ബിഗ് ബോസില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മൊട്ടത്തലയന്‍; മറ്റൊരാളെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ആര്യ
ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. തുടക്കം മുതല്‍ രസകരമായി സംഭവവികാസങ്ങളുമായി സംപ്രേക്ഷണം ചെയ്തിരുന്ന ഷോ കൊറോണ കാരണം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായ നടി ആര്യ അടക്കമുള്ള ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇക്കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നത്.
ബഡായ് ബംഗ്ലാവിലൂടെ ആര്യയ്ക്ക് ലഭിച്ച സ്വീകാര്യത ബിഗ് ബോസിലെത്തിയപ്പോഴും ഉണ്ടായിരുന്നു. തന്റെ കുടുംബത്തെ കുറിച്ചും മറ്റുമുള്ള വിശേഷങ്ങളെല്ലാം ആര്യ ഷോ യിലൂടെ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെക്കുന്ന പോസ്റ്റുകള്‍ ചര്‍ച്ചയാകാറുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ആര്യ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. കമല്‍ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിലെ ഒരു എപ്പിസോഡില്‍ നിന്നുള്ള വീഡിയോ ആയിരുന്നു ആര്യ പങ്കുവെച്ചത്. 'ഒരു മൊട്ടത്തലയന്‍ വീടിന് മൊത്തം എതിരായി നില്‍ക്കുകയാണ്' എന്നാണ് ആര്യയുടെ ക്യാപ്ഷന്‍. ഈ മൊട്ടത്തലയന്‍ എനിക്ക് മറ്റൊരാളെ ഓര്‍മ്മപ്പെടുത്തുന്നു എന്ന് വീഡിയോയ്ക്ക് പിന്നില്‍ ആര്യ പറയുന്നുമുണ്ട്.
മലയാളം ബിഗ് ബോസ് സീസണിലെ മത്സരാര്‍ഥിയായിരുന്ന ഡോ.രജിത് കുമാറിനെ ഉദ്ദേശിച്ചാണ് ആര്യ ഈ പറഞ്ഞതെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസിലെത്തിയത് മുതല്‍ രജിത് കുമാര്‍ ഒറ്റയ്ക്കായിരുന്നു. എല്ലാവരും ഒരുമിച്ച് നിന്നപ്പോള്‍ രജിത് മാത്രമായിരുന്നു ഒറ്റയ്ക്ക്. എന്നാല്‍ പുറത്ത് ഏറ്റവുമധികം പിന്തുണ ലഭിച്ചത് രജിത്തിനായിരുന്നു.
എല്ലാ തവണയും എലിമിനേഷന്‍ റൗണ്ടില്‍ എത്താറുണ്ടെങ്കിലും പുറത്ത് നിന്ന് ലഭിച്ച വോട്ടിന്റെ ബലത്തില്‍ രജിത്ത് മുന്നിട്ട് നിന്നു. സഹമത്സരാര്‍ഥിയായിരുന്ന രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെയാണ് രജിത്തിനെ പുറത്താക്കുന്നത്. 70 ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് പോയ താരത്തിന് വലിയ സ്വീകരണമായിരുന്നു പുറത്ത് ലഭിച്ചത്. രജിത്തിന്റെ ബിഗ് ബോസ് പ്രകടനങ്ങളുമായി സമാന സ്വഭാവമുള്ള താരം തമിഴിലുമുണ്ടെന്ന സൂചനയാണ് ആര്യ പങ്കുവെച്ചത്.


Click it and Unblock the Notifications