സ്വന്തം പേരില്‍ അറിയപ്പെടാന്‍ സമയമായി! ആ പ്രോഗ്രാം തന്നത് ചെറിയ നേട്ടങ്ങളല്ല, ഭാഗ്യമാണെന്ന് ബഡായ് ആര്യ
അഭിനയിച്ച കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന നിരവധി താരങ്ങളുണ്ട്. ചിലര്‍ അഭിനയിക്കുന്നതിനു വേണ്ടി മാത്രം പേരുകളില്‍ മാറ്റം വരുത്താറുമുണ്ട്. അത്തരത്തില്‍ പേരിനൊപ്പം തന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് പരിപാടിയുടെ പേരുകൂടി ചേര്‍ത്ത് നടിയാണ് ആര്യ ബഡായി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് ടെലിവിഷനില്‍ അവതാരകയായും നടിയായും കരിയറില്‍ വലിയ ഉയരങ്ങളിലേക്ക് എത്താന്‍ നടിക്ക് സാധിച്ചു. ബഡായി ബംഗ്ലാവ് അവസാനിച്ച് വര്‍ഷങ്ങളായെങ്കിലും ഇന്നും പേരിനൊപ്പം ആര്യ ഇത് സൂക്ഷിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളിലും ഇതേ പേരിലാണ് നടി അറിയപ്പെടുന്നത്. എന്നാല്‍ ഇനി ആ പേര് മാറ്റാനുള്ള സമയമായെന്ന് പറഞ്ഞ ആരാധകന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

കാറില്‍ യാത്ര ചെയ്യുന്ന തന്റെ കുറച്ച് സെല്‍ഫികളുമായിട്ടാണ് ആര്യ എത്തിയത്. ഗുഡ് ഡേ ആണെന്നും ഗുഡ് വൈബ്, ഓള്‍ സ്‌മൈല്‍സ് ആണെന്നുമൊക്കെ ഹാഷ് ടാഗിലൂടെ നടി സൂചിപ്പിക്കുന്നു. ഇതിന് താഴെ നിരവധി ആരാധകരാണ് ആര്യയോട് സുഖവിവരം അന്വേഷിച്ചും മറ്റുമൊക്കെ എത്തിയിരിക്കുന്നത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ ആര്യയാണെന്നായിരുന്നു ഒരാളുടെ അഭിപ്രായം. കൂട്ടത്തിലൊരു കമന്റ് നടിയുടെ പേരിനെ കുറിച്ചായിരുന്നു...
'ആ പ്രോഗ്രാമിന്റെ പേരില്‍ നിന്നും മാറി നിങ്ങള്‍ നിങ്ങളുടെ തന്നെ പേരില്‍ അറിയപ്പെടാനുള്ള സമയമായി എന്ന് തോന്നുന്നു...' എന്നായിരുന്നു ഒരാള്‍ ആര്യയോട് പറഞ്ഞത്. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ മറുപടിയുമായി ആര്യയെത്തി. 'ആ പ്രോഗ്രാം തന്നത് ചെറിയ നേട്ടങ്ങളല്ല. അതൊരു ഭാഗ്യമായി കാണുന്നു. എന്നും കൂടെ കൂട്ടാന്‍ വേണ്ടി മാത്രം പേരിന്റെ കൂടെ ചേര്‍ത്തു.. അത്രയേ ഉള്ളു...' എന്നുമാണ് ആര്യ പറയുന്നത്.

ആരാധകനോട് ആര്യ പറഞ്ഞത് പോലെ മലയാളികള്‍ നടിയെ തിരിച്ചറിഞ്ഞതും സ്‌നേഹം നല്‍കിയതുമൊക്കെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്. രമേഷ് പിഷാരടിയ്‌ക്കൊപ്പം ഭാര്യ റോളിലാണ് ആര്യ ഈ പ്രോഗ്രാം അവതരിപ്പിച്ചത്. ഒപ്പം നടന്‍ മുകേഷും ധര്‍മജന്‍ ബോള്‍ഗാട്ടിയുമടക്കമുള്ള താരങ്ങളും ഉണ്ടായിരുന്നു. ഹാസ്യ രൂപേണ അവതരിപ്പിച്ച പരിപാടി വലിയ ഹിറ്റായി മാറി.
വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ ആര്യയും രമേഷ് പിഷാരടിയും ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് പോലും പലരും തെറ്റിദ്ധരിച്ചു. പ്രോഗ്രാമിലെ കെമിസ്ട്രി ഹിറ്റായതിലൂടെ ഇവര്‍ ശരിക്കും ദമ്പതിമാരാണെന്ന നിലയിലേക്ക് എത്തി. പരിപാടികള്‍ക്ക് പോകുമ്പോഴും മറ്റും ആളുകള്‍ ഇക്കാര്യം ചോദിക്കാറുണ്ടെന്ന് പിഷാരടിയും ആര്യയും പറയാറുണ്ട്.
അതേ സമയം ബഡായി ബംഗ്ലാവിലൂടെ ലഭിച്ച ജനപ്രീതി പിന്നീടുള്ള ആര്യയുടെ ജീവിതത്തില്‍ ഗുണമായി. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആരാധകരെ ലഭിച്ചു. മാത്രമല്ല സിനിമകളിലേക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെ അവസരങ്ങളുമായി. എന്നാല്‍ ബിഗ് ബോസ് ഷോ യിലേക്ക് പോയതാണ് ആര്യയ്ക്ക് ദോഷമായി മാറിയത്. ഷോ യിലെ പ്രകടനം വിലയിരുത്തി പലരും നടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ പുതിയ വിജയങ്ങള്‍ താണ്ടി കൊണ്ടിരിക്കുകയാണ് നടി.


Click it and Unblock the Notifications