മുന്‍ഭര്‍ത്താവിനെക്കുറിച്ച് ആര്യ, അച്ഛനും മകളും ആഘോഷിക്കട്ടെ, ഇപ്പോഴാണ് അദ്ദേഹം നാട്ടിലെത്തിയത്
ആര്യയുടെ വിശേഷങ്ങളെല്ലാം പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ബിഗ് ബോസിലേക്കെത്തിയതോടെയായിരുന്നു വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും വൈറലായി മാറിയത്. വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു. അച്ഛനേയും സഹോദരനേയും നഷ്ടമായതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. മകളെക്കുറിച്ച് പറഞ്ഞ് വികാരധീനയാവുന്ന ആര്യയേയും പ്രേക്ഷകര്‍ കണ്ടിരുന്നു.
ഇടയ്ക്ക് വെച്ച് ബിഗ് ബോസ് അവസാനിപ്പിക്കുകയായിരുന്നു. അവസാന എപ്പിസോഡ് വരെ ആര്യ ബിഗ് ബോസിലുണ്ടായിരുന്നു. ബിഗ് ബോസിലുണ്ടായിരുന്നപ്പോഴുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയേകിയും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മുന്‍ഭര്‍ത്താവിനെക്കുറിച്ചും മകളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍.

ബിഗ് ബോസിന് ശേഷം
വിമര്‍ശനങ്ങള്‍ അതിര് കടന്നതോടെയായിരുന്നു താരം പരാതി നല്‍കിയത്. കുടുംബത്തേയും അധിക്ഷേപിച്ച് ചിലരെത്തിയതോടെയായിരുന്നു സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. തനിക്ക് മാത്രമല്ല ഇത്തവണത്തെ സീസണില്‍ പങ്കെടുത്ത വനിതാ മത്സരാര്‍ത്ഥികളുടേയെല്ലാം അവസ്ഥ ഇത്തരത്തിലുള്ളതായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ആര്യ എത്താറുണ്ട്. മകളെക്കുറിച്ചും മുന്‍ഭര്‍ത്താവിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അച്ഛനൊപ്പമാണ്
ആര്യയുടെ മകളായ ഖുഷി അച്ഛനായ രോഹിതിന്റെ വീട്ടിലാണുള്ളത്. അടുത്തിടെയായിരുന്നു മകള്‍ അച്ഛന്‍രെ വീട്ടിലേക്ക് പോയത്. വിജയദശമി ദിനത്തില്‍ മകളുടെ ഫോട്ടോ പങ്കുവെച്ച് രോഹിത് എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുമായി ആര്യയും എത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടരുകയാണ്. മകളുടെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ച് ആലോചിച്ചാണ് ചെയ്യുന്നതെന്നുമായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചത്.

നാട്ടിലേക്കെത്തിയത്
മകള്‍ അച്ഛനൊപ്പമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോള്‍ അച്ഛന്‍രെ വീട്ടിലാണുള്ളത്. ലോ് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച് നില്‍ക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവള്‍ക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടേയെന്നുമായിരുന്നു താരം പറഞ്ഞത്.

നല്ല കാര്യം
ലോക് ഡൗണില്‍ സംഭവിച്ച നല്ല കാര്യത്തെക്കുറിച്ച് ആരാധകര്‍ താരത്തോട് ചോദിച്ചിരുന്നു. മകള്‍ക്കൊപ്പം ചെലവഴിക്കാനായി വേണ്ടത്ര സമയം ലഭിച്ചത് ഈ സമയത്തായിരുന്നു. അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു ആര്യ പറഞ്ഞത്. അമ്മയും മകളും ഇടയ്ക്കിടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ആര്യ വിദേശത്തേക്ക് പോയ സമയത്ത് മകള്‍ അച്ഛന്‍റെ വീട്ടിലായിരുന്നു. ഇടയ്ക്ക് അച്ഛനും കുടുംബത്തിനും അരികിലേക്ക് മകള്‍ പോവാറുണ്ട്.

മേപ്പടിയാനില്‍
ബിഗ് സ്കീനിലും ആര്യ അഭിനയിക്കുന്നുണ്ട്. മേപ്പടിയാനെന് ചിത്രത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. മേപ്പടിയാന്റെ ഷൂട്ട് തുടങ്ങിയിട്ടുണ്ട്. 31 മുതലാണ് എന്റെ ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. ആ സിനിമയുടെ ചിത്രീകരണം ഉള്ളതിനാലാണ് ഇപ്പോള്‍ മുടി കളര്‍ ചെയ്യാത്തതത്. മുടിയില്‍ പരീക്ഷണം നടത്താന്‍ ഇഷ്ടമാണ്. മുടി വെട്ടിയോ എന്ന് കുറേ പേര്‍ ചോദിച്ചിട്ടുണ്ട്. ഈ കട്ടിന് പേരുണ്ടോയ ന്നെ് അറിയില്ല. സാധാരണ ഇവിടെ വന്നിട്ട് പറയാറാണ് പതിവ്. ഈ കട്ട് ഏതാണെന്നറിയില്ല.

ബിഗ് ബോസിനെക്കുറിച്ച്
രേഷ്മയോടുള്ള മനോഭാവം മാറി അത് നല്ലതാണ്, മനസ്സിലാക്കുന്നതിന് നന്ദി. നെഗറ്റീവ്‌സും റൂമറുമൊന്നും ശ്രദ്ധിക്കാറില്ല താനെന്നും ആര്യ പറഞ്ഞിരുന്നു.മഫിന്‍ അടിച്ച് മാറ്റിയത് രഘുവല്ലേ. ഇത് പപ്പന്‍രെ ചോദ്യമല്ലേയെന്നും ചാരം ചോദിച്ചിരുന്നു. നിരപരാധിയെ ക്രൂശിക്കുന്നുവെന്നായിരുന്നു രഘു പറഞ്ഞത്. അവിടെ നടന്നതെല്ലാം അവിടെ കഴിഞ്ഞു, ഇനി പറയാനും ചെയ്യാനൊന്നുമില്ല. സ്റ്റാര്‍ട്ട് മ്യൂസിക് 2 ഉടന്‍ വരുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications