ആര്യയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് എലീനയും ഫുക്രുവും! എലീനയുടെ വീട്ടിലെത്തിയ താരങ്ങള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ മാറിയ താരങ്ങളും ഇത്തവണ ബിഗഗ് ബോസില്‍ മത്സരിക്കാനായി എത്തിയിരുന്നു. ആര്യ, വീണ നായര്‍, സാജു നവോദയ, എലീന പടിക്കല്‍, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍ ഇവരെല്ലാം നേരത്തെ തന്നെ സുഹൃത്തുക്കളായി മാറിയവരാണ്. ബിഗ് ബോസിലേക്കെത്തിയപ്പോഴും ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുകയായിരുന്നു ഇവര്‍. കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഒരുവിഭാഗം ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ബിഗ് ബോസ് നിര്‍ത്തിവെച്ചത്.

ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. ഇടയ്ക്ക് ആര്യയുടെ വീട്ടിലേക്ക് പ്രദീപും എലീനയും സുരേഷും എത്തിയിരുന്നു. ഫുക്രു വന്നില്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം ഇവരെല്ലാം വീണ്ടും കണ്ടുമുട്ടിയിരുന്നു. ഇത്തവണ എലീനയുടെ വീട്ടില്‍ വെച്ചായിരുന്നു സംഗമം. ആര്യയായിരുന്നു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഇതേക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്.

എലീനയുടെ വീട്ടില്‍

എലീനയുടെ വീട്ടില്‍

ബിഗ് ബോസിന് ശേഷവും ഇടയ്ക്ക് താരങ്ങള്‍ കണ്ടിരുന്നു. ആര്യയുടെ വീട്ടില്‍ വെച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തിരുവനന്തപുരത്തുള്ള താരങ്ങളായിരുന്നു അന്നൊരുമിച്ച് ചേര്‍ന്നത്. ഫുക്രുവിനെക്കുറിച്ചായിരുന്നു കൂടുതല്‍ പേരും അന്ന് ചോദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു എലീനയുടെ വീട്ടിലേക്ക് ഫുക്രുവും സംഘവും എത്തിയത്. ഇവരുടെ വരവിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 ഫുക്രുവുമുണ്ട്

ഫുക്രുവുമുണ്ട്

എലീനയുടെ അടുത്ത സുഹൃത്താണ് ഫുക്രു. ഇവര്‍ ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള സംശയത്തിലായിരുന്നു ആരാധകര്‍. എലീനയുടെ കാര്യം തനിക്കും തന്റെ കാര്യം അവള്‍ക്കും അറിയാമെന്നായിരുന്നു ഫുക്രു പറഞ്ഞത്. ഇടയ്ക്ക് എലീന വീട്ടില്‍ നിന്നും മാറി നിന്നപ്പോള്‍ ഫുക്രു നിരാശനായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞ് ആര്യയും വീണയും കളിയാക്കിയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പിറന്നാള്‍ ദിനത്തില്‍ ഫുക്രുവിനെ എലീനയും സംഘവും ഞെട്ടിച്ചിരുന്നു.

 ആരുടെ വിവാഹമാണ്

ആരുടെ വിവാഹമാണ്

താന്‍ പ്രണയത്തിലാണെന്നും വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ടെന്നും എലീന പറഞ്ഞിരുന്നു. കോഴിക്കോട്ടെ പ്രധാനപ്പെട്ട തറവാട്ടിലെ അംഗമാണ് അദ്ദേഹമെന്നും ബിസിനസിലേക്ക് തിരിയാനുള്ള പ്ലാനിലാണ് അദ്ദേഹമെന്നും താരം വ്യക്തമാക്കിയിരുന്നു. പ്രണയത്തെക്കുറിച്ച് പരോക്ഷമായി ഫുക്രുവും വെളിപ്പെടുത്തിയിരുന്നു. തന്റെ ജാനിനെക്കുറിച്ച് ആര്യയും വാചാലയായിരുന്നു. നിങ്ങളില്‍ ആരുടെ വിവാഹമാണ് ആദ്യമെന്നായിരുന്നു ഒരാള്‍ എലീനയോടും ഫുക്രുവിനോടും ചോദിച്ചത്. ആര്യച്ചേച്ചിയുടെ എന്ന മറുപടിയായിരുന്നു ഇരുവരും നല്‍കിയത്.

രജിത് കുമാറിനെക്കുറിച്ച്

രജിത് കുമാറിനെക്കുറിച്ച്

ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത്തവണ ഉയര്‍ന്നിരുന്നു. രജിത് കുമാറിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ തലൈവ എന്ന ഗാനമിട്ട് നൃത്തം ചെയ്യുകയായിരുന്നു ഇവര്‍. പ്രദീപും സുരേഷും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. രജിത് കുമാറിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്.

Recommended Video

രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm
മാസ്‌ക്കുണ്ട്

മാസ്‌ക്കുണ്ട്

ആര്യയുടെ വീട്ടിലെ കൂടിക്കാഴ്ചയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്‌ക് ധരിക്കാത്ത താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു അന്ന് ഉയര്‍ന്നത്. ഇത്തവണ മാസ്‌ക് ധരിച്ചാണ് താരങ്ങളെല്ലാം എത്തിയത്. സുരേഷിനേയും പ്രദീപിനേയും എലീനയേയം ഫുക്രുവിനേയും ടാഗ് ചെയ്തായിരുന്നു ആര്യ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X