എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാളാണ്! അന്ന് പിന്തുണയുമായി മുന്‍കാമുകനും ഉണ്ടായിരുന്നു, സന്തോഷം പറഞ്ഞ് ആര്യ
ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതെങ്കിലും നടി ആര്യ തരംഗമായത് ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ്. അതുവരെ നടിയെ കുറിച്ച് പുറംലോകത്തിന് അറിയാത്ത പല കഥകളും ബിഗ് ബോസിലേക്ക് വന്നതോടെ പരസ്യമായി. വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും ആ റിയാലിറ്റി ഷോ യ്ക്ക് ശേഷം നഷ്ടങ്ങളാണ് ആര്യയെ തേടി എത്തിയത്.
അതുവരെ പിന്തുണയുമായി കൂടെയുണ്ടായിരുന്ന കാമുകന്‍ പോലും ഉപേക്ഷിച്ച് പോയത് ആര്യയെ വല്ലാതെ വേദനയിലാഴ്ത്തി. വിഷാദത്തിലേക്കും പാനിക് അറ്റാക്കിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അവിടെ നിന്നും ജീവിതം പിടിച്ചുയര്‍ത്തി പുതിയ ഉയരങ്ങള്‍ താണ്ടി കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍.

അതേ സമയം മകള്‍ ഖുഷി എന്ന് വിൡക്കുന്ന റോയയുടെ കൂടെയാണ് നടിയുടെ താമസം. എന്നാല്‍ തനിക്ക് രണ്ടാമതൊരു കുഞ്ഞ് കൂടിയുണ്ടെന്ന് പറഞ്ഞാണ് ആര്യയിപ്പോള്‍ എത്തിയിരിക്കുന്നത്. എന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞ് നീണ്ടൊരു കുറിപ്പുമായിട്ടെത്തിയ ആര്യയ്ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. യഥാര്‍ഥത്തില്‍ കാഞ്ചിവരം.ഇന്‍ എന്ന ആര്യയുടെ സംരംഭത്തിന്റെ പിറന്നാള്‍ വിശേഷങ്ങളും തന്റെ ഉയര്‍ച്ചയുമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
'4 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഞങ്ങള്‍ എന്റെ ബ്രാന്‍ഡ് @kanchivaram.in ലോഞ്ച് ചെയ്തത്. അതിപ്പോഴും ഓര്‍മിക്കുകയാണ്. എന്റെ കൈയില്‍ ഏകദേശം 15 സാരികള്‍, ഒരു റിംഗ് ലൈറ്റ്, ഒരു ഫ്‌ലോര്‍ മാറ്റ്, ഒരു വെള്ള ഷീറ്റ്, പൂര്‍ണ്ണ പിന്തുണയുള്ള ഒരു കുടുംബം, വളരെ ദൃഢനിശ്ചയവും പിന്തുണയും നല്‍കുന്ന ഒരു മുന്‍കാമുകനും പ്രതീക്ഷകളും ആവേശവും നിറഞ്ഞ ഹൃദയവും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു.
ഇന്ന് ഞങ്ങള്‍ ഈ ബ്രാന്‍ഡിന്റെ നാലാം വര്‍ഷം ആഘോഷിക്കുമ്പോള്‍, എനിക്ക് ഈയൊരു ബ്രാന്‍ഡിനായി മാത്രമായൊരു സ്റ്റോര്‍ ഉള്ളതും അങ്ങേയറ്റം സന്തോഷവും തോന്നുന്നു. കൂടാതെ സാരികളുടെ മനോഹരമായ വകഭേദങ്ങളുള്ള മുഴുവന്‍ റാക്കുകളും സ്റ്റോറുകളും സഹിതം ഞങ്ങള്‍ ഇന്നലെ ഞങ്ങളുടെ പുതിയ സ്റ്റോക്ക് പുറത്തിറക്കി.
പല വിലയിലുള്ളതും എല്ലാത്തരം ശ്രേണികളിലെയും ഒരുവിധം എല്ലാ നിറങ്ങളുമുള്ള സാരികളാണ് തന്റെ സ്റ്റോറിലുള്ളതെന്ന് ആര്യ വ്യക്തമാക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. പക്ഷേ സ്ഥിരമായി ഉണ്ടായിരുന്നത് എന്റെ ബ്രാന്‍ഡിനോടുള്ള എന്റെ സ്‌നേഹം മാത്രമായിരുന്നു. ഒപ്പം ഞാന്‍ ചെലുത്തിയ കഠിനാധ്വാനവും. ഏറ്റവും പ്രധാനമായി അന്നും ഇന്നും എന്നോടൊപ്പം നില്‍ക്കുന്ന ആളുകളുടെ സ്‌നേഹവും പിന്തുണയും. നിങ്ങള്‍ ഓരോരുത്തരും ഞാന്‍ അതിന് കടപ്പെട്ടിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബിസിനസ്സ് അല്ല, ഇത് എന്റെ ഹൃദയത്തിന്റെ മുഴുവന്‍ ഭാഗമാണ്. അത് ഞാന്‍ നിങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു.. ഇന്ന് പടിപടിയായി ഉയരുന്നതില്‍ അഭിമാനിക്കുന്നു. ഈ വ്യവസായത്തില്‍ ഇപ്പോഴും ഞാനൊരു കൊച്ചുകുട്ടിയായി ഒരിക്കല്‍ പിന്തുടര്‍ന്നിരുന്നത് സ്വപ്നം കെട്ടിപ്പടുക്കുകയാണ്.
എന്റെ സ്വന്തം കാലില്‍ നില്‍ക്കുകയും മകളുടെ സുരക്ഷിതമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ആത്യന്തികമായി അതാണ് എനിക്ക് പ്രധാനം. എന്നെ വളരാന്‍ സഹായിച്ചതിന് നന്ദി. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും നിരന്തരമായ പിന്തുണയ്ക്കും നന്ദി.. എല്ലാത്തിനും നന്ദി..', എന്നും പറഞ്ഞാണ് ആര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആര്യയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. 'അഭിമാനമാണ് ഈ സഞ്ചാരങ്ങളെ നോക്കി കാണാന്‍. ആത്മാര്‍ഥമായ ആശംസകള്‍', എന്നാണ് ആര്യയുടെ പോസ്റ്റിന് താഴെ ബിഗ് ബോസ് താരവും ആര്‍ജെയുമായ രഘു എഴുതിയ കമന്റ്.
ചതിക്കപ്പെട്ട് ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് വരെ തകര്‍ന്ന് പോയ ആര്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നാണ് എല്ലാവരും പറയുന്നത്. ബിസിനസ് മേഖലയിലും കരിയറിലുമൊക്കെ ആര്യ തിളങ്ങി നില്‍ക്കുന്നത് കാണാനാണ് കാത്തിരിക്കുന്നത്. ഇതിനിടയിലുണ്ടാവുന്ന വീഴ്ചകള്‍ പുതിയൊരു ആരംഭമാണെന്ന് കരുതിയാല്‍ മതിയെന്നാണ് ആരാധകരും ഒരേ സ്വരത്തില്‍ നടിയോട് പറയുന്നത്.


Click it and Unblock the Notifications











