരുന്നു ചിലര്‍ കമന്റിട്ടത്. കൊവിഡ് ടെസ്റ്റ് കഴിഞ്ഞതിന് ശേഷമായാണ് ഇവിടേക്ക് വന്നത്. കുറച്ച് കൂടി പ്രൊസിജ്യര്‍ ഉണ്ട് ഇപ്പോള്‍. നാട്ടില്‍ നിന്നും ടെസ്റ്റ് റിസല്‍ട്ട് എയര്‍പോര്‍ട്ടില്‍ കൊടുത്തതിന് ശേഷം മാത്രമേ ഇങ്ങോട്ടേക്ക് വരാനാവൂ. ഫ്‌ളൈറ്റ് യാത്ര സേഫാണെന്നുമായിരുന്നു ആര്യ സാക്ഷ്യപ്പെടുത്തിയത്.

വെറുപ്പിക്കല്‍ തുടരും

വെറുപ്പിക്കല്‍ തുടരും

ഇക്കാര്യത്തില്‍ നെഗറ്റീവാണ് വേണ്ടത്. കൊറോണയുടെ കാര്യത്തിലാണ് നെഗറ്റീവ് വേണ്ടത്. നെഗറ്റീവ് കമന്‍സ് വരുന്നതില്‍ സങ്കടമില്ല. ഇനി ഞാനും ആര്യയും കൂടി വെറുപ്പിക്കല്‍ തുടരുമെന്നായിരുന്നു വീണ പറഞ്ഞത്. ആര്യയുമായി കോണ്ടാക്റ്റില്ലല്ലോയെന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. ബിഗ് ബോസെന്നൊരു ഷോ കൊണ്ടൊന്നും വിട്ട് പോവുന്ന ബന്ധമല്ല അതെന്നായിരുന്നു വീണ പറഞ്ഞത്. ഞങ്ങളുടെ കോംപോയില്‍ പുതിയ സംഭവങ്ങള്‍ എന്തെങ്കിലും വരട്ടെയെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

 റോയ എവിടെ

റോയ എവിടെ

റോയ എവിടെയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. റോയയെ ട്രാവല്‍ ചെയ്യിപ്പിച്ചിട്ടില്ല. അവള്‍ അച്ഛന്റെ കൂടെയാണ്. നാളുകള്‍ക്ക് ശേഷം അവളുടെ അച്ഛന്‍ ബാംഗ്ലൂരില്‍ നിന്നും തിരിച്ച് വന്നിട്ടുണ്ട്. അച്ഛനൊപ്പം സമയം ചെലവഴിക്കുന്നതിനായി അവള്‍ അങ്ങോട്ട് പോയിരിക്കുകയാണ്, അതാണ് താനിങ്ങോട്ട് വന്നതെന്നും ആര്യ പറഞ്ഞിരുന്നു. ആഘോഷമൊക്കെ അതിന്റെ വഴിക്ക് നടക്കും, കൊറോണ നമ്മളെ വിട്ട് പോയിട്ടില്ല. അത്യാവശ്യമാണെങ്കില്‍ പുറത്തേക്ക് ഇറങ്ങിയാല്‍ മതി. മാസ്‌ക്, ഗ്ലാസ്, സാനിറ്റൈസര്‍ ഇതെല്ലാം കരുതണമെന്നും ഇവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X