ശബരിച്ചേട്ടനെക്കുറിച്ച് പറഞ്ഞ് വികാരഭരിതയായി ആര്യ, ഒരു കടം ബാക്കിവെച്ചാണ് പോയത്, വീഡിയോ വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായിരുന്നു ശബരീനാഥ്. മിന്നുകെട്ടിലൂടെ തുടങ്ങിയ അഭിനയ ജീവിതം പാടാത്ത പൈങ്കിളിയിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ശബരി വിടവാങ്ങിയത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു എല്ലാവരും. ഭക്ഷണകാര്യങ്ങളിലും ആരോഗ്യത്തിലം ഫിറ്റ്‌നസിലുമെല്ലാം അതീവ ശ്രദ്ധയായിരുന്നു ശബരിക്ക്. അദ്ദേഹത്തിന് എങ്ങനെ ഇത് സംഭവിച്ചുവെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്.
ശബരിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതയാവുന്ന ആര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സ്റ്റാര്‍ട്ട് മ്യൂസിക് പരിപാടിയിലേക്ക് ശബരി അതിഥിയായെത്തിയിരുന്നുവെന്നും ആ സമയത്തെ വീഡിയോ കാണാമെന്നുമായിരുന്നു ആര്യ പറഞ്ഞത്. അടുത്തിടെയായിരുന്നു ഈ പരിപാടിയുടെ രണ്ടാം സീസണ്‍ തുടങ്ങിയത്. ഇത്തവണ ധര്‍മ്മജനും ആര്യയ്‌ക്കൊപ്പമുണ്ട്. അതിനിടയിലായിരുന്നു ശബരിയെക്കുറിച്ച് പറഞ്ഞത്.
സ്റ്റാര്‍ മാജിക്കിലേക്ക് നേരത്തെ ശബരീനാഥ് അതിഥിയായി എത്തിയിരുന്നു. ആ വീഡിയോയിരുന്നു ആര്യ എല്ലാവര്‍ക്കുമായി കാണിച്ചത്. ആര്യയ്ക്ക് അരികിലേക്ക് വരുന്നതും എതിര്‍ ടീമിലുണ്ടായിരുന്ന സാജന്‍ സൂര്യയെ വെല്ലുവിളിക്കുന്നതിന്റെയുമൊക്കെ രംഗങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വാനമ്പാടി, സീതകല്യാണം അംഗങ്ങളുമായിരുന്നു രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ മത്സരിക്കാനെത്തിയത്. ഇവരെല്ലാം ശബരിയുടെ വീഡിയോ കണ്ടപ്പോള്‍ വികാരഭരിതരായിരുന്നു.

എല്ലാവര്‍ഷവും ഞാനും ശബരിയും ഒരുമിച്ചാണ് ശബരിമലയ്ക്ക് പോവാറുള്ളത്. കുറേ വര്‍ഷങ്ങളായിട്ട് അതാണ് പതിവ്, അടുത്ത പ്രാവശ്യം പോവുമ്പോള്‍ എല്ലാ ചെലവും ശബരി വഹിച്ചോളാമെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സാജന്‍ സൂര്യ പറഞ്ഞത്. ശബരിമല ആയതുകൊണ്ട് ഓക്കെയെന്നായിരുന്നു സാജന്‍ സൂര്യ നല്‍കിയ മറുപടി. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും, ശബരി പോയെന്ന് പറഞ്ഞ് സാജന്‍ വിങ്ങിപ്പൊട്ടുകയായിരുന്നുവെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. ശബരിയെ അവസാനമായി യാത്രയാക്കുമ്പോഴും സങ്കടത്തിലായിരുന്നു സാജന്‍ സൂര്യ.
അതില്‍ പറഞ്ഞൊരു കടം ബാക്കിവെച്ചാണ് അദ്ദേഹം പോയതെന്നായിരുന്നു ആര്യയും പറഞ്ഞത്. എന്റെ ആദ്യ സീരിയലിലെ ആദ്യത്തെ കോസ്റ്റാറാണ്. അങ്ങനെയൊരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. അദ്ദേഹം പോയി എന്ന് കേട്ടപ്പോള്‍ ഭയങ്കര ഷോക്കാണെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു ആര്യ. ഇതിനകം തന്നെ പരിപാടിയുടെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications