twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അണിഞ്ഞൊരുങ്ങി റാണിയായി ആര്യ, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു...

    |

    ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ഷോയുടെ പേരിലൂടെയാണ് ആര്യയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. നടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ഷോയായിരുന്നു ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ്. ടിവി ഷോകൾക്കൊപ്പം തന്നെ സിനിമകളിലും നടി സജീവമായിരുന്നു. ചെറിയ വേഷങ്ങളാണെങ്കിൽ പോലും ഇത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    Arya

    ബിഗ് ബോസ് സീസൺ 2 ലും ആര്യ മത്സാരാർഥിയായിരുന്നു . ഷോയിലൂടെ ആര്യ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സ്റ്റേജിൽ എല്ലാവരേയും ചിരിപ്പിക്കുന്ന ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. മത്സരമാണെങ്കിലും എല്ലാവരോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻ നടി ഷോയിൽ ശ്രമിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകുകയും ചെയ്തു. ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയായിരുന്നു ആര്യ
    ഷോ വിട്ട് പുറത്തു വന്നതിന് ശേഷവും ഇത് തുടർന്നിരുന്നു.

    സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ്. റാണ പത്മിനിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഞ്ജിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . ആര്യയുടെ വളരെ വ്യസ്യസ്തമായ ഫോട്ടോഷൂട്ടായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ച ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകാളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബിഗ് ബോസ് താരം ആർജെ സൂരജ് അവതാരക ജുവൽ മേരി എന്നിവർ കമന്റുമായി എത്തിയിട്ടുണ്ട്, ആരാധകരുടേയും സുഹൃത്തുക്കളുടേയും കമന്റിന് ആര്യ മറുപടിയും നൽകിയിട്ടുണ്ട്.

    2006 ൽ അമൃത ടിവിയിലൂടെയാണ് ആര്യയുടെ മിനിസ്ക്രീൻ അരങ്ങേറ്റം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പരമ്പരയായ സ്ത്രീധനത്തിലൂടെയാണ് ആര്യ ആദ്യമായി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിനീത് ശ്രീനിവാസൻ ചിത്രമായ കുഞ്ഞിരാമായണം, പാവ, പ്രേതം, അലമാര,തോപ്പിൽ ജോപ്പൻ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്, കുഞ്ഞിരാമായണത്തിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ആര്യയുടെ പുതിയ ചിത്രം

    Read more about: bigg boss arya
    English summary
    Bigg Boss Fame Arya's Makeover As Rani Padmini Gets An Applause From Friends And Fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X