അതൊരു അന്യായ പറ്റിക്കലായി പോയി; അദ്ദേഹം എന്റെ സുഹൃത്തുമായി റിലേഷനിലാണ്, ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ആര്യയുടെ പ്രണയത്തെ കുറിച്ച് പല വെളിപ്പെടുത്തലും നടത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പറഞ്ഞ ജാന്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഏവരും. ഒടുവില്‍ അദ്ദേഹം തേച്ചിട്ട് പോയെന്ന് ആര്യ തന്നെ വെളിപ്പെടുത്തി. ഇപ്പോഴിതാ തൻ്റെ പ്രണയത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടി എത്തിയിരിക്കുകയാണ്.

സ്റ്റൈലിഷ് ആയി കാതറിൻ ട്രീസ, മനോഹരമായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന താരപകിട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്യ. താന്‍ കുറച്ച് നാള്‍ മാറി നിന്ന് തിരിച്ച് വന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനില്‍ ആയെന്നും മറ്റൊരു വ്യക്തിയായിട്ടാണ് പിന്നെ കണ്ടതെന്നും താരം സൂചിപ്പിക്കുന്നു. അത് തനിക്ക് വലിയൊരു ഷോക്ക് ആണ് സമ്മാനിച്ചതെന്നും അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കുന്നു. ആര്യയുടെ വാക്കുകൾ വിശദമായി വായിക്കാം.

 എന്റെ വിവാഹം


എന്റെ വിവാഹം വളരെ ചെറിയ പ്രായത്തിലായിരുന്നു. പതിനെട്ട് വയസില്‍ തന്നെ ഞാന്‍ വിവാഹം കഴിച്ചു. അതിന് ശേഷമാണ് അച്ഛനെയും അമ്മയെയുമൊക്കെ മിസ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുന്‍പ് എപ്പോഴും കൂടെ ഉണ്ടല്ലോ എന്ന് കരുതിയിരുന്നു. പെട്ടെന്ന് അവരില്‍ നിന്ന് മാറിയപ്പോഴാണ് വിഷമമായത്. എനിക്ക് മാത്രമല്ല അച്ഛനും അങ്ങനെ ആയിരുന്നു. ആ സമയം മുതലാണ് അച്ഛനുമായി ഒരു ബോണ്ടിങ് വന്നത്. പിന്നീടത് ശക്തമായെന്നും ആര്യ വ്യക്തമാക്കുന്നു.

 ആര്യയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍

ആര്യയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിന് എനിക്ക് മനസമാധാനമായി കിടന്ന് ഉറങ്ങണമെന്നേയുള്ളു എന്നായിരുന്നു നടി പറഞ്ഞത്. എല്ലാവരും എന്റെ അടുത്ത് സന്തോഷിക്കാനുള്ള കാരണത്തെ കുറിച്ച് ചോദിക്കും. സമാധാനമുള്ള മനസ് ആയിരിക്കണമെന്നേ ഞാന്‍ പറയുകയുള്ളു. സന്തോഷത്തെക്കാളും ഏറെ സമാധാനത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.

ആളുകള്‍ ആര്യയെ വേഗം പറ്റിക്കും


ആളുകള്‍ ആര്യയെ വേഗം പറ്റിച്ച് പോവുമെന്ന് പറയുന്നത് സത്യമാണോന്ന് ചോദിച്ചാല്‍ വളരെ സത്യമാണെന്നാണ് ആര്യ പറയുന്നത്. ആളുകളെ മനസിലാക്കാന്‍ താന്‍ വളരെ പുറകോട്ടാണെന്നാണ് എല്ലാവരും പറയുന്നത്. 'ഒരാളെ പരിചയപ്പെട്ട് കഴിയുമ്പോള്‍ അദ്ദേഹം ഫേക്ക് ആണോ നല്ലതാണോ എന്നൊക്കെ ഞാന്‍ കണ്ട് പിടിക്കും. എന്നിട്ട് ഇയാള്‍ അടിപൊളി ആണ്. അല്ലെങ്കില്‍ ഇയാള്‍ ശരിയല്ല എന്നൊക്കെ ഞാന്‍ മനസിലാക്കും. പക്ഷേ കുറച്ച് ദിവസം കഴിയുമ്പോള്‍ എനിക്ക് എന്തെങ്കിലും പണി തന്നിട്ട് പോവും. അന്നേരമാണ് എനിക്ക് ആളുകളെ കണ്ട് പിടിക്കാന്‍ അറിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. ആദ്യം ഒരു സ്വഭാവം ആയിരിക്കും. പിന്നെ മറ്റൊന്ന് കാണിക്കും. അതെങ്ങനെയാണ് കണ്ട് പഠിക്കുക എന്ന് ആര്യ ചോദിക്കുന്നു

 ഇപ്പോള്‍ വലിയൊരു ബ്രേക്കപ്പ് കഴിഞ്ഞു


ഇപ്പോള്‍ വലിയൊരു ബ്രേക്കപ്പും വിഷാദവുമൊക്കെ കഴിഞ്ഞ് ഞാന്‍ തിരിച്ച് വന്നതേയുള്ളു. കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. അതൊരു അന്യായ പറ്റിക്കലായി പോയെന്ന് പറയാം. എഴുത്തിയഞ്ച് ദിവസം ഞാനൊന്ന് മാറി നിന്നതിന് ശേഷം തിരിച്ച് വരുമ്പോള്‍ കണ്ടത് വേറൊരു വ്യക്തിയെയാണ്. ഞാന്‍ പോയ ഗ്യാപ്പില്‍ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷന്‍ ആരംഭിക്കുകയും ചെയ്തു. എന്റെ കൂടെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടിയാണ്. നാലാം ക്ലാസ് മുതല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്. അവരിപ്പോള്‍ ഒരു റിലേഷന്‍ഷിപ്പിലാണ്. ഇതൊക്കെ ആരെങ്കിലും ചിന്തിക്കുമോന്ന് ആര്യ ചോദിക്കുന്നത്. ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ല.

Recommended Video

Actress Arya Babu takes a break from social media | FilmiBeat Malayalam

വീഡിയോ കാണാം

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X