For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനിയത്തിയുടെ വിവാഹമാണ് ഏറ്റവും വലിയ സ്വപ്നം, എപ്പോഴും എനിക്ക് ക്രഷ് ഈ വ്യക്തിയോട് മാത്രം'; ആര്യ

  |

  ബിഗ് ബോസ് സീസൺ 2വിലെ മികച്ച മത്സരാർഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരത്തിന്റെ യഥാർഥ ക്യാരക്ടറായിരുന്നു ഷോയിൽ കണ്ടത്. പുറമേ കാണുന്നത് പോലെ അത്ര ബോൾഡല്ലെന്നും വിഷമങ്ങളും മിസ്സിംഗുമൊക്കെ വരുമ്പോൾ കരയാറുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

  ഷോ മുന്നേറുന്നതിനിടയിലായിരുന്നു താരം പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞയുടൻ ജാനും താനും വിവാഹിതരാവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്.

  Also Read: 'റിയാസ് ​ഗെയിംചെയ്ഞ്ചറും ബി​ഗ് ബോസ് മെറ്റീരിയലും, ഞാനും റോബിനും തമ്മിൽ സാമ്യതകളുണ്ട്'; കിടിലം ഫിറോസ്

  എന്നാൽ നാളുകൾക്കിപ്പുറം ജാനുമായുള്ള പ്രണയം പാതിവഴിയിൽ ആര്യയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു. 'ആ ജാൻ തേച്ചിട്ട് പോയി. ഇതിലും മനോഹരമായി അതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല. അത്രയും ആത്മാർത്ഥമായാണ് ഞാൻ അതേക്കുറിച്ച് പറഞ്ഞത്.'

  'അത്രയും വലിയ പ്ലാറ്റ്‌ഫോമിൽ വെച്ച് പറഞ്ഞത് അതിനാലാണ്. ബിഗ് ബോസിൽ നിന്നും തിരിച്ചുവന്നതിന് ശേഷം അതുവരെ കണ്ട ആളെയായിരുന്നില്ല ഞാൻ കണ്ടത്. ആളാരാണെന്ന് പറയുന്നില്ല. ഒരു കമ്മിറ്റ്‌മെന്റിന് താൽപര്യമില്ല.'

  'സിംഗിൾ ലൈഫുമായി മുന്നോട്ട് പോകാനാണ് താൽപര്യമെന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ഇഷ്ടം അതാവുമ്പോൾ എനിക്ക് ഫോഴ്‌സ് ചെയ്യാനാവില്ലല്ലോ.'

  Also Read: 'വെട്ടിതുറന്ന് പറയുന്ന പ്രകൃതമാണ്, നന്നായി പഠിക്കും, സംസാരം ജീവിതാനുഭവങ്ങളിൽ നിന്നാണ്'; ജാസ്മിന്റെ ഉമ്മ

  'ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി പിറ്റേ ദിവസം മുതൽ ഒന്നര രണ്ട് വർഷമായി ഞാൻ ഡിപ്രഷനിലായിരുന്നു. റോയയും ജാനുമായി നല്ല അടുപ്പത്തിലായിരുന്നു. പുള്ളി ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവൾക്കും അത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു.'

  'നല്ല അറ്റാച്ച്‌മെന്റായിരുന്നു. ഒന്നര വർഷമായി ഞാൻ കരഞ്ഞ് തളർന്ന് ഡിപ്രഷനിൽ കഴിയുകയായിരുന്നു. ഇവൾക്ക് ഇതെന്തിന്റെ കേടാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു.'

  'കുറേ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാർഥ്യം ഉൾക്കൊള്ളുകയായിരുന്നുവെന്നാണ്' ആര്യ പറഞ്ഞത്. ഇപ്പോൾ അഭിനയവും ആങ്കറിങും ബൊട്ടീക്കുമെല്ലാമായി തിരക്കിലാണ് ആര്യ.

  അതേസമയം തനിക്ക് അന്നും ഇന്നും ക്രഷ് തോന്നിയിട്ടുള്ള വ്യക്തി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ. ആരാധകരുമായി സോഷ്യൽമീഡിയ വഴി നടത്തിയ ക്യു ആന്റ് എയിലാണ് തന്റെ ക്രഷ് ആരാണെന്ന് ആര്യ വെളിപ്പെടുത്തിയത്.

  അന്നും ഇന്നും തന്റെ ക്രഷ് നടി നയൻതാരയാണെന്നാണ് ആര്യ പറയുന്നത്. തനിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ആ​ഗ്രഹം എന്താണെന്നും ആര്യ വെളിപ്പെടുത്തി. തന്റെ സഹോദരിയുടെ വിവാ​ഹം മനോഹരമായി നടക്കണമെന്ന സ്വപ്നവും ആ​ഗ്രഹവുമാണ് ഇപ്പോഴുള്ളത് എന്നാണ് ആര്യ പറയുന്നത്.

  ജൂലൈയിലാണ് ആര്യയുടെ സഹോദരി വിവാഹിതയാകാൻ പോകുന്നത്. അതേസമയം കഴിഞ്ഞ ​ദിവസം അച്ഛന്റെ ഓർമകളെ കുറിച്ച് ആര്യ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. അച്ഛന് ജന്മദിനാശംസ നേർന്നും സഹോദരിയുടെ വിവാഹവാർത്ത പങ്കുവെച്ചുമായിരുന്നു ആര്യയുടെ കുറിപ്പ്.

  അച്ഛനുണ്ടായിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷമായിരുന്നു ഇതെന്നും അച്ഛന് നൽകിയ വാക്ക് ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അതിനോട് നീതി പുലർത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ ബാബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  അച്ഛന്റെ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം കുറിപ്പ് പങ്കുവെച്ചത്. 'ഏതാനും ദിവസങ്ങൾക്കുള്ളിൽ അച്ഛന്റെ കുഞ്ഞുമകൾ വിവാഹിതയാകും. അച്ഛനെ കൂടുതൽ ആവശ്യമുള്ള സമയമാണ് ഇത്. എപ്പോഴും ഒപ്പമുണ്ടെന്ന് എനിക്കറിയാം' കുറിപ്പിൽ ആര്യ എഴുതി. സഹോദരി അഞ്ജനയുടെ വിവാഹത്തെ കുറിച്ചാണ് ആര്യ കുറിപ്പിൽ പറയുന്നത്. അഖിലാണ് അഞ്ജനയുടെ വരൻ.

  2020 ഡിസംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനും രണ്ട് വർഷം മുമ്പെ അച്ഛൻ ബാബു ഇരുവരേയും വിട്ടുപോയിരുന്നു. അതിനുശേഷം അച്ഛന്റെ ഓർമകൾ ആര്യ ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ബി​ഗ് ബോസിൽ വരും മുമ്പ് ബഡായി ബം​ഗ്ലാവാണ് ആര്യയെ പ്രശസ്തയാക്കിയത്.

  Read more about: bigg boss
  English summary
  Bigg Boss Fame Arya Reveals New Crush And About Her Biggest Desire, Q/A Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X