ആര്യ വീണ്ടും വിവാഹിതയാവുന്നു? സിംഗിള്‍ മദറായിട്ടുള്ള അവസാന യാത്ര; കൂട്ടിന് ആള്‍ ഉടനെത്തുമെന്ന് സൂചന നല്‍കി നടി

പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമുള്ള താരങ്ങളില്‍ ഒരാളാണ് ആര്യ ബഡായ്. നിരവധി ടെലിവിഷന്‍ ഷോ കളിലൂടെ ശ്രദ്ധേയായ ആര്യ ബിഗ് ബോസിലേക്ക് പോയതോടെയാണ് വിവാദങ്ങളില്‍ നിറയുന്നത്. സൈബര്‍ ലോകത്ത് നിന്നും വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്ന നടിയുടെ വ്യക്തി ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്ന ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം ആ പ്രണയം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്ന് വരികയാണെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് നടി.

arya

അവതാരകയായിട്ടും അഭിനേത്രിയായിട്ടും മലയാളക്കരയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിശേഷങ്ങള്‍ പറയാറുള്ള ആര്യ ജീവിതത്തിലുണ്ടാവുന്ന ചെറിയ കാര്യങ്ങള്‍ പോലും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ബിഗ് ബോസിലൂടെയുണ്ടായ നെഗറ്റീവ് പിന്നീടുള്ള ആര്യയുടെ ജീവിതത്തെയും ബാധിച്ചു. ഷോ യില്‍ നിന്നിറങ്ങിയപ്പോള്‍ സകലതും നഷ്ടപ്പെട്ട കൂട്ടത്തില്‍ ആര്യയുടെ പ്രണയവും ഉണ്ടായിരുന്നു.

എല്ലാം നല്‍കി സ്‌നേഹിച്ചിരുന്ന ആള്‍ വളരെ ലാഘവത്തോടെ തന്നെ തേച്ചിട്ട് പോയെന്നാണ് ആര്യ വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാനും കുടുംബവുമായി ജീവിക്കാനും ഏറെ ആഗ്രഹിച്ചിട്ടും അത് നടക്കാതെ പോയതിന്റെ വേദനയും നടി പങ്കുവെച്ചു. എന്നാല്‍ എല്ലാത്തിനുമൊടുവില്‍ കാത്തിരുന്നത് പോലൊരു സന്തോഷം തന്റെ ജീവിതത്തിലേക്ക് ഉടനെത്തുമെന്ന സൂചനയാണ് ആര്യയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

റിലേഷന്‍ഷിപ്പുകള്‍ തകര്‍ന്ന് പോയി എന്നത് കൊണ്ട് ഇനി വിവാഹം കഴിക്കില്ലെന്ന് ഒരിക്കലും ആര്യ പറഞ്ഞിട്ടില്ല. കമ്മിറ്റഡ് ആവാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞിട്ടുണ്ട്. ഒടുവിലിതാ സിംഗിള്‍ മദറെന്ന ടാഗ് മാറാന്‍ പോവുകയാണെന്നാണ് നടി വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദേശ രാജ്യത്തേക്ക് പോയിരിക്കുകയാണ്. അവിടുത്തെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പമാണ് ഇനി ഒറ്റയ്ക്കുള്ള യാത്രയായിരിക്കില്ലെന്നും കൂടെ ഒരാള്‍ കൂടിയുണ്ടാവുമെന്നും നടി പറഞ്ഞത്.

'ഓസ്ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു' എന്ന് പറഞ്ഞാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം 'അതെ, സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്' ഇതെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

arya

സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്നത് കൊണ്ട് ആര്യ ഉദ്ദേശിച്ചത് വൈകാതെ മിംഗിള്‍ ആവും എന്നല്ലേ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സിംഗിള്‍ മദറില്‍ നിന്നൊരു മാറ്റം എന്നതിനര്‍ഥം ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. അനുഗ്രഹീതവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു. എപ്പോഴും നിന്റെ മുഖത്ത് ഈ ചിരി കാണാനാണ് ആഗ്രഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... എന്നിങ്ങനെ ആര്യയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍.

വളരെ ചെറിയ പ്രായത്തിലാണ് ആര്യ ആദ്യം വിവാഹിതയാവുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വളരെ പെട്ടെന്ന് വിവാഹം കഴിക്കുന്നതിലേക്ക് എത്തി. പതിനെട്ട് വയസുള്ളപ്പോഴാണ് രോഹിത് സുശീലന്‍ എന്നയാളുമായിട്ടുള്ള ആര്യയുടെ വിവാഹം. പിന്നാലെ ഒരു പെണ്‍കുഞ്ഞിനും നടി ജന്മം കൊടുത്തു. എട്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ആര്യയും രോഹിത്തും വേര്‍പിരിയുന്നത്.

പിന്നീട് ജാന്‍ എന്ന് വിളിക്കുന്ന ഒരാളുമായി നടി പ്രണയത്തിലായി. വിവാഹം കഴിച്ചില്ലെന്നൊരു അകലം മാത്രമേയുള്ളു. ബാക്കി ഒരു കുടുംബം പോലെ മകളെ സ്‌നേഹിച്ച് ജീവിച്ചിരുന്നെങ്കിലും അദ്ദേഹം നടിയെ വഞ്ചിക്കുകയായിരുന്നു. എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ആര്യയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ഏവരും.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X