എലീന എവിടെ പോയാലും ഞാന്‍ അവിടെ ഉണ്ടാവും! ഫുക്രുവിന്റെ ബൈക്കുമായി ആര്യയും എലീനയും, ചിത്രങ്ങള്‍ വൈറല്‍
ബിഗ് ബോസ് താരങ്ങളായ ഫുക്രു, ആര്യ, എലീനയുമെല്ലാം വലിയൊരു ഗ്യാങ്ങായി മാറിയിരുന്നു. രണ്ടാം പതിപ്പില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയതും ഇവരൊക്കെയായിരുന്നു. വിജയ സാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും കൊറോണ കാരണം മത്സരം പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്നുമുണ്ടായ സൗഹൃദം പുറത്ത് വന്നിട്ടും കാത്ത് സൂക്ഷിക്കുകയാണ് എല്ലാവരും.
ലോക്ഡൗണില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ താരങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിരുന്നു. ഇന്‍സ്റ്റാഗ്രാം പേജുകളില്‍ നിറയെ ഇവ്‌രുടെ ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ഫുക്രുവും ആര്യയും. ഇത്തവണ ഫുക്രുവിന്റെ ബൈക്കാണ് ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

ബൈക്കിന്റെ മുകളില്‍ നിന്നും അഭ്യാസം കാണിക്കുന്ന ഫുക്രുവിനെ കുട കൊണ്ട് കുത്താന്‍ ശ്രമിക്കുന്ന എലീനയാണ് ചിത്രത്തില്‍. രസകരമായ കാര്യം ചട്ടയും മുണ്ടുമുടുത്ത് പള്ളിയിലേക്ക് പോകാന്‍ നില്‍ക്കുന്ന ഒരു അമ്മച്ചിയുടെ ലുക്കിലായിരുന്നു എലീന. ബൈക്കിന്റെ പുറകിലെ ചക്രം വായുവില്‍ ഉയര്‍ത്തി നിര്‍ത്തിയാണ് ഫുക്രുവിന്റെ അഭ്യാസം.
Recommended Video
'എവിടെ പോയാലും അവിടെ ഞാനും ഉണ്ടാവുമെന്ന മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗ് ആയിരുന്നു എലീനയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ ഫുക്രു കൊടുത്തത്. ഫുക്രുവിന്റെ പോസ്റ്റിന് നിറയെ കമന്റുകളാണ് കിട്ടുന്നത്. ഒപ്പം എലീനയുമായിട്ടുള്ള സൗഹൃദം അത്രത്തോളമുണ്ടെന്ന് നേരത്തെ തന്നെ ഫുക്രു വെളിപ്പെടുത്തിയിരുന്നു. ഇത് മാത്രമല്ല ആര്യയും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

ഒരു ഫോട്ടോഷൂട്ട് അപാരത എന്ന് സൂചിപ്പിച്ച് കൊണ്ടാണ് ആര്യ ഫോട്ടോസുമായി എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള രംഗം വരുന്നതാണെന്ന് കൂടി ആര്യ സൂചിപ്പിച്ചിരുന്നു. ഒരു ചിത്രത്തില്‍ ഫുക്രുവിന്റെ ബൈക്കില്‍ എലീനയും ആര്യയും ഇരിക്കുന്നതാണ്. തൊട്ടടുത്ത പോസ്റ്റില്‍ എലീനയ്ക്കും ആര്യയ്ക്കുമൊപ്പം ഫുക്രുവും സുഹൃത്തും ഉണ്ടായിരുന്നു.
ഫോട്ടോസ് ഒക്കെ കൊള്ളാം. പക്ഷേ താരങ്ങള്‍ മാസ്‌ക് വെക്കാത്തത് ചൂണ്ടി കാണിച്ച് കൊണ്ടാണ് കൂടുതല്‍ പേരും കമന്റുകള്‍ ഇട്ടിരിക്കുന്നത്. നിങ്ങള്‍ക്കൊന്നും ഇത് ബാധകമല്ലേ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും താരങ്ങളൊന്നും മറുപടി പറഞ്ഞില്ല. അതേ സമയം ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരും ഒന്നിച്ചെത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികള്‍ പറയുന്നു.


Click it and Unblock the Notifications