ഐ ഫോൺ 12 പ്രോ മാക്സ് വാങ്ങാൻ സ്റ്റൈലൻ ലുക്കിൽ മമ്മൂക്ക, മെഗാസ്റ്റാറിന്റെ ഗെറ്റപ്പിനെ കുറിച്ച് ആര്യ

താരങ്ങളുട ഇടയിൽ തന്നെ ആരാധകരുളള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല താരത്തിന്റെ ലുക്കും സിനിമ ലോകത്തെ ഞെട്ടിക്കാറുണ്ട്. മലയാളത്തിലെ സ്റ്റൈലൻ താരമാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ പുതിയ ലുക്കിന് മുന്നിൽ യുവ താരങ്ങൾ വരെ മാറി നിൽക്കും. തെന്നിന്ത്യൻ സിനിമ ലോകത്തും മമ്മൂക്കയുടെ നിത്യയൗവനം ചർച്ച വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയി ചർച്ചയാകുന്നത് മെഗാസ്റ്റാറിന്റെ പുതിയ ലുക്കാണ്.

mammootty

ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. ഇന്നലെയാണ ഫോൺ കേരളത്തിലെത്തിയത്. മമ്മൂക്കയാണ് ഈ ഫോൺ ആദ്യമായി വാങിയിരിക്കുന്നത്. ഐ ഫോണിന്റെ പുതിയ മോഡലിനോടൊപ്പം മമ്മൂക്കയുടെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിട്ടുണ്ട്. ഐ ഫോൺ 12 പ്രോ മാക്സ് എന്ന സ്റ്റൈലൻ ഫോൺ വാങ്ങാൻ ഗംഭീര ലുക്കിൽ തന്നെയാണ് മമ്മൂക്ക എത്തിയിരിക്കുന്നത് താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിത മമ്മൂക്കയുടെ പുതിയ ഗെറ്റപ്പിനെ വാനോളം പുകഴ്ത്തി നടിയും ബിഗ് ബോസ് താരവുമായ ആര്യ. ഇൻസ്റ്റഗ്രാമിൽ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം സ്റ്റോറിയായി പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ വാക്കുകൾ. ഫോൺ സ്വീകരിക്കുന്ന മമ്മൂക്കയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കാറുകൾ, ഫോണുകൾ, ക്യാമറകൾ എന്നിവയോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം പരസ്യമായി രഹസ്യമാണ്. വിപണിയിലെത്തുന്ന പുതിയ മോഡലുകളിൽ ഇഷ്ടപ്പെട്ടവ സ്വന്തമാക്കാനും താരം ശ്രമിക്കാറുണ്ട്. മമ്മൂക്കയുടെ ഗാഡ്ജറ്റുകളോടുള്ള കമ്പം വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഒക്ടോബര്‍ 13നാണ് ഐഫോണ്‍ 12 ന്റെ നാലു സീരിസുകള്‍ പുതുതായി ലോഞ്ച് ചെയ്തത്.ഇന്നലെയാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്. അത് കേരള വിപണിയിൽ എത്തിയപ്പോൾ തന്നെ മെഗാസ്റ്റാർ സ്വന്തമാക്കിയിരിക്കുകയാണ്.
1,29,900 രൂപ മുതലാണ് ഐഫോണ്‍ 12 പ്രോമാക്സ് ഫോണുകളുടെ വില. ഗോള്‍ഡ്, സില്‍വര്‍, പസഫിക് ബ്ലൂ, ഗ്രാഫൈറ്റ് എന്നി നിറങ്ങളില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയില്‍ ലഭിക്കും

Recommended Video

Mammootty's new photo goes viral | FilmiBeat Malayalam

മാസങ്ങൾക്ക് മുൻപ് മമ്മൂക്ക ഫോണുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. താരത്തിന്റെ ലുക്കിനോടൊപ്പം തന്നെ കയ്യിലുള്ള ഫോണും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. നാല് ക്യാമറകളുള്ള സാംസങ് എസ് 20 അൾട്രാ മോഡൽ ഫോണായിരുന്നു അന്ന് മമ്മൂട്ടിയുടെ കൈകളിൽ ഉണ്ടായിരുന്നത്.ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് ഈ ഫോണിന്റെ വില. അന്ന് സാംസങ് എസ് 20 അൾട്രാ മോഡൽ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X