പേര് മാറ്റാത്തത് എനിക്കെല്ലാം തന്ന ഷോ ആയത് കൊണ്ടാണ്! വിശ്വാസിയാണെങ്കിലും സ്ഥിരം അമ്പലത്തില്‍ പോകാറില്ല; ആര്യ
ടെലിവിഷന്‍ അവതാരകയും ബിഗ് ബോസ് താരവുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെന്നും ആര്യ എത്താറുണ്ട്. ഇതൊക്കെ വളരെ പെട്ടെന്ന് വൈറല്‍ ആവുകയും ചെയ്യും. അത്തരത്തില്‍ കഴിഞ്ഞദിവസം ഒരു അമ്പലത്തിലേക്ക് പോയ വിശേഷമാണ് നടി പങ്കുവെച്ചത്.
അങ്ങനെ താന്‍ സ്ഥിരമായി അമ്പലത്തില്‍ പോകുന്ന ആളൊന്നുമല്ലെന്നും ഇപ്പോള്‍ പോകാനുണ്ടായ കാരണത്തെക്കുറിച്ചുമാണ് പുതിയ വീഡിയോയിലൂടെ നടി സംസാരിച്ചിരിക്കുന്നത്. എന്നാല്‍ ആര്യയുടെ വീഡിയോയുടെ താഴെ വന്ന കമന്റുകളാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്.

'ഇന്ന് അമ്പലത്തിലേക്ക് പോകുന്ന ഒരു വീഡിയോ ആണ് ചെയ്യാന്‍ പോകുന്നതെന്നാണ് ആര്യ പറയുന്നത്. ഞാന്‍ അങ്ങനെ ഭയങ്കരമായിട്ട് അമ്പലങ്ങളിലേക്ക് പോകുന്ന ആളല്ല. എനിക്ക് ദൈവവിശ്വാസം ഉണ്ട്. പക്ഷേ സ്ഥിരമായി അമ്പലങ്ങളില്‍ പോകാറില്ല.
എന്നാല്‍ ഈ അമ്പലത്തില്‍ പോകണമെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കൊരു തോന്നലുണ്ടായിരുന്നു. അവിടേക്ക് പോകാന്‍ വേണ്ടി താന്‍ തയ്യാറാവുകയാണ്. കാര്യമായ മേക്കപ്പ് ഒന്നുമില്ലെങ്കിലും ചെറിയ രീതിയില്‍ ഒരുങ്ങുന്ന വീഡിയോയും ആര്യ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു.
ബിഗ് ബോസിലൂടെ സുഹൃത്തായിരുന്നു സംവിധായകന്‍ സുരേഷ് കൃഷ്ണ സ്ഥിരമായി പോകുന്ന അമ്പലം ആണിത്. അദ്ദേഹത്തിലൂടെയാണ് താന്‍ ഇവിടേക്ക് വരാന്‍ തീരുമാനിച്ചത്. ഒപ്പം അനിയത്തിയും അവളുടെ ഭര്‍ത്താവും ഉണ്ടായിരുന്നുവെന്നും' ആര്യ പറയുന്നു.
അതേ സമയം ആര്യയുടെ പോസ്റ്റിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. 'പേരിനൊപ്പം ''ബഡായി'' എന്നെന്തിനാ എഴുതിയതെന്ന ചോദ്യവുമായിട്ടും ഒരാള്‍ എത്തിയിരുന്നു. നിങ്ങള്‍ ആ കഥാപാത്രത്തിനെക്കാളും ഒത്തിരി മുകളിലാണ്. മാത്രമല്ല മലയാളിക്ക് ഒരൊറ്റ ആര്യയേ ഉള്ളൂ. അതാണ് മാഡം. മലയാളികള്‍ക്ക് വേറെ ആര്യ ഇല്ല. എന്നിരുന്നാലും ഇങ്ങനൊരു പേര് തിരഞ്ഞെടുത്തത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്. ഇങ്ങനൊന്ന് എഴുതിയത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. കഠിനമായ വികാരങ്ങളൊന്നുമില്ലെന്നാണ്' ഒരാളുടെ കമന്റ്.

ഇയാള്‍ക്കുള്ള മറുപടി ആര്യ തന്നെ നല്‍കിയിരുന്നു. 'എനിക്ക് എല്ലാം തന്ന ആ ഷോയോട് ഒരുപാട് സ്‌നേഹമുള്ളത് കൊണ്ടും ഇതെന്റെ ഐഡന്റിറ്റി പോലെയാണെന്നുമാണ് നടിയുടെ മറുപടി. മാത്രമല്ല നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും ആര്യ പറയുന്നു.
ഇതിനിടെ ആര്യയെ മേക്കപ്പ് ഇല്ലാതെ നാച്ചൂറല്‍ മുഖത്തോടെ കാണുന്നതാണ് ഇഷ്ട്ടമെന്നും ആരാധകര്‍ പറയുന്നു. എന്തോ ഒരു ഭംഗിയാണ് അങ്ങനെ കാണാന്‍. കൂടുതല്‍ മേക്കപ്പ് ഇട്ടാല്‍ എന്തോ പോലെ തോന്നുന്നുവെന്ന ആരാധകന്റെ കമന്റിന് എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നതെന്നാണ് ആര്യ മറുപടി പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications