For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയ്ക്ക് പ്രിയപ്പെട്ട 2 പേര്‍! ഒരാള്‍ ഒപ്പമുണ്ട്! മറ്റേയാളെ വല്ലാതെ മിസ് ചെയ്യുന്നു! ജാന്‍ എവിടെ?

  |

  ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ആര്യയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ബഡായി ബംഗ്ലാവിലെപ്പോലെയല്ല യഥാര്‍ത്ഥത്തിലെ ആര്യയെന്ന് താരം തെളിയിക്കുകയായിരുന്നു. ബിഗ് ബോസ് ആദ്യ സീസണിലേക്ക് വിളിച്ചിരുന്നുവെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. തുടക്കത്തില്‍ മികച്ച പിന്തുണയായിരുന്നു ആര്യയ്ക്ക് ലഭിച്ചത്. പിന്നീട് രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് ഒരുവിഭാഗം എത്തുകയായിരുന്നു. ഇതോടെയാണ് ആര്യ പരാതി നല്‍കുന്നുണ്ടെന്ന് അറിയിച്ചത്.

  കുടുംബാംഗങ്ങളെക്കൂടി വിമര്‍ശിക്കുന്നത് സ്ഥിരമായപ്പോഴായിരുന്നു സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. സീസണ്‍ 2ലെ വനിതാമത്സരാര്‍ത്ഥികള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങള്‍ ലഭിച്ചിരുന്നു. പ്രിയപ്പെട്ടവരേയും ഇതിലേക്ക് വലിച്ചിഴച്ചത് സഹിക്കാനായില്ലെന്നും അതേത്തുടര്‍ന്നാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. ബിഗ് ബോസിന് ശേഷമുള്ള ജീവിത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ക്യുഎന്‍എയില്‍ മറുപടി നല്‍കുകയായിരുന്നു താരം.

  ബിഗ് ബോസിനെക്കുറിച്ച്

  ബിഗ് ബോസിനെക്കുറിച്ച്

  ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം താരം മറുപടി നല്‍കിയിരുന്നു. ബിഗ് ബോസില്‍ ഏറെയിഷ്ടം ആരെയാണെന്നുള്ള ചോദ്യമായിരുന്നു ആദ്യമെത്തിയത്. അത് ബിഗ് ബോസിനെത്തന്നെയാണെന്ന മറുപടിയാണ് താരം നല്‍കിയത്. രൂപമില്ലാത്ത ശബ്ദം മാത്രമുള്ള ബിഗ് ബോസിനെ ഏറെയിഷ്ടമാണ്. പരിപാടിയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം ഏറെ മിസ്സ് ചെയ്തതും ആ ശബ്ദമായിരുന്നുവെന്ന് താരങ്ങളെല്ലാവരും പറഞ്ഞിരുന്നു.

  സന്തോഷം നിലനിര്‍ത്തുന്നത്

  സന്തോഷം നിലനിര്‍ത്തുന്നത്

  ജീവിതത്തില്‍ സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ ഉണ്ടാവും. വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അധികം ആലോചിക്കാറില്ല. അത് ഒരു സൈഡിലൂടെ പോവട്ടെയെന്ന നിലപാടാണ് തന്റേതെന്ന് ആര്യ പറയുന്നു. സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. തിരുവനന്തപുരത്താണ് താനുള്ളത്. ഇവിടെ സുരക്ഷിതയാണ്. വെള്ളപ്പൊക്ക ഭീഷണിയില്ല. നിരവധി പേരായിരുന്നു ആര്യ സുരക്ഷിതയല്ലേയെന്ന് ചോദിച്ചത്.

  യോഗ ചെയ്യാറുണ്ട്

  യോഗ ചെയ്യാറുണ്ട്

  ഒരു മാസം മുന്‍പാണ് യോഗ ചെയ്യാന്‍ തുടങ്ങിയത്. മുന്‍പ് എന്ത് കഴിച്ചാലും വണ്ണം വെക്കാത്ത പ്രകൃതമായിരുന്നു. ഇപ്പോഴത് മാറിത്തുടങ്ങി. ആ സമയത്താണ് യോഗ ചെയ്യുന്നത്. കിട്ടുന്ന പ്രൊഡക്ടെല്ലാം ഉപയോഗിക്കുന്ന രീതിയായിരുന്നു മുന്‍പുണ്ടായിരുന്നത്. ഇപ്പോള്‍ അത് മാറ്റിയെന്നും താരം പറഞ്ഞിരുന്നു. കുഞ്ഞിന്റെ കൂടെയിരിക്കുമ്പോഴാണ് തനിക്കേറെ സന്തോഷും സമാധാനവും ലഭിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

  രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm
  യഥാര്‍ത്ഥത്തിലെ ആര്യ

  യഥാര്‍ത്ഥത്തിലെ ആര്യ

  ലൂസിഫറിലെപ്പോലെ വെളുത്ത മുണ്ടും ഷര്‍ട്ടുണിഞ്ഞുള്ള ലാലേട്ടനെയാണോ നിങ്ങള്‍ ബിഗ് ബോസില്‍ കണ്ടത്. അല്ലല്ലോ, താരതമ്യപ്പെടുത്തുകയല്ല. ബഡായി ബംഗ്ലാവ് സ്‌ക്രിപറ്റഡ് പരിപാടിയാണ്. അതിലെ കഥാപാത്രമായ ആര്യ അങ്ങനെയാണ്. അത് കണ്ട് യഥാര്‍ത്ഥ ജീവിതത്തിലും ഞാനങ്ങനെയാണ് എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ബിഗ് ബോസിന് ശേഷം രജിത് കുമാറിനെ കണ്ടിരുന്നോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്നുള്ള മറുപടിയായിരുന്നു ആ്‌ര്യ നല്‍കിയത്. വീഡിയോ കോള്‍ ചെയ്ത് സംസാരിച്ചിരുന്നു.

  ഏറെ പ്രിയപ്പെട്ട രണ്ടുപേര്‍

  ഏറെ പ്രിയപ്പെട്ട രണ്ടുപേര്‍

  ജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ട രണ്ടുപേരെക്കുറിച്ചും ആര്യ സംസാരിച്ചിരുന്നു. അച്ഛന്‍ കഴിഞ്ഞാല്‍ ഇഷ്ടമുള്ള രണ്ടുപേര്‍ ഇവരാണ്. അതിലൊന്ന് റോയ ആണ്. മറ്റെയാളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. താന്‍ പ്രണ.ത്തിലാണെന്നും ആരാണ് അദ്ദേഹമെന്നും വൈകാതെ വെളിപ്പെടുത്തുമെന്നും മുന്‍പ് ആര്യ പറഞ്ഞിരുന്നു. ആര്യയുടെ ജാന്‍ ആരാണെന്ന ചോദ്യവുമായി ആരാധകര്‍ നേരത്തെയും എത്തിയിരുന്നു.

  ഫുക്രുവും എലീനയും

  ഫുക്രുവും എലീനയും

  എലീന സഹോദരിയെപ്പോലെയാണ്. ഫുക്രു എന്‍റെ കുഞ്ഞുബ്രദറാണ്, ഖുഷിയുടെ മൂത്ത സഹോദരനാണ്, അവന്റെ സീരീസും ചാനലുമൊക്കെയായി തിരക്കിലാണ്. റോയയും നല്ല തിരക്കിലാണ് ഓണ്‍ലൈന്‍ ക്ലാസ് , ലൈവ്, ഓണ്‍ലൈനും ഗെയിമും കളിക്കാറുണ്ട്. ബിഗ് ബോസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മടുപ്പിക്കുന്നുണ്ട്. ആ ഷോ കഴിഞ്ഞു, ബിഗ് ബോസ് സീസണ്‍ 3 വൈകാതെ വരും, അപ്പോള്‍ ഇത് മറക്കൂ, പുതിയ ആര്‍മിയുണ്ടാക്കൂയെന്നും ആര്യ പറഞ്ഞിരുന്നു.

  English summary
  Bigg Boss fame Arya reveals about her favourite persons in life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X